Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് നിന്നെ തള്ളിക്കളഞ്ഞാലോ എന്ന് ഞാന്‍ ചോദിച്ചു; ഇതിലും വലിയ ഇടപാടുണ്ടെന്ന് മറുപടി, ജിന്‍സണ്‍ പറയുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായ പ്രതിയാണ് പള്‍സര്‍ സുനി. ഓടുന്ന കാറില്‍ വച്ച് നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ഇയാള്‍ക്കെതികരായ കേസ്. ദിവസങ്ങള്‍ക്കകം തന്നെ അറസ്റ്റിലായി. തുടര്‍ന്ന് റിമാന്റ് ചെയ്തു. രണ്ടു പേര്‍ക്ക് കിടക്കാവുന്ന സെല്ലിലാണ് സുനിയെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ സെല്ലില്‍ മൂന്ന് പേരുണ്ടായിരുന്നു.

ജിന്‍സണ്‍, വിപിന്‍ ലാല്‍ എന്നിവരായിരുന്നു കൂടെ. ഇവര്‍ക്ക് പകല്‍ സമയങ്ങളില്‍ ജയിലധികൃതര്‍ ഏല്‍പ്പിച്ച മറ്റു ജോലികളുണ്ടാകും. വൈകീട്ടാണ് രണ്ടുപേരും സെല്ലിലെത്തുക. ഈ വേളയില്‍ നടത്തിയ സംസാരങ്ങള്‍ മൂന്നു പേരെയും വലിയ അടുപ്പാക്കാരാക്കി. ജയിലിലെ സുനിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് ജിന്‍സണ്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ ന്യൂസ് ഗ്ലോബ് യുട്യൂബ് ചാനലില്‍ വിശദീകരിച്ചു....

1

ജയിലില്‍ നിന്ന് സുനി ഒരു നമ്പറിലേക്ക് ഫോണില്‍ വിളിച്ചിരുന്നു. ദിലീപ് ആണോ നാദിര്‍ഷയാണോ അപ്പുറത്ത് എന്ന് ഉറപ്പില്ല. നാദിര്‍ഷായായിരിക്കാമെന്ന് ജിന്‍സണ്‍ സംശയം പ്രകടിപ്പിക്കുന്നു. ഏറെ നേരം സംസാരിച്ചു. തൊട്ടടുത്ത ദിവസവും വിളിച്ചു. ഒരു പരിചയവും ഇല്ലാത്തവരായിരുന്നു എങ്കില്‍ ഇത്രയും നേരം സംസാരിക്കുമോ എന്നാണ് ജിന്‍സന്റെ ചോദ്യം.

2

ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നതല്ല. ഞാന്‍ ചോദിച്ച ചോദ്യത്തിന് സുനി മറുപടി പറയുകയാണുണ്ടായത്. ഇവരെല്ലാം നിന്നെ ഭാവിയില്‍ തള്ളിക്കളഞ്ഞാലോ എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ലെന്നും ഇതിലും വലിയ കാര്യങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ഇടപാടുകളുണ്ടായിരുന്നു എന്നും സുനി പറഞ്ഞു എന്ന് ജിന്‍സണ്‍ പറയുന്നു.

3

എന്താണ് വലിയ ഇടപാടുകള്‍ എന്ന് സുനി പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല. ഇതെല്ലാം നേരിട്ട് പറയുന്നതല്ല. പറയാതെ പറയുന്ന കാര്യങ്ങളാണ്. സംസാരത്തിനിടയില്‍ മനസിലായതാണ്. നീണ്ടകാലം ഞങ്ങള്‍ ഒരുമിച്ച് ജയിലില്‍ കഴിഞ്ഞിട്ടില്ല. ഏപ്രില്‍ 12ന് എനിക്ക് ജാമ്യം കിട്ടി. കേസിന്റെ കാര്യങ്ങള്‍ ജയിലില്‍ വച്ച് ചോദിച്ചറിയാന്‍ സാധിക്കില്ല. സംസാരത്തിനിടെ പറഞ്ഞ കാര്യങ്ങളാണിതെല്ലാം എന്നും ജിന്‍സണ്‍ പറയുന്നു.

