• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹര്‍ജിയ്ക്ക് പിന്നില്‍ തൃക്കാക്കരയല്ല, അതിജീവിതയും കുടുംബവും ഇടതുപക്ഷക്കാരാണ്: അഡ്വ. ടിബി മിനി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം തള്ളി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടി ബി മിനി. കേസ് അന്വേഷണത്തില്‍ ഹൈക്കോടതി അനുവദിച്ച സമയ പരിമിതി അവസാനിക്കും എന്നുള്ളത് കൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് എന്നും യഥാര്‍ത്ഥത്തില്‍ സര്‍ക്കാരാണ് ഈ ഹര്‍ജി നല്‍കേണ്ടിയിരുന്നത് എന്നും ടി ബി മിനി പറഞ്ഞു. അഡ്വ ടി ബി മിനിയുടെ പ്രതികരണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്...

രാഷ്ട്രീയ നേതാക്കള്‍ പലരും പലതരത്തിലുള്ള അഭിപ്രായം പറഞ്ഞു. പക്ഷെ അവരെല്ലാവരും അഡ്മിറ്റ് ചെയ്യുന്ന ഒരു കാര്യമുണ്ട്. 30 ാം തിയതി ഈ ഒരു കേസില്‍ കോടതി അനുവദിച്ച സമയം അവസാനിക്കുകയാണ്. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു എക്സ്റ്റന്‍ഷന്‍ പെറ്റീഷന്‍ കൊടുത്തില്ല. അത് നാളെ കൊടുക്കാം എന്ന രീതിയില്‍ ആലോചിച്ചു എന്നുള്ളത് ശരിയായ കാര്യമല്ല. ഞങ്ങള്‍ ഈ അതിജീവിതയ്ക്ക് വേണ്ടി പല വാതിലുകള്‍ മുട്ടുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ഇത് ഫയല്‍ ചെയ്യേണ്ടതായിരുന്നു.

നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബുനടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബു

1

ഇത് ഫയല്‍ ചെയ്യുന്നില്ല എന്ന് മാത്രമല്ല ചാര്‍ജ് എപ്പോള്‍ ഫയല്‍ ചെയ്യും എന്നുള്ള കാര്യത്തില്‍ കൃത്യമായിട്ട് ഒരു തീരുമാനം അന്വേഷണ സംഘത്തിന്റെ മേല്‍ത്തട്ടിലിരിക്കുന്ന, അന്വേഷണ ഉദ്യോഗസ്ഥരെ നമ്മള്‍ ഒരു തരത്തില്‍ പറയാന്‍ പറ്റില്ല. അവര്‍ അത്രയും ഹാര്‍ഡ് കോര്‍ ആയിട്ട് ഈ കുട്ടിയോടൊപ്പം നില്‍ക്കുന്ന ആള്‍ക്കാരാണ്. പക്ഷെ അന്വേഷണ തലപ്പത്ത് നിന്ന് ഒരു സഹായം കിട്ടാതായപ്പോള്‍ കൈയും കാലും കെട്ടിയിട്ട് ആ പാവങ്ങളെ വെള്ളത്തിലിട്ട കാര്യം ഞാന്‍ എത്രയോ ചര്‍ച്ചകളില്‍ പറഞ്ഞിട്ടുള്ളതാണ്. സര്‍ക്കാരാണ് ഈ പരാതി കൊടുക്കേണ്ടത്. ഈ കുട്ടിയെ കൊണ്ട് ഇത് കൊടുപ്പിക്കരുത് എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

cmsvideo
  നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി
  2

  പക്ഷെ അപ്പോഴൊന്നും ചെവി കേള്‍ക്കാതെ അവസാനം ഈ ചാര്‍ജ് കൊടുത്ത് കഴിഞ്ഞാല്‍ ഈ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടുള്ള ഒരു അന്വേഷണത്തിനും സാധ്യതയില്ല. പിന്നെ ഒരു ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിട്ട് വരണം. അത് ഇനി ഈ കേസില്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയില്ലാത്തത് കൊണ്ടും ഈ കേസ് പൂര്‍ണമായി ഇല്ലാതായി പോകും എന്നുള്ള ഭയം ഉള്ളതുകൊണ്ടുമാണ് ഹര്‍ജി നല്‍കിയത്. ആര്‍ക്കൊക്കെ ഭയമുണ്ടെന്നറിയാമോ? ഈ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ വധിക്കാന്‍ ശ്രമിച്ച അടുത്ത കേസ് അവിടെ നില്‍ക്കുന്നുണ്ട്.

  3

  ആ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വന്തം ജീവന്‍ പണയം വെച്ചിട്ടാണ് ഈ അന്വേഷണം നടത്തുന്നത്. അതിജീവിതയെ സംബന്ധിച്ച് കടലില്‍ താഴ്ന്ന് പോയ ഒരു പെണ്‍കുട്ടി എട്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം അതിജീവിതയായി പ്രഖ്യാപിച്ച് പൊതുമണ്ഡലത്തിലേക്ക് വന്ന് തുടങ്ങിയിട്ടുള്ളൂ. ആ സമയത്താണ് എം എം മണിയെ പോലുള്ള ആളുകളുടെ വായില്‍ നിന്ന് ചിലത് വീഴുന്നത്. അത് ശക്തമായി അപലപിക്കേണ്ട കാര്യമാണ്. മോശം വര്‍ത്തമാനമാണ് പറയുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്ന വര്‍ത്തമാനമല്ല. ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാണ്.

  4

  ഞാന്‍ ഈ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ഈ പെണ്‍കുട്ടിയുടെ വീട്ടുകാരെല്ലാം ഇടതുപക്ഷക്കാരാണ്. അവരും ഇടതുപക്ഷത്തിന് വേണ്ടി നില്‍ക്കുന്നയാളാണ്. അവരും നീതി കിട്ടാന്‍ വേണ്ടി പോരാട്ടം നടത്തുമ്പോള്‍ അതിനെ മോശമായി ചിത്രീകരിക്കുന്നത് നമ്മുടെ ഒരു സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ഈ ഹര്‍ജിയില്‍ ഒരു രാഷ്ട്രീയ ലക്ഷ്യവുമില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ല. 30 ാം തിയതി എന്ന കട്ട് ഓഫ് ഡേറ്റില്‍ ഹൈക്കോടതി പറഞ്ഞ സമയം തീരും എന്നുള്ളത് കൊണ്ട് മാത്രമാണ് ഈ പെറ്റീഷന്‍ കൊടുത്തത്.

  കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

  English summary
  Dileep Actress Case: no political motive behind the petition, Survivor is leftists says Advt TB Mini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X