Get Updates
Get notified of breaking news, exclusive insights, and must-see stories!

സായ് ശങ്കറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; രഹസ്യമൊഴി, പോലീസിന്റെ നിര്‍ണായക നീക്കം

കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ ഇയാള്‍ പോലീസിന് കൈമാറിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ജാമ്യത്തില്‍ വിടുകയാണ് ചെയ്തത്. ഇനിയാണ് വിശദമായ ചോദ്യം ചെയ്യല്‍.

ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സായ് ശങ്കറുടെ ലാപ് ടോപ്പ് ദിലീപിന്റെ അഭിഭാഷകരുടെ കൈവശമുണ്ടെന്നാണ് വിവരം. ഇത് കണ്ടെടുക്കാന്‍ പോലീസ് തീരുമാനിച്ചു. സായ് ശങ്കറുടെ രഹസ്യമൊഴി എടുക്കുകയും ചെയ്യും. ദിലീപിന് കൂടുതല്‍ കുരുകക്കാകുന്ന നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്....

1

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറാണ് എന്നാണ് പോലീസിന്റെ ഒരു കണ്ടെത്തല്‍. തുടര്‍ന്നാണ് ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയത്. വെള്ളിയാഴ്ച സായ് ശങ്കര്‍ കീഴടങ്ങുകയും ജാമ്യം നേടുകയും ചെയ്തു. ഈ വേളയില്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ പോലീസിന് സായ് ശങ്കര്‍ കൈമാറി എന്നാണ് വിവരം. തുടര്‍നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്.

2

സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടില്‍ രണ്ടാഴ്ച മുമ്പ് പോലീസ് റെയ്ഡ് നടത്തിയിരുന്നു. സായ് ശങ്കറുടെ ഭാര്യയുടെ ലാപ്‌ടോപ്പ് പോലീസ് പരിശോധിക്കുകയും ചില വിവരങ്ങള്‍ ഇതില്‍നിന്ന് ലഭിക്കുകയും ചെയ്തു. വെള്ളിയാഴ്ച കീഴടങ്ങിയ വേളയില്‍ സായ് ശങ്കര്‍ പോലീസിന് നല്‍കിയ വിവരം തനിക്ക് മറ്റൊരു ലാപ് ടോപ്പ് കൂടി ഉണ്ടെന്നാണ്.

3

തന്റെ ലാപ്‌ടോപ് ഉപയോഗിച്ചാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ പോലീസിനെ അറിയിച്ചു. ഈ ലാപ്‌ടോപ്പ് പിടിക്കപ്പെടുമെന്ന് ഭയന്ന് ദിലീപിന്റെ അഭിഭാഷകന് കൈമാറുകയാണ് ചെയ്തതത്രെ. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന വേളയില്‍ ഇയാള്‍ ഇക്കാര്യം പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങിയത്.

4

സായ് ശങ്കറുടെ ലാപ്‌ടോപില്‍ നിര്‍ണായകമായ വിവരങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇത് കണ്ടെത്തിയാല്‍ കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നും കരുതുന്നു. ഈ സാഹചര്യത്തില്‍ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ ഓഫീസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയേക്കും. ലാപ്‌ടോപ്പ് കണ്ടെത്തിയാല്‍ ഇതിലുള്ള തെളിവ് കൂടി വച്ചാകും സായ് ശങ്കറെ ഇനി ചോദ്യം ചെയ്യുക.

പൊട്ടിച്ചിരിച്ച് രശ്മിക മന്ദാന; ഈ ചിരിക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്... കാണാം ചിത്രങ്ങള്‍

5

അടുത്ത ചൊവ്വാഴ്ച സായ് ശങ്കറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഈ വേളയില്‍ വിശദമായ കാര്യങ്ങള്‍ ചോദിച്ചറിയും. ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് വേണ്ടി മജിസ്‌ട്രേറ്റിനോട് സമയം തേടി. ഈ മാസം 19നാണ് മജിസ്‌ട്രേറ്റ് സമയം അനുവദിച്ചത്. എന്നാല്‍ എത്രയും വേഗം രഹസ്യമൊഴി എടുക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

6

ഈ മാസം 15ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സായ് ശങ്കറുടെ രഹസ്യമൊഴി എടുക്കാന്‍ സമയം നല്‍കിയിരിക്കുന്നത് 19നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വരുംദിവസങ്ങളില്‍ തന്നെ രഹസ്യമൊഴി രേഖപ്പടുത്തിയേക്കും. രഹസ്യമൊഴി എടുക്കാന്‍ വൈകുന്നത് കേസില്‍ തിരിച്ചടിക്ക് കാരണമാകുമെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.

7

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവനെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് നീക്കം. സ്ഥലം കാവ്യയോട് തീരുമാനിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. കാവ്യയെ ചോദ്യം ചെയ്യുന്ന വേളയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും വിളിപ്പിച്ചേക്കും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+