അന്ന് വില്ലനായിരുന്നു ദിലീപ്, പക്ഷെ ഇന്ന് ഹീറോയായി മാറിയിരിക്കുകയാണ്; രാഹുല്‍ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലിപ് കുറ്റക്കാനാണെന്ന് തെളിയിക്കാന്‍ കഴിയുന്ന യാതൊരു വിധത്തിലുള്ള തെളിവും ഇല്ലെന്ന് രാഹുല്‍ ഈശ്വർ. കടുത്ത സിപിഎം വിരുദ്ധനായ ഒരാളാണ് ഞാന്‍. കഴിഞ്ഞ 16 വർഷത്തെ എന്റെ ജീവിതത്തില്‍ ഇടതുപക്ഷത്തെ എതിർത്ത് നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാരണം ജയിലില്‍ കിടക്കേണ്ടി വന്ന ഒരു വ്യക്തിയുമാണ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാർ ഇപ്പോള്‍ സ്വീകരിച്ച നിലപാടിനെ ശരിവെക്കുന്നു.
ഈ കേസില്‍ സർക്കാറിന് എന്ത് ചെയ്യാന്‍ കഴിയും. ഇല്ലാത്തെ തെളിവ് എവിടെ നിന്നുമാണ് ഉണ്ടാക്കുക. ദിലീപ് ഈ കേസില്‍ നിരപരാധികയാണ്. ഒരു കടുക് മണിയോളം തെളിവ് പോലും ദിലീപിനെതിരായി ഇല്ല. കോടതികളാണ് അത് പറയുന്നത്. ഇല്ലാത്ത തെളിവുകള്‍ വെച്ച് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. മീഡിയ വണ്‍ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

സി പി എം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജയിക്കരുത് എന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് സി പി എമ്മിനെ പ്രതിരോധത്തിലാക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇടതുപക്ഷത്ത് നില്‍ക്കുന്ന ചില ആളുകള്‍ തന്നെ സി പി എമ്മിനെതിരേയും സർക്കാറിനേതിരേയും നീങ്ങുമ്പോള്‍ അവരുടെ വോട്ടുകള്‍ വിഭജിക്കാനും അവരെ ദുർബലപ്പെടുത്താനും അതിലൂടെ യു ഡി എഫിന് വിജയം ഉറപ്പ് വരുത്താനുമുള്ള ഒരു തന്ത്രമാണ് ഇതെന്നും രാഹുല്‍ ഈശ്വർ അവകാശപ്പെടുന്നു.
ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

സർക്കാറിനെ സമ്മർദത്തിലാക്കുക എന്നുള്ളതാണ് ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നത്. അതൊക്കെ രാഷ്ട്രീയപരമായ കാര്യമാണ്. എന്നാല്‍ ഈ കേസില്‍ ദിലീപ് എന്ന വ്യക്തിയും കാവ്യാ മാധവന്‍ എന്ന പെണ്‍കുട്ടിയുമുണ്ട്. ദിലീപിന് ഒരു അമ്മയും മകളുമുണ്ട്. ഇവരും സ്ത്രീകളാണ്. ഒരു തെളിവും ഇല്ലാതെ ഏകപക്ഷീയമായി ദിലീപിനോട് നിങ്ങള്‍ എത്രകാലം ഇങ്ങനെ വാളെടുക്കും. എന്തെങ്കിലും ഒരു മനുഷ്യത്വം ആ മനുഷ്യനോടും കാണിക്കേണ്ടതല്ലേ.

ഞാനടങ്ങുന്ന പുരുഷന്‍മാർക്കെതിരെ നാളെ ഒരു വ്യാജ ആരോപണം വന്നാല്‍ നമ്മുടെ ഗതിയും ഇതാണ്. നമ്മളെ എങ്ങനെയൊക്കെ ചവിട്ടി തേക്കുന്നോ, അവരെല്ലാം ഹീറോ. പുരുഷന് യാതൊരു അവകാശവും ഇല്ലെന്ന് പറയുന്നത് എന്ത് അധികാരമാണ്. ആദ്യം ഞാന്‍ മാത്രമായിരുന്നു ദിലീപ് അനുകൂലി. ഇപ്പോള്‍ ആരൊക്കെയാണ് ദിലീപ് അനുകൂലിയായി വന്നിരിക്കുന്നത്. ഹൈക്കോടതി ദിലീപ് അനുകൂലിയായി, സുപ്രീംകോടതി ദിലീപ് അനുകൂലിയായി, സർക്കാർ ദിലീപ് അനുകൂലിയായി. കാരണം ദിലീപിന്റെ ഭാഗത്താണ് സത്യവും ന്യായമെന്നും രാഹുല്‍ ഈശ്വർ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പറയുന്നു.

കടുക് മണി പോലും തെളിവ് ദിലീപിന് എതിരായിട്ടില്ല. പൊലീസിനെതിരെ വധഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരായി ഒരു തെളിവ് പോലും ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു. മീഡിയയുടെ പ്രചരണം കൊണ്ട് ഒരു കേസിനെ അട്ടിമറിക്കാന്‍ സാധിക്കില്ല. ഇതുപോലെയുള്ള രാഷ്ട്രീയ കാരണങ്ങളാലാണ് നമ്പി നാരായണനെ പലരും ആക്രമിച്ചത്. ശശി തരൂരിനേയും ഷാരൂഖ് ഖാനേയും മകനേയും ആക്രമിച്ചത്.

കേരളത്തില്‍ നടന്ന കാര്യങ്ങള്‍ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ആവർത്തിക്കുകയാണ്. ഇതിനെതിരെ മനസാക്ഷി ഉയരുകയും ദിലീപിന് ന്യായവും നീതിയും ലഭിക്കുകയും വേണം. ഒരു ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ രാഷ്ട്രീയക്കാർക്ക് എന്ത് കാര്യമാണ് ഉള്ളത്. ദിലീപിനെതിരായ ഗൂഡാലോചനകള്‍ ഓരോന്നായി തകർന്ന് വീഴുകയും പൊതുസമൂഹം മുഴുവന്‍ ദിലീപ് അനുകൂലികളായി മാറുന്ന കാഴ്ച കാണുകയും ചെയ്യും.
Recommended Video

കേസ് തുടങ്ങുമ്പോള്‍ ബൈജു പൌലോസ് ഹീറോയും ദിലീപ് വില്ലനുമായിരുന്നു. ഇപ്പോള്‍ അത് മാറി ബൈജു പൌലോസ് വില്ലനും ദിലീപ് ഹീറോയുമായി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നതെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications