Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് അത് പറയാനുള്ള അവകാശം ഇല്ല; കേസ് പൂർത്തിയാവാന്‍ 6 മാസമെങ്കിലും വേണ്ടി വരും: ജോർജ് ജോസഫ്

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് ഏപ്രില്‍ 15 വരെ സമയം അനുവദിച്ചത് നല്ല കാര്യമാണെന്ന് റിട്ട. എസ്പി ജോർജ് ജോസഫ്. തുടരന്വേഷണം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പ്രതിക്കും കോടതിയില്‍ പോവാന്‍ അവകാശമില്ല. ഇവിടേയും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ദിലീപിന് അത് പറയാനുള്ള അവകാശം ഇല്ല. അദ്ദേഹം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യക്തി കൂടിയാണ്.

തുടരന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള പരാതി ദിലീപ് കൊടുത്തിട്ടുണ്ടെങ്കില്‍ കോടതി അത് പരിഗണിക്കേണ്ട കാര്യമില്ല. ഏത് കോടതിയായാലും അത് തള്ളുകയേയുള്ളുവെന്ന് ജോർജ് ജോസഫ് വ്യക്തമാക്കുന്നു. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍ 15 വരെ തുടരന്വേഷണം നടത്താമെന്ന് കോടതി

ഏപ്രില്‍ 15 വരെ തുടരന്വേഷണം നടത്താമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ആദ്യം മൂന്ന് മാസത്തെ സാവകാശമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നത്. ഏതായാലും ആറ് മാസത്തിന് ശേഷമേ ഈ കേസില്‍ ഒരു തീരുമാനം വരികയുള്ളു. മൂന്ന് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയുള്ള റിപ്പോർട്ട് കൊടുത്ത ശേഷം അടുത്ത മൂന്ന് മാസം കൂടെ വിചാരണ നടക്കും.

ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

പുതിയ സാക്ഷികളും പുതിയ ഫോറന്‍സിക് തെളിവുകളും

പുനർവിസ്താരം നടക്കും. പുതിയ സാക്ഷികളും പുതിയ ഫോറന്‍സിക് തെളിവുകളും പുതിയ പ്രതികളും വന്ന് ചേരും. നേരത്തെ വിസ്തരിച്ച പല സാക്ഷികളേയും വീണ്ടും വിസ്തരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ആറ് മാസം വരെയെങ്കിലും ഈ കേസ് നീണ്ടു പോയേക്കാമെന്നും റിപ്പോർട്ടർ ടിവി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

പുതിയ സാഹചര്യത്തില്‍

പുതിയ സാഹചര്യത്തില്‍ നേരത്തെ വിസ്തരിച്ച പല സാക്ഷികളേയും വീണ്ടും വിളിച്ച് വരുത്തി വിസ്തരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ഇരയായ പെണ്‍കുട്ടിയേയും വിസ്തരിക്കേണ്ടി വരും. പുതിയ വസ്തുതകളെ ക്രോസ് വിസ്താരം ചെയ്യാന്‍ ഏതായാലും പ്രതിഭാഗവും തയ്യാറാവും. കഴിഞ്ഞ ദിവസം ആ നടിയുടെ വെളിപ്പെടുത്തല്‍ നമ്മള്‍ കണ്ടു. വളരെ വേദനാജനകമായ ആ പറച്ചില്‍ നമ്മുടെയെല്ലാം മനസ്സിലേക്ക് കയറി.

താനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ

താനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ, തന്നെയല്ലേ ആക്രമിച്ചതെന്നാണ് അവർ വീണ്ടും വീണ്ടും പറഞ്ഞത്. ദയവ് ചെയ്ത് ആ എട്ട് വക്കീലന്‍മാരേയും കോടതി ഇനി അകത്ത് ഇരുത്തരുത്. ഒരു വക്കീല് ചോദിച്ച് കഴിഞ്ഞിട്ട് അടുത്ത വക്കീലിനെ വിളിച്ചാല്‍ മതി. അങ്ങനെ കോടതിക്ക് തീരുമാനിക്കാന്‍ കഴിയും. ഇന്‍ക്യാമറ പ്രൊസീഡിങ് എന്ന് നമ്മള്‍ പറയുമെങ്കിലും അസിസ്റ്റന്റ് മാരടക്കം പത്തിരുപത്തി നാല് വക്കീലന്‍മാർ കോടതിയില്‍ കാണും. അതെന്തായാലും ശരിയല്ല. പെണ്‍കുട്ടി തന്നെ ഇക്കാര്യം വളരെ വേദനയോടെ വ്യക്തമാക്കി.

അടുത്ത വിചാരണ ഉണ്ടാവുകയാണെങ്കില്‍ അവരെ

അടുത്ത വിചാരണ ഉണ്ടാവുകയാണെങ്കില്‍ അവരെ ക്രോസ് ചെയ്യുന്ന ഒരു വക്കീല് മാത്രമെ ഒരു സമയത്ത് ഉണ്ടാവു. അദ്ദേഹം ചോദ്യം ചെയ്ത് ഇറങ്ങിയതിന് ശേഷം മാത്രമേ അടുത്ത വക്കീല്‍ കയറാവു. പെണ്‍കുട്ടിയെ വേദനപ്പെടുത്തരുത്. ഇക്കാര്യം കോടതിയാണ് തീരുമാനിക്കേണ്ടത്. വളരെ വേദനയോടെയാണ് നടി കാര്യങ്ങള്‍ വ്യക്തമാക്കിയത്. പൊതുജനങ്ങളും മാധ്യമങ്ങളും അവർക്കൊപ്പം നിന്നെങ്കിലും അതിനെതിരായ പിആർ വർക്കുകളും ഇവിടെ ഉണ്ടായിരുന്നു. അത് വേദനപ്പെടുത്തിയെന്ന് അവർ തന്നെ പറയുന്നുവെന്നും ജോർജ് ജോസഫ് ചൂണ്ടിക്കാണിക്കുന്നു.

നമ്മുടെ നാട്ടിലെ നീതി ബോധമുള്ളവർ

നമ്മുടെ നാട്ടിലെ നീതി ബോധമുള്ളവർ ഇതൊക്കെ എങ്ങനെ സഹിക്കും. നിനക്ക് പോയി ചത്തൂടെ എന്നൊക്കെയാണ് ചോദിക്കുന്നത്. നമ്മളെ തന്നെ അതൊക്കെ എത്ര വേദനപ്പെടുത്തും. അങ്ങനെ പോയി ചത്താല്‍ പിന്നെ തെളിവില്ലാലോ. കേസിന്റെ ഫലം എന്ത് തന്നെയായാലും അവസാന നിമിഷം വരെ പോരാടും എന്ന് പറഞ്ഞത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്.

ഡബ്ല്യൂസിസി ഉള്‍പ്പടെ വലിയൊരു വിഭാഗം

ഡബ്ല്യൂസിസി ഉള്‍പ്പടെ വലിയൊരു വിഭാഗം അവർക്കൊപ്പമുണ്ട്. പൃഥിരാജ്, ജയസൂര്യ, അഷിഖ് അബു, ഷാജി കൈലാസ് തുടങ്ങിയവരെല്ലാം ആ പെണ്‍ക്കുട്ടിക്കൊപ്പമുണ്ട്. പൊതുജനങ്ങള്‍ ആകെയുണ്ട്. ഏതായാലും ആ കുട്ടിക്ക് നല്ലത് വരട്ടെ. എന്താണ് ഇവിടെ സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. അതിനുള്ള തെളിവുകളും വന്നിട്ടുണ്ട്. ക്രോസില്‍ ചില തെളിവുകള്‍ തെറിച്ച് പോകുമെങ്കിലും അതിലെ സത്യം മനസ്സിലാക്കി കോടതി നടപടി എടുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.

പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+