കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താനാരുവാ..., ഭീഷണിയൊക്കെ വീട്ടില്‍ പോയി പറഞ്ഞാല്‍ മതി'; ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ കേസിലെ സാക്ഷിയോട് പൊട്ടിത്തൊറിച്ച് രാഹുല്‍ ഈശ്വര്‍. ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസിലെ സാക്ഷി ജിന്‍സണെ പങ്കെടുപ്പിച്ച് മീഡിയ വണ്‍ നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വര്‍ പ്രകോപനമായി സംസാരിച്ചത് . ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് .

'എന്റെ ജീവന്റെ ജീവന്‍'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍

'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത

1

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അറിവില്ലാതെയാണ് സഹതടവുകാരന്‍ ദിലീപിനുള്ള കത്തെഴുതിയതെന്ന് ഡി ജി പി ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിന്‍സണ്‍ രംഗത്തെത്തിയിരുന്നു.

2

സുനി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരന്‍ വിപിന്‍ ലാല്‍ എഴുതുന്നതും ജയിലിലെ സി സി ടി വിയില്‍ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിന്‍സണ്‍ പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷിയാണ് ജിന്‍സണ്‍. കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ എല്ലാം തന്നെ ജിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

3

കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയില്‍ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ടെന്ന് ജിന്‍സണ്‍ പറഞ്ഞിരുന്നു.

4

അതേസമയം, മീഡിയ വണ്‍ ചര്‍ച്ചയില്‍ ദിലീപിനെയും ആര്‍ ശ്രീലേഖയും പിന്തുണച്ചുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ സംസാരിച്ചത്. ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ ഭ്രാന്തമായ ജല്‍പനങ്ങളാണെന്ന് ജിന്‍സണ്‍ പറഞ്ഞതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ വാക്കേറ്റമുണ്ടാകുന്നത്. ആര്‍ ശ്രീലേഖ നിങ്ങളെ പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയല്ലെന്ന് രാഹുല്‍ ഈശ്വര്‍ ജിന്‍സണോട് പറഞ്ഞു, രാഹുല്‍ ഈശറ്വറിന്റെ വാക്കുകളിലേക്ക്...

5

കേരളത്തിലെ ആദ്യ ഐ പി എസ് വനിത, ആദ്യ വനിത ഡി ജി പി, ജീവിതത്തില്‍ വിദ്യാഭ്യാസം കൊണ്ടും സര്‍വീസ് കൊണ്ടും നമുക്കെല്ലാം സ്വപ്‌നം കാണുന്നതിനും അപ്പുറമുള്ള വ്യക്തിയാണ് ആര്‍ ശ്രലേഖയെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എന്നാല്‍ ഭ്രാന്തിയെന്നും ഭ്രാന്താണെന്ന് വിളിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് രാഹുല്‍ എന്ന് ജിന്‍സണ്‍ പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടാകുന്നത്.

6

തോന്നിവാസം നിങ്ങളാണ് പറയുന്നത്, എന്നോട് നിന്റെ മറ്റേ സംസാരമൊന്നും എടുക്കേണ്ട, താനാരുവ, മദ്യാദയ്ക്ക് സംസാരിച്ചോണ. എന്നോട് തോന്നിവാസം പറഞ്ഞാല്‍ ആ ഭാഷയില്‍ തിരിച്ചുപറയും. കേസില്‍ ജയിലില്‍ പോയി കിടന്നവനല്ല ഞാന്‍. തന്റെ ഭീഷണിയൊക്കെ വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ പ്രകോപിതനായി പറഞ്ഞു.

7

ജിന്‍സണ്‍ കിടന്ന ജയിലിലെ ഡി ജി പിയാണ് ആര്‍ ശ്രീലേഖ, അവര്‍ ഐ പി എസുകാരിയാണ്. ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതയാണ്. അല്ലാതെ അവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയല്ല, അത് മറക്കേണ്ട. എന്ന് പറഞ്ഞതേ ഉള്ളുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ആര്യ രാജേന്ദ്രന്‍- സച്ചിന്‍ ദേവ് വിവാഹം; സെപ്റ്റംബര്‍ നാലിന്, ചടങ്ങ് തിരുവനന്തപുരത്ത്ആര്യ രാജേന്ദ്രന്‍- സച്ചിന്‍ ദേവ് വിവാഹം; സെപ്റ്റംബര്‍ നാലിന്, ചടങ്ങ് തിരുവനന്തപുരത്ത്

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
Dileep Actress Case: Rahul Easwar spoke harshly to Jinson in Mediaone channel discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X