'നാദിർഷയെ സുനി ജയിലില്‍ നിന്നും വിളിച്ചിട്ടുണ്ട്': വെളിപ്പെടുത്തലുമായി ജിന്‍സണ്‍'
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് അഭിഭാഷകന്‍ മുഖേന ശ്രമിച്ചെന്ന ആരോപണവും ഇത് സംബന്ധിച്ച ചില ഫോണ്‍ സംഭാഷണങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് അഭിഭാഷകന്‍ ഉള്‍പ്പടേയുള്ളവരുടെ മൊഴി രേഖപ്പെടുത്താനുള്ള ക്രൈംബ്രാഞ്ച് നീക്കം വലിയ വിവാദമാവുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസണെ മറ്റൊരു സഹതടവുകാരനായ കൊല്ലം സ്വദേശി നാസർ മുഖേന അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ശബ്ദസംഭാഷണം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
ഇപ്പോഴിതാ പള്‍സർ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി ജിന്‍സണ്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ന്യൂസ് ഗ്ലോബ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ജുലൈ മാസമാണ് തന്നെ കാക്കാനാട് ജയിലില്‍ അടക്കുന്നത്. പള്‍സർ സുനിയൊക്കെ വരുന്ന സമയത്ത് ഞാന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഓഡർലിയായിട്ട് നിന്നിരുന്ന സമയമാണ്. സാധാരണ രീതിയില്‍ ജയില്‍ മേസ്തിരി എന്ന് പറയും. ദിവസേന ഒരു പ്രത്യേക ശമ്പളവും അതിനുണ്ട്. അങ്ങനെ ജോലി ചെയ്ത് മുന്നോട്ട് വരുന്ന സമയത്താണ് ഒരു നടിയെ വണ്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുള്ള ഒരു വാർത്ത പത്രത്തിലൂടെ അറിയാന്‍ സാധിക്കുന്നതെന്നും ജിന്‍സണ്‍ പറയുന്നു.

ആരായിരിക്കും ഇതിന് പിന്നില്‍ എന്നൊരു ആകാംക്ഷ എല്ലാവരിലും അപ്പോള്‍ ഉണ്ടായിരുന്നു. പിന്നീടായിരുന്നു പള്‍സർ സുനിയുടെ പേര് പുറത്ത് വരുന്നത്. അതിന് മുമ്പ് എനിക്ക് സുനിയെ അറിയുക പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ മുമ്പ് ഈ സുനി ഏതോ ഒരു ബൈക്ക് മോഷണത്തെ തുടർന്ന് കാക്കനാട് ജയിലില്‍ വന്ന് കിടന്നതായും അവിടെ ചപ്പാത്തിയുടെ ജോലികള്‍ ചെയ്തിട്ടുള്ളതായുമൊക്കെ അറിയാം.

ഒരു ലോക്കപ്പ് സമയം കഴിഞ്ഞാണ് പള്‍സർ സുനിയും കൂട്ടരും ജയിലിലേക്ക് എത്തുന്നത്. വൈകുന്നേരം എല്ലാവരേയും സെല്ലിലേക്ക് മാറ്റുന്നതിനെയാണ് ലോക്കപ്പ് എന്ന് പറയുന്നത്. സുനിയും വിജീഷ് എന്ന മറ്റൊരു പ്രതിയുമാണ് വരുന്നത്. ഇവര് വന്നപ്പോള്‍ ഞാന്‍ ചെന്ന് അടച്ച സെല്‍ വീണ്ടും തുറന്ന് അവരെ പ്രവേശിച്ചു. ആദ്യം എ ബ്ലോക്കിലായിരുന്നു ഇവരെ കിടത്തിയിരുന്നതെന്ന് ജിന്‍സണ്‍ പറയുന്നു.

പിന്നീട് ഞാന്‍ കിടക്കുന്നതിന് തൊട്ടടുത്ത സെല്ലിലേക്ക് അവർ എത്തി. ജയിയില്‍ മേസ്തിരിയുമായി ഒരു സഹകരണം ഇല്ലെങ്കില്‍ അവിടുത്തേതായ ഒരു കാര്യവും നടക്കില്ല. സെല്ല് അടക്കലും തുറക്കലും പത്രം കൊടുക്കലുമൊക്കെയാണ് മേസ്തിരിയുടെ ജോലി. ഒരു അപേക്ഷ എഴുതാന്‍ പേപ്പർ വേണമെങ്കില്‍ പോലും മേസ്തിരിയോട് ആവശ്യപ്പെടണം.

അങ്ങനെ ഞാനും പള്‍സർ സുനിയുമായി നല്ല സൌഹൃദമായി. പിന്നീട് ഞാന്‍ സുനി കിടക്കുന്ന സെല്ലിലേക്ക് മാറി. അതിനിടക്ക് ഉണ്ടായ കുറേ സംഭവങ്ങളുണ്ട്. അതൊക്കെ കോടതിയുടെ പരിഗണനയിലാണ്. അതിന് അകത്താണ് കത്തെഴുത്തും ഒക്കെ ഉള്ളത്. പള്‍സർ സുനിയോട് ജയിലിലുള്ള പലരും കാര്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി പോവുകയാണ് ചെയ്തിരുന്നതെന്നും ജിന്‍സണ്‍ വ്യക്തമാക്കുന്നു.

എതൊരാളേയും പെട്ടെന്ന് കയ്യിലെടുക്കാന്‍ കഴിയുന്ന ഒരാളായിരുന്നു പള്‍സർ സുനി. എന്താണ് അന്ന് വണ്ടിയില്‍ ഉണ്ടായതെന്ന് ചോദിച്ചപ്പോള്‍ ആ രീതിയില്‍ തന്നെ സുനി വിവരിച്ച് പറഞ്ഞിരുന്നു. ചില സമയങ്ങളില്‍ അവരുടെ ഭാവം കാണുമ്പോള്‍ സങ്കടം തോന്നിയിരുന്നെന്ന് പറഞ്ഞു. നീ സുനിയല്ലേ എന്നും ചോദിച്ചിരുന്നതായും സുനി പറഞ്ഞു.

സുനിയുടെ മാത്രം താല്‍പര്യത്തിന് വേണ്ടി ചെയ്തതാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നാദിർഷയും ദിലീപുമൊക്കെ നിന്നെ കൈവിട്ട് കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചിരുന്നു. നാദിർഷയ്ക്ക് പങ്കുണ്ടെന്നൊന്നും സുനി പറഞ്ഞിരുന്നില്ല. പക്ഷെ നാദിർഷയെ സുനി ജയിലില്‍ നിന്ന് വിളിച്ചിരുന്നു. അവസാനം ആറ് പൂജ്യം വരുന്ന നമ്പറാണ്. ആ നമ്പർ കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ടെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ പറയുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications