കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്; എസ് ശ്രീജിത്ത് തിരിച്ചെത്തുമോ? ഹൈക്കോടതിയിൽ ഹർജി..നിർണായകം

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന്റെ തലപ്പത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയ സർക്കാർ നടപടിക്കെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നത്. തുടരന്വേഷണത്തിന് കോടതി ഒരു മാസം കൂടി അനുവദിച്ചിരിക്കയായിരുന്നു അപ്രതീക്ഷിത നീക്കം. ശ്രീജിത്തിന്റെ അഭാവത്തിൽ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണം ഉയരുന്നുണ്ട്. അതിനിടെ ശ്രീജിത്തിനെ കേസിലേക്ക് തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് സംവിധായകൻ.

ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ

2


പോലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായിട്ടായിരുന്നു ക്രൈം ബ്രാഞ്ച് മേധാവിസ്ഥാനത്തുനിന്ന് ഗതാഗത കമ്മിഷണര്‍ സ്ഥാനത്തേക്കാണ് ശ്രീജിത്തിന് സ്ഥാന ചലനമുണ്ടായത്. കേസന്വേഷണം മികച്ച രീതിയിൽ പുരോഗമിക്കുമ്പോഴുണ്ടായ സംഘ തലവന്റെ മാറ്റം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.

'ഞാൻ അയച്ച മെസേജുകൾ മഞ്ജു മറ്റുള്ളവർക്ക് കൈമാറി..വിജയ് ബാബു വിഷയത്തിൽ അവർ പ്രതികരിച്ചോ?';സംവിധായകൻ'ഞാൻ അയച്ച മെസേജുകൾ മഞ്ജു മറ്റുള്ളവർക്ക് കൈമാറി..വിജയ് ബാബു വിഷയത്തിൽ അവർ പ്രതികരിച്ചോ?';സംവിധായകൻ

3


ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബാണ് പുതുതായി ചുമതലയേറ്റത്. ചുമതലയേറ്റതിന് തൊട്ട് പിന്നാലെ തന്നെ ശക്തമായ നിർദ്ദേശമായിരുന്നു അന്വേഷണ സംഘത്തിന് അദ്ദേഹം നൽകിയത്. കേസിന്റെ വിവരങ്ങൾ ചോരാൻ പാടില്ലെന്നും കോടതിയിൽ നിന്നും വിമർശനമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

4


പുതിയ ക്രൈംബ്രാഞ്ച് മേധാവി ചുമതലയേറ്റയുടനെ നൽകിയ നിർദ്ദേശങ്ങൾ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കേസന്വേഷണം മന്ദഗതിയിലായെന്നുള്ള വിമർശനങ്ങളും ഇതിനിടയിൽ ശക്തമായിട്ടുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ ശ്രീജിത്തിനെ തന്നെ അന്വേഷണ സംഘത്തിന്റെ ചുമതല ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയത്.

5


ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലാണ് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ വീണ്ടും ചുമതലയേല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ശ്രീജിത്തിനെ മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്നും കേസന്വേഷണം തീരും വരെ അന്വേഷണത്തിന്റെ ചുമതല ശ്രീജിത്തിനെ ഏൽപ്പിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ഐ എച്ച് ആ ര്‍സി സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കരയുടെ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിലാണ് ഹര്‍ജി.

'സനൽ കുമാറിനെ കൊണ്ട് കുടുങ്ങി'; ജാമ്യത്തിൽ വിടാമെന്ന് പോലീസ്..കോടതിയിൽ ഹാജരാക്കണമെന്ന് സനൽ'സനൽ കുമാറിനെ കൊണ്ട് കുടുങ്ങി'; ജാമ്യത്തിൽ വിടാമെന്ന് പോലീസ്..കോടതിയിൽ ഹാജരാക്കണമെന്ന് സനൽ

6


അതിനിടെ വധഗൂഢാലോചന കേസിൽ ഏഴാം പ്രതിയായ സായ് ശങ്കറിനെ മാപ്പ് സാക്ഷിയാക്കാൻ ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി. നേരത്ത ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതായി സായ് ശങ്കർ സമ്മതിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതെന്നായിരുന്നു സായ് ശങ്കറിന്റെ മൊഴി.

7


ദിലീപിന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തോട് സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ ഫോണിൽ നിന്നും നീക്കിയ വിവരങ്ങൾ തന്റെ ലാപ്ടോപിലേക്ക് മാറ്റിയിരുന്നുവെന്നും എന്നാൽ ഇവയെല്ലാം നിലനിൽ രാമൻപിള്ള അസോസിയേറ്റ്സിന്റെ കൈയ്യിൽ ആണ് ഉള്ളതെന്നുമായിരുന്നു സായ് ശങ്കർ വെളിപ്പെടുത്തിയത്. തന്റെ ലാപ്ടോപ് കൂടാതെ, ഐ മാക്ക്, പെൻഡ്രൈവ് എന്നിവരയും അഭിഭാഷകരുടെ കൈവശമാണ് ഉള്ളതെന്നും സായ് ശങ്കർ ആരോപിച്ചിരുന്നു.

8


ദിലീപിന്റെ ഫോണിൽ കോടതി രേഖകകൾ ഉൾപ്പെടെ എത്തിയിരുന്നുവെന്ന് സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഫോണില് ഉണ്ടായിരുന്നില്ലെന്നും സായ് ശങ്കർ വ്യക്തമാക്കിയിരുന്നു. സായ് ശങ്കറിന്റെ മൊഴികൾ കേസിലെ നിർണായക തെളിവുകളായിട്ടാകും ക്രൈംബ്രാഞ്ച് കോടതിയിൽ അവതരിപ്പിക്കുക.

Recommended Video

cmsvideo
നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

English summary
Dileep Actress Case; S Sreejith Should Be returned to investigation team,new plea in high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X