4

ദിലീപാണ് ക്വട്ടേഷന്‍ തന്നത് എന്ന് സുനി എടുത്തുപറഞ്ഞിട്ടില്ല. പക്ഷേ, ചില കാര്യങ്ങള്‍ പറയാതെ പറയുകയാണ് ചെയ്തത്. കുറച്ച് നേരം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് സെല്ലിലുണ്ടായിരുന്നത്. എനിക്കും വിപിന്‍ ലാലിനും ചില ജോലികളുണ്ട്. അതെല്ലാം കഴിഞ്ഞ് വൈകീട്ടാണ് സെല്ലിലെത്തുക. ഈ വേളയില്‍ പത്രം വായിച്ചുള്ള വിവരങ്ങള്‍ ചോദിക്കുമ്പോഴാണ് സുനി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതെന്നും ജിന്‍സണ്‍ പ്രതികരിച്ചു.

5

പത്രം വായിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട് എന്തേലും വാര്‍ത്തയുണ്ടോ എന്ന് സുനി ചോദിച്ചു. പ്രമുഖ നടനിലേക്ക് എന്ന മട്ടില്‍ വാര്‍ത്തയുണ്ട് എന്ന് ഞാന്‍ മറുപടി നല്‍കി. കേസിന് പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യമുണ്ട് എന്ന വാര്‍ത്തയുണ്ടോ എന്ന് സുനി ചോദിച്ചു. അത്തരത്തില്‍ വാര്‍ത്തയില്ലെന്ന് ഞാന്‍ പറഞ്ഞു. അല്ലാതെ മാഡത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സുനി പറഞ്ഞിട്ടില്ലെന്നും ജിന്‍സണ്‍ പറഞ്ഞു.

6

ദിലീപുമായി എത്ര കാലത്തെ ബന്ധമുണ്ട് എന്ന് സുനി പറഞ്ഞിട്ടില്ല. വളരെ കാലത്തെ ബന്ധമുണ്ട് എന്നാണ് മനസിലായത്. വെല്‍ഫെയര്‍ ഓഫീസറുടെ സഹായിയായി വിപിന്‍ലാല്‍ പ്രവര്‍ത്തിച്ചിരുന്നു. അവന്റെ കൈയ്യക്ഷരം നല്ലതാണ്. പുതിയ തടവുകാര്‍ വന്നാല്‍ അവര്‍ക്ക് അപേക്ഷയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമുള്ള പേപ്പര്‍ ജോലികള്‍ ഞാനാണ് ചെയ്തിരുന്നത്. ഇതിന് വേണ്ടിയുള്ള വെള്ള പേപ്പറുകള്‍ എന്റെ കൈവശം സെല്ലിലുണ്ടായിരുന്നുവെന്നും ജിന്‍സണ്‍ പറഞ്ഞു.

മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

7

ഈ പേപ്പര്‍ ഉപയോഗിച്ചാണ് സുനി ദിലീപിന് കത്തയച്ചത്. വിപിന്‍ലാല്‍ ആണ് എഴുതിയത്. പള്‍സര്‍ സുനി പറഞ്ഞുകൊടുത്തത് വിപിന്‍ ലാല്‍ എഴുതുകയായിരുന്നു. അല്ലാതെ മറ്റൊരു കേസില്‍ ജയിലിലെത്തിയ വിപിന്‍ലാലിന് സുനിയുടെ കേസിനകത്തെ കാര്യങ്ങള്‍ അറിയാന്‍ പറ്റില്ലല്ലോ. എനിക്ക് ജാമ്യം കിട്ടിയ വിവര വന്നു. വിപിന്‍ലാല്‍ മരട് കോടതിയില്‍ കേസിന് പോയ വേളയില്‍ കത്ത് വിഷ്ണുവിന് കൈമാറുകയായിരുന്നു എന്നാണ് അറിഞ്ഞതെന്നും ജിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    KPAC Lalitha Had Revealed How Dileep Helped When Her Family Was In Debt | Oneindia Malayalam
    8

    എന്നോട് സുനി 300 രൂപ മണിയോര്‍ഡര്‍ അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയ വേളയിന്റെ എന്റെ അവസ്ഥ വളരെ മോശമായി. സുനിയുടെ കൂടെ സെല്ലിലുണ്ടായിരുന്ന ആള്‍ എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ എന്നെ വിളിച്ചു. അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു കൊടുത്തു. ആലുവ കോടതിയില്‍ രഹസ്യമൊഴിയും നല്‍കി. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ. ഓരോ കാര്യങ്ങളും കൃത്യമായി ഓര്‍ക്കുന്നില്ലെന്നും ജിന്‍സണ്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+