'പുറത്തുള്ള പല പ്രതികള്‍ക്കും പള്‍സർ സുനിയുടെ മൊഴി മാറ്റാനുള്ള ശേഷിയുണ്ട്: പുറത്ത് വരുന്നത് അപകടം'
വിചാരണ അവസാനിക്കാറായ ഘട്ടത്തില്‍ അവസാനവട്ട ശ്രമം എന്ന നിലയിലായിരുന്നു പള്‍സർ സുനി ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി ജാമ്യം നേടി പുറത്തിറങ്ങുകയാണെങ്കില്‍ ഒട്ടനവധി അപകടസാധ്യതകള്‍ മുന്നില്‍ നില്‍ക്കുന്നുണ്ട് സംവിധായകന്‍ പ്രകാശ് ബാരെ. പുറത്ത് വരുന്ന പള്‍സർ സുനിക്ക് സാക്ഷികളുടെ മൊഴി മാറ്റാന്‍ സാധിച്ചില്ലെങ്കിലും പുറത്തുള്ള മറ്റ് പലർക്കും ഇയാളുടെ മൊഴി തന്നെ മാറ്റാനുള്ള കഴിവുണ്ട്.
ഇയാള്‍ കാണാതാവുന്നതിനോ മരിച്ച് പോവുന്നതിനോ തന്നെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും പ്രകാശ് ബാരെ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ പോലും
ഈ ഒരു പ്രതിയുടെ കാര്യം എടുത്ത് നോക്കിയാല്‍ എത്രയാളുകള്‍ ഇദ്ദേഹത്തിന് ജാമ്യം കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ പോലും അത് പറയുമെന്ന് തോന്നുന്നില്ല. അത്രക്ക് ക്രൂരമായ കാര്യമാണ് ചെയ്തിരിക്കുന്നത്. വളരെ ശക്തമായ തെളിവും പ്രതിക്കെതിരായുണ്ട്. ചെയ്ത പ്രവർത്തിയുടെ വീഡിയോ കോടതിയിലുണ്ട്. അതിജീവിതയുടെ മൊഴിയും വളരെ ശക്തമാണെന്നും പ്രകാശ് ബാരെ പറയുന്നു.

കേസിലെ വിചാരണ നീളുന്നു എന്നൊരു സംഭവം ഇനി നമ്മുടെ മുന്നിലില്ല. കാര്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനി ഏതാനും മാസങ്ങള്‍ കൂടിയേ ഉള്ളു. ആ സാഹചര്യത്തില്‍ ഇത്രയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒരു റിലീസ് ഇപ്പോള്‍ ഉണ്ടായാല്‍ അത് കേസിനെ സാരമായ രീതിയില്‍ ബാധിക്കുമെന്ന് കോടതിക്ക് വ്യക്തമായിട്ടുണ്ട്.

പള്‍സർ സുനിയുടെ ആദ്യത്തെ ജാമ്യാപേക്ഷയല്ല
പള്‍സർ സുനിയുടെ ആദ്യത്തെ ജാമ്യാപേക്ഷയല്ല ഇത്. മാനസിക രോഗി എന്ന നിലിയിലടക്കം പുറത്ത് കൊണ്ടുവരാനുള്ള ശ്രമം ഉണ്ടായി. പുറത്തിറങ്ങി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും കേസിന്റെ സാഹചര്യം മാറാനിടയുണ്ട്. കോടതിയില്‍ നിന്ന് തന്നെ വളരെ നല്ല തീരുമാനമാണ്. കോടതിയിലേക്ക് വരുമ്പോഴും പോവുമ്പോഴും പോലും എട്ടാംപ്രതിയുടെ ആളുകള്‍ എങ്ങനെയൊക്കെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നതിനെ സംബന്ധിച്ചാണ് നമ്മുടെയൊക്കെ ആശങ്ക.

അതേസമയം, വിചാരണ അവസാനിക്കാറായ ഘട്ടത്തില്‍ അവസാനവട്ട ശ്രമം എന്ന നിലയിലായിരുന്നു പള്‍സർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയത്. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കീഴ്ക്കോടതി തീരുമാനിക്കട്ടേയെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കേസിന്റെ വിചാരണ നീണ്ടുംപോവുന്നത് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പള്‍സർ സുനിയുടെ വാദം.

അറസ്റ്റിലായി ആറ് വർഷമായെന്നും
അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്‍റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നും പള്‍സർ സുനി ആവശ്യപ്പെട്ടു. എന്നാല്‍ പള്‍സർ സുനിയുടെ ജാമ്യത്തിനെതിരെ ശക്തമായ നിലപാടായിരുന്നു പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. കേസിന്‍റെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications