കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിജീവിതക്കൊപ്പമല്ല, സത്യത്തിനൊപ്പം എന്നല്ലേ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്, കേരളം മാറിത്തുടങ്ങി'; രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കേരളത്തിന്റെ മനസ് കുഞ്ചാക്കോ ബോബന്‍ പ്രകടിപ്പിച്ച നിലപാടിന് സമാനമായി മാറുന്നുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവിതക്കൊപ്പം എന്ന നിലപാടില്‍ നിന്ന് സത്യത്തിനൊപ്പം എന്ന നിലപാടിലേക്ക് മലയാളി സമൂഹം മാറി എന്നും രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...അതിജീവിതക്ക് ഏത് ഘട്ടത്തിലും ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാന്‍ ഉള്ള ഒരു ലീഗല്‍ റൈറ്റും ഒരു സോഷ്യല്‍ അക്കോമഡേഷനും എല്ലാം ഉണ്ട്. പക്ഷേ നികേഷ് സാര്‍ പറഞ്ഞ അപഹരിക്കപ്പെട്ട വാക്ക് എനിക്കറിയില്ല എത്രമാത്രം ഫാക്ച്വല്‍ ആണ് എന്ന്. അപഹരിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ പൊതുവേ മലയാളത്തില്‍ കവര്‍ന്നെടുത്തു ചോര്‍ത്തിയെടുത്തു എന്നൊക്കെയാണ്.

'ശ്രീലേഖയെ പോലെ അല്ല ബൈജു പൗലോസ്...എത്ര പഴി പറഞ്ഞാലും ശക്തമായി തിരിച്ചുവരും'; ബൈജു കൊട്ടാരക്കര'ശ്രീലേഖയെ പോലെ അല്ല ബൈജു പൗലോസ്...എത്ര പഴി പറഞ്ഞാലും ശക്തമായി തിരിച്ചുവരും'; ബൈജു കൊട്ടാരക്കര

1

അത് ഇതുവരെ തെളിഞ്ഞിട്ടില്ല എന്ന സാഹചര്യമാണ് എന്ന് ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതോടൊപ്പം അതിജീവിതക്ക് തീര്‍ച്ചയായും ഇത് റേസ് ചെയ്യാനുള്ള കണ്‍സേണ്‍ ഉണ്ട്. അല്ലെങ്കില്‍ റേസ് ചെയ്യാനുള്ള റൈറ്റ് ഉണ്ട്. അത് ലീഗല്‍ സ്ട്രാറ്റജിയുടെ ഭാഗമായിട്ടായിരിക്കും എല്ലാം കൂടെ ഒരു കോണ്‍ഫ്‌ളുവന്‍സ് വന്നത്. പക്ഷേ ഹൈക്കോടതിയാണ് അത്യന്തികമായി തീരുമാനമെടുക്കേണ്ടത്.

2

ആ തീരുമാനമെടുക്കുമ്പോള്‍ ഈ കേസിന്റെ മുന്‍ നാള്‍വഴികളില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയത് ഒരു പ്രധാനപ്പെട്ട കാര്യം ആയി വരും. അതിജീവിതക്ക് പുതിയൊരു ഗ്രൗണ്ട് ഉന്നയിക്കാന്‍ കഴിയുന്ന കാര്യം അതിനുശേഷം ഈ വിവോ ഫോണില്‍ അടക്കം അതിനുമുമ്പ് ഇത് ഇട്ട് യൂസ് ചെയ്യപ്പെട്ടു എന്ന കാര്യങ്ങള്‍ റേസ് ചെയ്യാന്‍ ഒരുപക്ഷെ പറ്റുമായിരിക്കും.

3

പക്ഷെ അവസാനം ഹൈക്കോടതിയില്‍ നിന്ന് ബെച്ചു കുര്യന്‍ തോമസിന്റെ അടക്കമുള്ള സമീപനങ്ങള്‍ കാണുകയുണ്ടായി. അദ്ദേഹം നേരത്തെ കീഴ്‌ക്കോടതിയെ ആക്രമിക്കുന്നത് കണ്ടു നില്‍ക്കില്ല, ആക്രമണം എന്ന വാക്ക് തന്നെ ഹൈക്കോടതി യൂസ് ചെയ്തു എന്നതാണ് പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം പറയുന്നത്. അതുകൊണ്ട് ആക്രമിക്കുന്നത് നോക്കിനില്‍ക്കില്ല എന്ന് പറയുന്ന ഒരു സമീപനം അടക്കം നമ്മള്‍ കാണുകയുണ്ടായി. ഇത് മൂന്ന് ഹൈക്കോടതി ജഡ്ജിമാരുടെ കേട്ട് സംഭവമാണ്.

