കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് സന്ദേശം; തൃശൂരിലെ സ്വാമി വഴി.... ദിലീപ് കേസില്‍ ട്വിസ്റ്റ്

Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വിവരങ്ങള്‍. കേസില്‍ കൂടുതല്‍ പേര്‍ ഇടപെട്ടുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ചുവെന്ന് പറയുന്ന ശബ്ദ സാമ്പിള്‍ വഴിത്തിരിവാകുന്നു. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദം പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

ഉല്ലാസ് ബാബുവിനെ കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിച്ച് ശബ്ദ സാംപിള്‍ ശേഖരിച്ചു. ദിലീപിന്റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത ശബ്ദ സന്ദേശം അന്വേഷണ സംഘം സാങ്കേതിക സഹായത്തോടെ പുറത്തെടുത്തപ്പോള്‍ നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍...

മന്ത്രിമാര്‍ മിണ്ടുന്നില്ല; ഫോണ്‍ ഓഫ് ചെയ്തു... യുപിയില്‍ യോഗിക്കെതിരെ പട, ബിജെപിയില്‍ പൊട്ടിത്തെറിമന്ത്രിമാര്‍ മിണ്ടുന്നില്ല; ഫോണ്‍ ഓഫ് ചെയ്തു... യുപിയില്‍ യോഗിക്കെതിരെ പട, ബിജെപിയില്‍ പൊട്ടിത്തെറി

1

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം അന്തിമ ഘട്ടത്തിലാണ്. വെള്ളിയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിചാരണ കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ട് ലഭിച്ചാല്‍ വിചാരണ പുനരാരംഭിക്കും. ഈ ഘട്ടത്തിലാണ് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

2

ദിലിപിന്റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത ശബ്ദ സന്ദേശം അന്വേഷണ സംഘം വീണ്ടെടുത്തുവെന്നാണ് പറയുന്നത്. ഇതില്‍ വിചാരണ കോടതിയുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങളുമുണ്ടത്രെ. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്ന ശബ്ദ സന്ദേശം ആരുടേതാണ് എന്ന് അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാമ്പിള്‍ ശേഖരിച്ചത്.

3

ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഫോണില്‍ നിന്ന് ചില സന്ദേശങ്ങള്‍ വീണ്ടെടുത്തിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് ഇവ കണ്ടെത്തിയതും വീണ്ടെടുത്തതും. തേടിയ വള്ളി കാലില്‍ ചുറ്റി എന്ന പറഞ്ഞു തുടങ്ങുന്ന സന്ദേശമാണ് അന്വേഷണ സംഘത്തിന് സംശയകരമായുണ്ടായിരുന്നത്. ഇതാരുടേത് എന്നറിയാനാണ് ഉല്ലാസ് ബാബുവിന്റെ ശബ്ദ പരിശോധന.

4

ശബ്ദ സാമ്പിള്‍ പരിശോധിച്ച ശേഷം ദിലീപിന്റെ ഫോണിലെ ശബ്ദവുമായി ഒത്തുനോക്കും. ഉല്ലാസ് ബാബുവിന്റേതാണോ അല്ലയോ എന്ന് ഉറപ്പിക്കാനാണിത്. വിചാരണ കോടതിയുമായി ബന്ധപ്പെട്ട കാര്യവും ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ശബ്ദം ആരുടേതാണ് എന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം മനസിലായിരുന്നില്ല.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

ശബ്ദ സന്ദേശങ്ങളില്‍ ചിലതില്‍ ഒരു സ്വാമിയെ കുറിച്ചുപറയുന്നുണ്ട്. തൃശൂരിലെ സ്വാമിയെ കുറിച്ചാണ് പറയുന്നത്. ഈ സ്വാമിയെ അന്വേഷണ സംഘം കണ്ടെത്തി സംസാരിച്ചു. അതുവഴിയാണ് ഉല്ലാസ് ബാബുവിലേക്ക് അന്വേഷണ സംഘമെത്തുന്നതത്രെ. ശബ്ദ സാമ്പിള്‍ പരിശോധന ഫലം ലഭിച്ചാല്‍ അന്വേഷണ സംഘത്തിന്റെ നടപടികള്‍ വേഗത്തിലാകും.

6

ബിജെപി സംസ്ഥാന സമിതി അംഗമാണ് ഉല്ലാസ് ബാബു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു ഇദ്ദേഹം. തൃശൂര്‍ വടക്കാഞ്ചേരി മണ്ഡലത്തിലാണ് മല്‍സരിച്ചത്. ഇയാളും ദിലീപും തമ്മിലുള്ള ബന്ധമെന്ത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എങ്ങനെയാണ് ഇരുവരും തമ്മിലുള്ള ബന്ധം, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ കാരണം എന്നീ കാര്യങ്ങളും അന്വേഷണ വിധേയമാക്കുമെന്നാണ് സൂചന.

7

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ഈ മാസം 15 വരെയാണ് അന്വേഷണത്തിന് സമയ പരിധി കോടതി നിശ്ചയിച്ചത്. കൂടുതല്‍ സമയം അന്വേഷണ സംഘം ചോദിച്ചെങ്കിലും വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ശബ്ദ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

7

ദിലീപിനെതിരെ കൂടുതല്‍ കുറ്റം ചുമത്തുന്ന പോലീസ് അദ്ദേഹത്തിന്റെ സുഹൃത്ത് ശരത്തിന് ദൃശ്യങ്ങളുടെ കൈമാറ്റത്തില്‍ മുഖ്യ പങ്കുണ്ടെന്നും ആരോപിക്കുന്നു. അതേസമയം, അന്വേഷണ സംഘത്തിന് അനുമാനം മാത്രമാണുള്ളതെന്നും കുറ്റപത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ശരത്ത് കോടതിയെ സമീപിക്കുമെന്നാണ് പുതിയ വിവരം. സിബിഐ അന്വേഷണം ആവശ്യപ്പെടാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

English summary
Dileep Actress Case: Police Collects Voice Sample Of BJP Leader Ullas Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X