കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരും; ബാലചന്ദ്രകുമാര്‍ ആരോഗ്യത്തോടെ വേണം, സഹായിക്കാന്‍ റെഡി'

നിയമപരമായ ഇളവുണ്ടെങ്കില്‍ ബാലചന്ദ്ര കുമാറിന്റെ കാര്യത്തില്‍ അനുവദിക്കണമെന്ന് രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ നിര്‍ണായക വെളിപ്പെടുത്തലാണ് കേസ് വീണ്ടും ചര്‍ച്ചയാക്കിയത്. എന്നാല്‍ വിചാരണയുടെ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബാലചന്ദ്രകുമാര്‍ അസുഖ ബാധിതനാണ്. വൃക്ക രോഗം കാരണം അദ്ദേഹത്തിന് രണ്ടുദിവസത്തെ ഇടവേളകളില്‍ ഡയാലിസിസ് വേണം എന്ന അവസ്ഥയാണ്.

യാത്രയും അസാധ്യമായിരിക്കുന്നു. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ചോദ്യത്തിന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ മറുപടി വ്യത്യസ്തമായിരുന്നു. വിശദാംശങ്ങള്‍ അറിയാം...

കോടതി എന്ത് തീരുമാനം എടുക്കും

കോടതി എന്ത് തീരുമാനം എടുക്കും

വിചാരണ നടപടികള്‍ കൊച്ചിയിലെ കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഭാഗമാകാന്‍ നിലവിലെ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന് തടസം നേരിടുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വരാനുള്ള പ്രയാസം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഘട്ടങ്ങളില്‍ കോടതിയുടെ തീരുമാനം നിര്‍ണായകമാകും. സാക്ഷിമൊഴി രേഖപ്പെടുത്താന്‍ കോടതി എന്ത് തീരുമാനം എടുക്കുമെന്നാണ് അറിയേണ്ടത്.

താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍

താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍

അതേസമയം, ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളുടെ അടിയില്‍ വരുന്ന കമന്റുകളില്‍, താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതികരണം കാണുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. എങ്കിലും നീതിക്ക് വേണ്ടി അവസാനം വരെ പോരാടുമെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.

എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല

എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല

ബാലചന്ദ്രകുമാര്‍ ആരോഗ്യത്തോടെ വേഗം തിരിച്ചുവരട്ടെ എന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അദ്ദേഹം എന്നറിഞ്ഞു. കാണാന്‍ പോകണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ബാലചന്ദ്രകുമാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തത് കൊണ്ട് പോയില്ല. ഫോണില്‍ വിളിക്കണമെന്ന് ആലോചിച്ചപ്പോഴും ഇതേ കാര്യമാണ് തടസമായി തോന്നിയതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കഴിയാവുന്ന രീതിയില്‍ പിന്തുണയ്ക്കും

കഴിയാവുന്ന രീതിയില്‍ പിന്തുണയ്ക്കും

ബാലചന്ദ്രകുമാറിനെ ഏതെങ്കിലും രീതിയില്‍ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതുമായി സഹകരിക്കും. തനിക്ക് കഴിയാവുന്ന രീതിയില്‍ പിന്തുണയ്ക്കും. ബാലചന്ദ്ര കുമാറിന്റെ നിലപാടുകളോട് വിയോജിപ്പുണ്ട്. അത് നിലനിര്‍ത്തി കൊണ്ടുതന്നെ ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ നേരിടുന്ന ആരോഗ്യപരമായ വെല്ലുവിളി മറികടക്കുന്നതിനുള്ള പിന്തുണ നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഫൈറ്റ് ചെയ്യുന്ന വ്യക്തിയാണ് ഞാന്‍

ഫൈറ്റ് ചെയ്യുന്ന വ്യക്തിയാണ് ഞാന്‍

ബാലചന്ദ്രകുമാറിന്റെ നിലപാടുകളോട് യോജിപ്പില്ല. ഇക്കാര്യത്തില്‍ അദ്ദേഹവുമായി ഫൈറ്റ് ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. അത് ഇനിയും തുടരും. അദ്ദേഹത്തിന്റെ വാദങ്ങളെ എതിര്‍ക്കുന്നു. നിലപാടുകള്‍ പൂര്‍ണമായും തെറ്റാണ്. എങ്കിലും കഴിയുന്ന രീതിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറാണ്. ബാലചന്ദ്രകുമാര്‍ ബുദ്ധിമുട്ടിലാണോ എന്നറിയില്ല. അനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍ കാണാറുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ദിലീപ് അഗ്നിശുദ്ധി വരുത്തി വരും

ദിലീപ് അഗ്നിശുദ്ധി വരുത്തി വരും

പോരാട്ടം തുടരുമെന്ന ബാലചന്ദ്രകുമാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ദിലീപ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമ്പോള്‍ അപ്പുറത്ത് ബാലചന്ദ്രകുമാര്‍ ആരോഗ്യത്തോടെ തന്നെ വേണം. ബാലചന്ദ്രകുമാറിന്റെ വാദങ്ങളെ പരാജയപ്പെടുത്താന്‍ ദിലീപിന് കഴിയട്ടെ എന്നാണ് ദിലീപിനെ പിന്തുണയ്ക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ തന്റെ ആഗ്രഹമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ആര്‍ക്കും അസുഖം വരാം

ആര്‍ക്കും അസുഖം വരാം

ആര്‍ക്കും അസുഖം വരാം. സാധാരണക്കാര്‍ ദാരിദ്രത്തില്‍ നിന്ന് ഒരു ആശുപത്രി ബില്ല് മാത്രം അകലത്തിലാണെന്ന് പൊതുവേ പറയാറുണ്ട്. ബാലചന്ദ്രകുമാര്‍ എന്ന വ്യക്തിയോട് വിരോധമൊന്നുമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ തിരുവനന്തപുരത്തുകൂടെ പോകുമ്പോള്‍ കാണേണ്ടതാണ്. ആരോഗ്യമില്ലാത്തവരുടെ അടുത്തെത്താന്‍ കോടതിക്ക് പ്രൊവിഷനുണ്ടെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ ഈ കേസിലും അനുവദിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അപ്രതീക്ഷിത നീക്കവുമായി ഖത്തര്‍; ഞെട്ടിയത് യൂറോപ്പ്, അമേരിക്കയുടെ രഹസ്യപിന്തുണഅപ്രതീക്ഷിത നീക്കവുമായി ഖത്തര്‍; ഞെട്ടിയത് യൂറോപ്പ്, അമേരിക്കയുടെ രഹസ്യപിന്തുണ

English summary
Dileep Actress Case: Rahul Easwar Ready to Support For Director Balachandra Kumar Health revival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X