4

പുതിയൊരു ഗ്രൗണ്ടായി തനിക്ക് ഏതെങ്കിലും രീതിയില്‍ ഇന്‍സെക്യൂരിറ്റി ഉണ്ടെങ്കില്‍ കാര്യങ്ങള്‍ പറയാം. പക്ഷേ എനിക്ക് കൗതുകമുള്ള ഒരു കൗണ്ടര്‍ പോയിന്റ് ചോദിക്കാനുള്ളത് അതിജീവിതയും അതിജീവിതയുടെ അഭിഭാഷകയും യഥാര്‍ത്ഥത്തില്‍ ബൈജു പൗലോസ് അടക്കമുള്ളവരുടെ ചെവിയില്‍ പിടിക്കേണ്ടത്. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്നതും അവരുടെ ജീവിതമാണ് ആ മൊബൈല്‍ ഫോണില്‍ ഉള്ളത്.

5

അല്ലെങ്കില്‍ പ്രത്യേക ആ മെമ്മറി കാര്‍ഡ് എന്ന് പറഞ്ഞിട്ട് ആ മെമ്മറി കാര്‍ഡ് ഇട്ട വിവോ ഫോണ്‍ ഇതുവരെ കണ്ടെത്താനായില്ലെന്നും ആ അന്വേഷണം നിലച്ചു എന്നുമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നത്. എനിക്കറിയില്ല. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ അതിജീവിതയുടെ സ്വകാര്യതയെ ഏറ്റവും ബാധിക്കുന്ന ആ വിവോ ഫോണ്‍ ആരുടെയാണ്.

6

ആ എഫ് എസ് എല്ലിലെ ദീപ മാഡത്തെ ഏതെങ്കിലും ഒരു ഫോണില്‍ നിന്ന് വിളിച്ച് ഏത് നമ്പറില്‍ ആണ് എന്ന് ചോദിച്ചാല്‍ മതി. ആള്‍റെഡി അവര്‍ അന്വേഷിച്ച കാര്യം തന്നെയാണല്ലോ. ഇത് ആരുടെ ഫോണില്‍ ആണ എന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമില്ലേ. അതിജീവിതയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കൊന്നും ആ നമ്പര്‍ ആരുടെ ആണെന്ന് അറിയാന്‍ ഒരു താല്‍പര്യവുമില്ല.

'എന്നെ മന്ത്രിയാക്കൂ..'; ബീഹാറില്‍ മന്ത്രിസ്ഥാനത്തിനായി കോണ്‍ഗ്രസുകാരുടെ വടംവലി, ഹൈക്കമാന്റിന് മുന്നില്‍ ക്യൂ'എന്നെ മന്ത്രിയാക്കൂ..'; ബീഹാറില്‍ മന്ത്രിസ്ഥാനത്തിനായി കോണ്‍ഗ്രസുകാരുടെ വടംവലി, ഹൈക്കമാന്റിന് മുന്നില്‍ ക്യൂ

7

ഇതില്‍ കള്ളത്തരമുണ്ട്. പക്ഷെ ആ കള്ളത്തരം ആര് ചെയ്തു എന്നറിയാന്‍ ഒരു 5 മിനിറ്റ് മാത്രം ദൂരത്തില്‍ നില്‍ക്കുമ്പോള്‍ അതിജീവിതയുടെ അഡ്വക്കേറ്റോ അല്ലെങ്കില്‍ ബാക്കി ആരെങ്കിലും താല്‍പര്യം കാണിക്കുന്ന കാണുന്നില്ല. കോടതിയില്‍ പോകുന്ന വഴിയില്‍ വേറെ ഒരാള്‍ തെറ്റ് ചെയ്താല്‍ അത് കോടതിയുടെ തെറ്റാകുമോ?

