കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിജീവിതയ്ക്ക് നീതി വേണം: പ്രകാശ് രാജും ഷബ്നാ ആസ്മിയും കൊച്ചിയിലെത്തും, കൂടെ അണിചേരാന്‍ നിരവധി പേർ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുകയെന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. മെയ് 8 ന് ഹൈക്കോടതിക്ക് സമീപത്തെ വഞ്ചി സ്ക്വയറില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 9 വരെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വൈകീട്ട് 5 മണിവരെ ഉപവാസ സമരവും, അതിന് ശേഷം പൊതുസമ്മേളനവും സംഘടപ്പിക്കും. മാധ്യമ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ കുട്ടായ്മയില്‍ പങ്കെടുക്കും.

ദുല്‍ഖറുണ്ട്, ഫഹദുണ്ട്, പിന്നെ അമാലുവും നസ്രിയയും: വൈറലായി ചിത്രങ്ങള്‍

സ്ത്രീകള്‍ക്ക് നീതി ലഭിക്കാനും അതീജീവിതയ്ക്ക് ഒപ്പമുണ്ടെന്ന് വ്യക്തമാക്കാനും വേണ്ടിയാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കുന്നതന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നത്.

കാവ്യാ മാധവനിലേക്കുള്ള നീക്കം വീണ്ടും ശക്തമാവുന്നു: ലക്ഷ്യയിലെ മുന്‍ജീവനക്കാരനെ ചോദ്യം ചെയ്തുകാവ്യാ മാധവനിലേക്കുള്ള നീക്കം വീണ്ടും ശക്തമാവുന്നു: ലക്ഷ്യയിലെ മുന്‍ജീവനക്കാരനെ ചോദ്യം ചെയ്തു

Recommended Video

cmsvideo
നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

സമൂഹത്തിലെ നാനതുറയിലുള്ള ആളുകള്‍ ഈ വേദിയിലേക്ക്

സമൂഹത്തിലെ നാനതുറയിലുള്ള ആളുകള്‍ ഈ വേദിയിലേക്ക് എത്തും. മാധ്യമപ്രവർത്തകർ, എല്ലാ പാർട്ടികളിലേയും നേതാക്കന്‍മാർ, റിട്ട. ജഡ്ജിമാർ, മുതിർന്ന് അഭിഭാഷകർ, അതുപോലെ സിനിമ മേഖലയിലെ നന്മ നിറഞ്ഞ മനുഷ്യർ, ഡബ്ല്യൂ സി സിയിലെ ആളുകള്‍ എന്നിവവർക്കൊപ്പം മറ്റ് നിരവധിപ്പേർ പരിപാടിയില്‍ പങ്കെടുക്കുമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

പ്രമുഖ നടി ഷബ്നം ആസ്മിയാണ് പരിപാടി ഉദ്ഘാടനം

പ്രമുഖ നടി ഷബ്നം ആസ്മിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. നടനും ആക്ടിവിസ്ടുമായ പ്രകാശ്, എന്നും മലയാള സിനിമയില്‍ നന്മയുടെ ഭാഗത്ത് നിലനിന്നുകൊണ്ട് തിന്മക്ക് വേണ്ടി പൊരുതിയ വിനയന്‍, സംവിധായകന്‍ അമ്പിളി, നടന്‍ പ്രേംകുമാർ തുടങ്ങി പേരെടുത്ത് പറഞാല്‍ തീരാത്ത അത്ര ആളുകള്‍ വഞ്ചി സ്ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

ചെന്താരകം പോല്‍: സൂപ്പർ ഗ്ലാമറസ് സുന്ദരിയായി സനൂഷ- വൈറലായി പുതിയ ചിത്രങ്ങള്‍

എല്ലാവരുടേയും പിന്തുണയാണ് ഈ പരിപാടിക്ക് വേണ്ടത്

എല്ലാവരുടേയും പിന്തുണയാണ് ഈ പരിപാടിക്ക് വേണ്ടത്. സോഷ്യല്‍ മീഡിയയിലൂടെയോ അല്ലെങ്കില്‍ പരിപാടിയില്‍ നേരിട്ട് പങ്കെടുത്തുകൊണ്ടോ പിന്തുണ അറിയിക്കാം. പ്രത്യേകിച്ച് എറണാകുളും ജില്ലയിലുള്ള സത്രീകള്‍ അവിടെ എത്താന്‍ ശ്രമിക്കുക. നമ്മുടെ അമ്മ പെങ്ങള്‍മാരുള്‍പ്പടെ സ്ത്രീയായി പിറന്ന ആർക്കുംഈ ലോകത്ത് ജീവിക്കണം. അവർക്ക് നീതി അന്യമാകരുത്.

എത്ര കോടികള്‍ വലിച്ചെറിഞ്ഞാലും എത്രയൊക്കെ രാഷ്ട്രീയ സ്വാധീനം

എത്ര കോടികള്‍ വലിച്ചെറിഞ്ഞാലും എത്രയൊക്കെ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കിയാലും ഉദ്യോഗസ്ഥരെ മാറ്റിയാലും മാഞ്ഞ് പോകുന്നതല്ല നീതിയുടെ തുലാസ് അല്ലെങ്കില്‍ താഴ്ന്ന് പോകുന്നതല്ല നീതിയുടെ തുലാസ് എന്ന് കാണിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഇത്. അതിന് വേണ്ടി ഞായറാഴ്ച രാവിലെ 9 മണിക്ക് വലിയൊരു കൂട്ടായ്മ സംഘടിക്കുകയാണ്.

അതിജീവിതയെ വെള്ളിത്തിരയില്‍ മാത്രം കണ്ട് പരിചയിച്ച

അതിജീവിതയെ വെള്ളിത്തിരയില്‍ മാത്രം കണ്ട് പരിചയിച്ച ആളുകളാണ് ഈ പരിപാടിക്ക് പിന്നില്‍. സ്ത്രീകള്‍ക്കും നീതി ലഭ്യമാവണെന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കലാപരിപാടി ഉള്‍പ്പടെ വിവിധ പരിപാടികള്‍ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കും അതിജീവിതയ്ക്കും നീതി ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് ഈ പരിപാടിയെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

 എ ഡി ജി പി എസ് ശ്രീജിത്തിനെ തിരികെ കൊണ്ടുവരണമെന്ന്

അതിനിടെ , നടിയെ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ എ ഡി ജി പി എസ് ശ്രീജിത്തിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിക്കപ്പെട്ടു. ബൈജു കൊട്ടാരക്ക പ്രസിഡന്റായ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലാണ് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ വീണ്ടും ചുമതലയേല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയത് നിയമവിരുദ്ധവും ചട്ട ലംഘനവുമാണെന്നാണ് ഐ എച് ആർ സി ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് ആരോപിച്ച് നേരത്തെ തന്നെ നിരവധിയാളുകള്‍ രംഗത്ത് എത്തിയിരുന്നു.

English summary
Dileep actress case: Prakash Raj and Shabna Azmi will arrive in Kochi on 8 to seek justice for actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X