ബാലചന്ദ്രകുമാറിന്റെ നീക്കത്തിന് തടയിടാൻ ദിലീപ്?; ഹൈക്കോടതിയിൽ പരാതി നൽകിയെന്ന്
വൃക്കരോഗത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ വൃക്കാരോഗം ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുകയാണ്. രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ ഡയാലിസിസ് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊച്ചിയിൽ കോടതിയിൽ ഹാജരാകാൻ സാധിക്കില്ലെന്നും തിരുവനന്തപുരത്തേക്ക് വിസ്താരം മാറ്റണം എന്നും അപേക്ഷിച്ച് ബാലചന്ദ്രകുമാർ വിചാരണ കോടതിയിൽ നൽകിയിരുന്നു.
വിചാരണ കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും ഹൈക്കോടതി ഉത്തരവ് ഇക്കാര്യത്തിൽ വരേണ്ടതുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അതേസമയം വിസ്താരം മാറ്റുന്നതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചെന്നാണ് റിയൻ കഴിഞ്ഞതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പൊളിറ്റിക്സ് കേരള യുട്യൂബ് ചാനലിനോടായാിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. സംവിധായകന്റെ വാക്കുകളിലേക്ക്.

'ബാലചന്ദ്രകുമാറിന്റെ ശബ്ദം നഷ്ടപ്പെട്ടു, ഇനി സംസാരിക്കാനാകില്ലെന്ന് ദിലീപ് അനുകൂലികൾ പ്രചരിപ്പിച്ചത് കൊണ്ടാണ് മാധ്യമങ്ങൾക്ക് ബൈറ്റ് കൊടുക്കാൻ തീരുമാനിച്ചത്.നമ്മുക്ക് പറയാനുള്ളത് പൂർവ്വാധികം ശക്തിയോടെ തന്നെ പറയും. വിസ്താരം തിരുവനന്തപുരത്ത് വെച്ച് തന്നെയാകും നടക്കുക. പക്ഷേ ഹൈക്കോടതിയുടെ ഉത്തരവ് ഇതുവരെ വന്നിട്ടില്ല.

എനിക്ക് യാത്ര ചെയ്യാൻ പറ്റാത്ത പ്രശ്നമില്ലെന്ന് കാണിച്ച് ദിലീപ് ഹൈക്കോടതിയിൽ പരാതി കൊടുത്തുവെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ യാത്ര ചെയ്യാത്തതിന്റെ കാര്യം എന്റെ കഴുകത്തിൽ കത്തീഡ്രൽ എന്ന് പറഞ്ഞൊരു സാധനം വെച്ചിട്ടുണ്ട്. അത് കഴുത്തിലൂടെ ഹൃദയവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സാധനമാണ്. അതുകൊണ്ട് അണുബാധ ഏൽക്കാതെ നോക്കേണ്ടതുണ്ട്. അതാണ് യാത്ര ഒഴിവാക്കേണ്ടത്.

മാത്രമല്ല രണ്ട് ദിവസം കൂടുമ്പോൽ തിരുവനന്തപുരത്ത് ഡയാലിസിസും ഉണ്ട്. മൂന്നാഴ്ച കൂടി കഴുത്തിൽ കത്തീഡ്രൽ വെക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതും വെച്ച് ഞാൻ കോടതിയിൽ കൊച്ചിയിലേക്ക് പോകേണ്ട ആവശ്യമില്ല. ആ അവസ്ഥ ചൂണ്ടിക്കാണിച്ച് കൊണ്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ അംഗീകരിച്ചാൽ തിരുവനന്തപുരം ജില്ലാ കോടതിയിലായിരിക്കും വിസ്താരം.

ആരോഗ്യ സ്ഥിതി കുഴപ്പമില്ലെന്ന് പറയാം. ക്ഷീണമുണ്ട്. അണുബാധ സാധ്യത കൂടുതലാണ്. അതിനാൽ നന്നായി ശ്രദ്ധിക്കണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കിൽ അധികം പോകരുതെന്ന് നിർദ്ദേശമുണ്ട്. മൊഴിമാറ്റാനുള്ള ശ്രമങ്ങൾ ദിലീപിന്റെ ഭാഗത്ത് നിന്ന് കാലാകാലങ്ങളായി നടക്കുന്നുണ്ട്. എന്നാൽ പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല.

11 ദിവസത്തെ വിചാരണ മൂന്ന് ഘട്ടങ്ങളിലായി ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയൊരു നാല് ദിിവസം കൂടിയുണ്ട്. ദിലീപ് കൂടുതൽ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നാല് ദിവസം ആക്കാൻ തീരുമാനമായെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നിരുന്നാലും നാല് ദിവസവും രാവിലെ ഡയാലിസ് പൂർത്തിയാക്കിയേ പോകാൻ സാധിക്കൂ. മഞ്ജു വാര്യരുടെ വിസ്താരം ഈ മാസം 16 ന് നടക്കുന്നുണ്ട്. അത് കഴിഞ്ഞ ശേഷമായിരിക്കും എന്റെ വിസ്താരം.തീയതി എപ്പോഴാണെന്ന് അറിയാൻ സാധിച്ചിട്ടില്ല.

ഈ മാസത്തോടെ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞേക്കുമെന്നാണ് കണക്കാക്കുന്നത്. എന്തായാലും മാർച്ച് കഴിയാൻ സാധ്യതയില്ല. സാക്ഷികളെ വിസ്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരേയും വിസ്തരിച്ച് കഴിഞ്ഞാൽ പിന്നെ അഭിഭാഷകർ അവരുടെ വാദം പറയും.അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാൽ വിധി പറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്', ബാലചന്ദ്രകുമാർ പറഞ്ഞു.












Click it and Unblock the Notifications