കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യ വിദേശത്ത് നിന്നെത്തിയാല്‍ ചോദ്യം ചെയ്യും; അതിന് മുമ്പ് രണ്ടുപേരെ... സര്‍ക്കാര്‍ അനുമതി തേടി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ അടുത്താഴ്ച ചോദ്യം ചെയ്യും. ഇതിന് വേണ്ടി ക്രൈംബ്രാഞ്ച് സംഘം സര്‍ക്കാരിന്റെ അനുമതി തേടി. സ്ത്രീ എന്ന പരിഗണന നല്‍കിയാണ് സര്‍ക്കാരിന്റെ അനുമതിയോടെ ചോദ്യം ചെയ്യുന്നത്. അമിതാവേശം വേണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചിരുന്നു.

നിലവില്‍ കാവ്യ മാധവന്‍ വിദേശത്താണ് എന്നാണറിയുന്നത്. അവര്‍ നാട്ടിലെത്തിയാല്‍ നോട്ടീസ് നല്‍കും. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം. പകരം വീട്ടിലെത്തിയാകും ചോദ്യം ചെയ്യുക. വിശദാംശങ്ങള്‍ ഇങ്ങനെ...

തിരിച്ചടിച്ച് ദിലീപ്!! എല്ലാം മിമിക്രി... ഫോണ്‍ രേഖ നീക്കിയത് ഞാന്‍; ഗൂഢാലോചനയില്‍ സിനിമാക്കാരുംതിരിച്ചടിച്ച് ദിലീപ്!! എല്ലാം മിമിക്രി... ഫോണ്‍ രേഖ നീക്കിയത് ഞാന്‍; ഗൂഢാലോചനയില്‍ സിനിമാക്കാരും

1

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ പല കാര്യങ്ങളിലും കാവ്യയുടെ സാന്നിധ്യമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുക. മാത്രമല്ല, ദിലീപ്, ശരത്ത് ഉള്‍പ്പെടെ നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും കാവ്യയെ ചോദ്യം ചെയ്യുക.

2

അതിന് മുമ്പ് മറ്റു രണ്ടു പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. ദിലീപിന്റെ സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ബാലചന്ദ്ര കുമാര്‍ പറഞ്ഞ മൊഴികളില്‍ ഇവരുടെ സാന്നിധ്യവുമുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ വിളിപ്പിക്കുകയത്രെ.

3

നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും സാക്ഷിയാണ് കാവ്യ. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ ഹര്‍ജിയില്‍ വാദം നടന്നുവരികയാണ്. ഇന്നും വാദം നടക്കുന്നുണ്ട്.

4

ഹൈക്കോടതി തീരുമാനം എടുത്ത ശേഷമാകും അനൂപിനെയും സുരാജിനെയും ശേഷം കാവ്യയെയും ചോദ്യം പോലീസ് ചെയ്യുക. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചത്. വ്യക്തമായ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ അന്ന് അന്വേഷണം തടഞ്ഞതുമില്ല.

5

പിന്നീടാണ് ദിലീപ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ വിദേശ യാത്രയിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിന്റെ ഭാഗമായാണോ വിദേശ യാത്ര എന്നാണ് പരിശോധിക്കുന്നത്.

6

ഇറാന്‍ പൗരന്‍ ഗുല്‍ഷനുമായുള്ള ചര്‍ച്ച സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്. നിലവില്‍ ദിലീപിനെ 18 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ശരതിനെയും ചോദ്യം ചെയ്തു. ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസിലും ശരതിനെ വധഗൂഢാലോചന കേസിലുമാണ് ചോദ്യം ചെയ്തത്.

7

കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് ആരോപിച്ചു. തെളിവില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ച കാര്യം ദിലീപ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. തന്റെ കുടുംബത്തിലെ എല്ലാ പുരുഷന്‍മാരെയും പ്രതികളാക്കിയിരിക്കുന്നു. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുന്നുവെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

8

വെറുതെ വീട്ടില്‍ ഇരുന്ന് പറയുന്നത് ഗൂഢാലോചനയാകുമോ എന്ന് കോടതി ചോദിച്ചു. എന്തെങ്കിലും കുറ്റകൃത്യം ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതില്ലേ എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. ബാലചന്ദ്രകുമാര്‍ ഇത്രയും കാര്യങ്ങള്‍ നേരത്തെ അറിഞ്ഞിട്ടും എന്തുകൊണ്ട് മൗനം പാലിച്ചു, ഇത് സംശയത്തിന് ഇടവരിത്തില്ലേ എന്നും കോടതി വാദത്തിനിടെ സൂചിപ്പിച്ചു.

English summary
Dileep Actress Case: Police Seeks Government Permission For Questioning Kavya Madhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X