അതിജീവിതയ്ക്ക് നീതി കിട്ടാന്‍ പോരാട്ടം തുടരുമെന്ന് ഉമ; പോലീസിന്റെ ഫ്യൂസ് ഊരിയെന്ന് സതീശന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കി കോണ്‍ഗ്രസ്. കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ നോക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് ഉമ തോമസ് ആരോപിച്ചു. തൃക്കാക്കരയില്‍ സുപ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഇതിനെ മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ഇപി ജയരാജന്റെ പരാമര്‍ശം കൂടി വന്നതോടെ എല്‍ഡിഎഫ് പ്രതിരോധത്തിലായിരിക്കുകയാണ്. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താല്പര്യമുണ്ടെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി വരുന്നതെന്നും ഇപി ജയരാജന് പറഞ്ഞു.

നടിക്ക് നീതി കിട്ടാന്‍ പിടി തോമസ് നടത്തിയ പോരാട്ടം തുടരുമെന്ന് ഉമ തോമസ് പറഞ്ഞു. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു. തൃക്കാക്കരയിലെ സ്ത്രീകള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്നും ഉമാ തോമസ് വ്യക്തമാക്കി. അതിജീവിതയ്ക്ക് നീതി കിട്ടില്ലെന്ന് പിടി തോമസ് ഭയന്നിരുന്നു. ഇപ്പോഴത് സംഭവിക്കുകയാണ്. സംഭവം നടന്ന ദിവസം പിടി ഏറെ അസ്വസ്ഥനായിരുന്നു. സ്വന്തം മകള്‍ക്ക് സംഭവിച്ചത് പോലെയാണ് പിടി അന്ന് വേദനിച്ചത്. ഉറങ്ങിയിട്ട് പോലുമുണ്ടായിരുന്നില്ല അദ്ദേഹം. കുറ്റക്കാര്‍ ആരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടണമെന്നും ഉമ പറഞ്ഞു. അതേസമയം കേസില്‍ ആദ്യ ഘട്ടത്തില്‍ ക്രെഡിറ്റ് നേടിയ ശേഷം, സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്ന് നടി കോടതിയിലെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

അതേസമയം ഇപി ജയരാജന് അതിജീവിതയെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമുണ്ടായി. അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേസില്‍ പുതിയ സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കാതെ കേസ് പാതി വഴിയില്‍ ഉപേക്ഷിക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചോ, അതോ സര്‍ക്കാര്‍ അന്വേഷണം ദുര്‍ബലപ്പെടുത്തിയോ? കേസ് വഴിതിരിക്കാന്‍ പോലീസിന്റെ ഫ്യൂസ് ഊരിയോ, പാതി വെന്ത് റിപ്പോര്‍ട്ട് എന്തിനാണ് സമര്‍പ്പിച്ചത് എന്നത് അടക്കമുള്ള എല്ലാ കാര്യങ്ങളും കോടതി പരിശോധിക്കണമെന്ന് സതീശന് ആവശ്യപ്പെട്ടു.

യുഡിഎഫ് അതിജീവിതയ്ക്കൊപ്പമാണ്.തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ഉമ തോമസ് അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ ഒരു പെണ്‍കുട്ടിക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും വിഡി സതീശന് പറഞ്ഞു. അതേസമയം അതിജീവിത കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി രാജീവ്. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോടതിയുടെ പരിഗണയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും രാജീവ് പറഞ്ഞു.

അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എല്‍ഡിഎഫ് കണ്‍വീനറുടെ ഈ വാക്കുകള്‍. തനിക്ക് നീതി നല്‍കുന്നതിന് പകരം പ്രതികള്‍ക്കനുകൂലമായി ഇവിടത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും കീഴ്ക്കോടതികളും ഒത്തുകളിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതിയുമായി മേല്‍ക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് വിടി ബല്‍റാം ആരോപിച്ചു. അതിന്റെ 'പിന്നില്‍ പ്രത്യേക താത്പര്യമുണ്ടെ'ന്ന് ഉന്നത സിപിഎം നേതാവ് തന്നെ ആരോപിക്കുമ്പോള്‍ അത് ആ സ്ത്രീയെ ഡിസ്ക്രഡിറ്റ് ചെയ്യുന്നതും അവര്‍ക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണെന്ന് ബല്‍റാം പറഞ്ഞു.

അതിക്രൂരമായ ഒരു ക്രൈമിന്റെ ഇരയായ തനിക്ക് ഈ നാട്ടിലെ നിയമസംവിധാനത്തിലൂടെത്തന്നെ നീതി ലഭിക്കണമെന്ന ഏക താത്പര്യമല്ലാതെ മറ്റെന്ത് പ്രത്യേക താത്പര്യമാണ് ഇക്കാര്യത്തില്‍ ആ വനിതക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളത്? കേരളത്തിലെ സര്‍ക്കാര്‍ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ തിരിച്ചറിയുന്നു, അതവര് കൃത്യമായി കോടതി മുമ്പാകെ തുറന്നുപറയുന്നു. ഇനി ചോദ്യം 'അവള്‍ക്കൊപ്പം', അവള്‍ക്കൊപ്പം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങള്‍ ഇപ്പോള്‍ ആര്‍ക്കൊപ്പമാണ് ? അതിജീവിതയായ വനിതക്കൊപ്പം തന്നെയാണോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ എന്നും ബല്‍റാം ചോദിച്ചു.

അതേസമയം കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. കേസിന് മേല്‍ ഒരു നിയന്ത്രണവും വെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രോസിക്യൂഷനെ അറിയിച്ചു. അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതിയില്‍ എത്തുമ്പോള്‍ ഈ നിലപാട് അറിയിക്കും. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ സമയം നീട്ടണോ എന്ന ആവശ്യം ക്രൈംബ്രാഞ്ച് ഉന്നയിക്കാതിരുന്നതിന് പിന്നില്‍ എഡിജിപി ദര്‍വേശ് സാഹേബ് ആണെന്നാണ് സൂചന. പാതിവെന്ത കുറ്റപത്രം നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല.

ദര്‍വേശ് സാഹേബ് പ്രതിക്ക് വേണ്ടി ചരടുവലി നടത്തുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. രാമന്പ്പിള്ളിയുടെ അറസ്റ്റിലേക്ക് നീങ്ങുന്ന കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ മറവില്‍ എഡിജിപി ദിലീപിനെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു. പാതിവെന്ത കുറ്റപത്രത്തിന് എഡിജിപി ഉത്തരവാദിയായിരിക്കുമെന്നും പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്?












Click it and Unblock the Notifications