8

റിപ്പോര്‍ട്ടറില്‍ തന്നെ വാര്‍ത്തയുണ്ടായിരുന്നു ടവര്‍ ലൊക്കേഷനിലെ 10 പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം എന്ന്. ആ സമയത്ത് അവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞവരിലേക്ക് എത്തിയെങ്കില്‍ ആ പത്ത് പേരില്‍ നിന്ന് ഒരാളിലേക്ക് ഇത്രയും നാളായിട്ടും എടുക്കാത്തത് എന്തുകൊണ്ടാണെന്ന് അതിജീവിതയെ ഉള്ളില്‍ ബഹുമാനിക്കുന്നവര്‍ക്ക് പോലും സംശയം തോന്നില്ലേ.

9

ഇത്രയും ക്രൂഷ്യലായ അതിജീവിതയുടെ ജീവിതം ആണെന്ന് പറയുന്ന ഒരു പക്ഷേ ചോര്‍ന്നിരിക്കാന്‍ സാധ്യത ഉണ്ടെന്നു പറയുന്ന, ആരാണ് ആ ഇല്ലീഗല്‍ ആക്‌സസ്, ആരാണ് 35 മിനിറ്റ് അണ്‍ ഓതറൈസ്ഡ് ആയിട്ട് യൂസ് ചെയ്തത്. അതാരാണ് എന്ന് അറിയാന്‍ അതിജീവിതക്ക് താല്‍പര്യം ഉള്ളതായി കാണുന്നില്ല. കുറ്റകൃത്യത്തിന്റെ സോള്‍ എന്ന് പറയുന്നത് ചെയ്ത ആള്‍ ആണല്ലോ.

10

കുറ്റക്കാരന്‍ ആരാണ് എന്ന് അറിയാന്‍ സ്വാഭാവികമായി ഒരു താല്‍പര്യമോ സ്വാഭാവികമായും ഇന്‍ട്രസ്റ്റ് ഉണ്ടാവില്ലേ അതു മാത്രമാണ് ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചത്. കാര്യം അത് ആരാണെന്ന് അറിയാന്‍ അയാള്‍ അല്ലെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം എന്നുള്ള ബോധ്യം എനിക്ക് തോന്നുന്നു ദിലീപിനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്.

11

ദിലീപിനെ ശക്തമായി സപ്പോര്‍ട്ട് ചെയ്യുന്ന കൊറേ കൂടെ സൂക്ഷ്മതയോടെ ഡ്രാഫ്റ്റ് ചെയ്യുന്ന ആരെങ്കിലും ചെയ്തിരുന്നെങ്കില്‍ ആ സ്വരമോ ധ്വനിയോ വന്ന് കൂടാത്തതായിരുന്നു. ദിലീപിന്റെ പബ്ലിക് നിലപാട് ശക്തമായി അതിജീവിതയെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ്. കുഞ്ചാക്കോ ബോബന്റെ നിലപാടായിരിക്കും ഒരുപക്ഷെ എല്ലാ മലയാളികള്‍ക്കും.

12

അത് പക്ഷെ മലയാള മനസിന്റെ മാറുന്നതോ അല്ലെങ്കില്‍ മാറി കൊണ്ടിരിക്കുന്നതോ ആയ നിലപാടിന്റെ സൂചനയാണ്. ആരോടൊപ്പമാണ് എന്ന് ചോദിക്കുമ്പോള്‍ അതിജീവിതക്കൊപ്പം എന്ന നിലപാട് മയപ്പെടുത്തി സത്യത്തിനൊപ്പമാണ്, ആര്‍ക്കൊപ്പമാണ് സത്യം അവര്‍ ജയിക്കട്ടെ എന്ന നിലപാടിനൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ ഉള്ളത്. കേരളത്തിലെ പൊതു സമൂഹത്തിന്റെ റിഫ്‌ളക്ഷനാണ് കുഞ്ചാക്കോ ബോബന്റെ നിലപാട്.

Recommended Video

cmsvideo
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala

ഫോട്ടോഷൂട്ട് വൈറലാക്കാന്‍ പ്രിയാമണി കഴിഞ്ഞേ ആളൊള്ളൂ...കൊല്ലുന്ന നോട്ടം തന്നെ മതിയല്ലോ; വൈറല്‍ ചിത്രങ്ങള്‍

English summary
Dileep Actress Case: Rahul Easwar says Kerala's mind is changing similar to Kunchacko Boban's stance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X