കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം, ദിലീപിനെതിരെ തുടര്‍നീക്കവുമായി ക്രൈം ബ്രാഞ്ച്; ഇനി ഹൈക്കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ത്തി എന്ന കണ്ടെത്തലില്‍ അന്വേഷണത്തിന് ഇതുവരെ തീരുമാനമായിട്ടില്ല. മെമ്മറി കാര്‍ഡ് പരിശോധനയ്ക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം.
കോടതിയില്‍ സൂക്ഷിച്ച തൊണ്ടി മുതലായ മെമ്മറി കാര്‍ഡില്‍ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് പോയി എന്ന് ക്രൈം ബ്രാഞ്ച് പരാതിപ്പെട്ടിരുന്നു. ഇത് വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇക്കാര്യത്തില്‍ ഫോറന്‍സിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലാം തീയ്യതി ക്രൈം ബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയതാണ്. എന്നാല്‍ അപേക്ഷയില്‍ രണ്ട് വട്ടം വിശദീകരണം തേടി എന്നല്ലാതെ അന്വഷണത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

2017 ഫെബ്രുവരി 18 നാണ് കോടതിയുടെ പ്രത്യേക ആവശ്യ പ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബര്‍ 13 ന് ഈ ദൃശ്യം വീണ്ടും കണ്ടതായായാണ് ഫോറന്‍സിക് സംഘം പരിശോധനയിലൂടെ മനസിലാക്കിയിരിക്കുന്നത്. മെമ്മറി കാര്‍ഡിലെ ഒരു നിശ്ചിത സമയത്തെ വിവിധ തരം ഫയലുകളുടെ ആകെ കണക്കാണ് ഹാഷ് വാല്യു. കോടതി ആവശ്യത്തിന് ഈ ഫയല്‍ ഓപ്പണ്‍ ആക്കിയാല്‍ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്. ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത് 2017 ഫെബ്രുവരിയിലാണ്.

എന്നാല്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയിട്ടുണ്ട്. കോടതി ആവശ്യത്തിനല്ലാതെ തൊണ്ടി മുതലിന്റെ ഹാഷ് വാല്യു മാറിയ സാഹചര്യത്തില്‍ കോടതി ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ദൃശ്യം മറ്റാര്‍ക്കെങ്കിലും ചോര്‍ത്തി നല്‍കിയത് ആണോ എന്ന് വ്യക്തമാകാന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. വിചാരണ കോടതിയില്‍ നിന്ന് അനുകൂല നടപടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘം പദ്ധതിയിടുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ 37 ദിവസം മാത്രമാണ് തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്. നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസും അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളും ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്. മുദ്രവെച്ച കവറില്‍ ക്രൈം ബ്രാഞ്ച്, തെളിവുകള്‍ വിചാരണക്കോടതിക്ക് കൈമാറിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിനാല്‍ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. ഹര്‍ജി ഈ മാസം 26 ന് പരിഗണിക്കും. അതേസമയം ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ നീക്കിയത് ദിലീപിന് അനുകൂലമാകും എന്ന തരത്തിലുള്ള ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്.
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications