Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേസില്‍ അങ്ങനെ ചെയ്താല്‍ ദിലീപിന് തന്നെ വിനയാകും, അദ്ദേഹത്തിന് അക്കാര്യം നന്നായി അറിയാം': സജി നന്ത്യാട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപ് തെളിഞ്ഞോ ഒളിഞ്ഞോ ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. കാരണം, അങ്ങനെ ചെയ്താല്‍ അത് അദ്ദേഹത്തിന് തന്നെ വിനയാകുമെന്ന് ദിലീപിന് തന്നെ അറിയാമെന്ന് സജി നന്ത്യാട്ട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ നികേഷ് കുമാറിന്റ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

1

കേസില്‍ ദിലീപ് നിരപരാധിയാണെങ്കില്‍ ഇത്രയധികം അട്ടിമറി ശ്രമങ്ങള്‍ എന്തുകൊണ്ടുണ്ടായെന്നാണ് നികേഷ് കുമാറിന്റെ ചോദ്യം. നടിയെ ആക്രമിച്ച ദിവസം ആശുപത്രിയില്‍ കിടക്കുകയാണെന്ന വ്യാജ രേഖ ദിലീപ് ഉണ്ടാക്കി, വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമനാറിനെതിരെ പീഡന പരാതി കൊടുക്കുന്നു. എന്തിന് വേണ്ടിയാണ് ഇതൊക്കെയെന്നാണ് നികേഷ് കുമാര്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിന് സജി നന്ത്യാട്ട് നല്‍കിയ മറുപടി ഇങ്ങനെ,

2

ഞാന്‍ ഈ നിമിഷവും നിങ്ങളോട് ഒരു കാര്യം പറയാം. ഈ കേസുമായി ബന്ധപ്പെട്ട് ദിലീപ് ഒരുതരത്തിലുള്ള പ്രതികരണമോ, ഏതെങ്കിലും തരത്തില്‍ തനിക്കെതിരെ ശത്രുത മനോഭാവത്തോടെ വന്ന ഒരാളെ പോലും ഉപദ്രവിക്കാനുള്ള തെളിഞ്ഞോ ഒളിഞ്ഞോ ആയിട്ടുള്ള ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

3

കാരണം, അത് അദ്ദേഹത്തിന് തന്നെ വിനയാകുമെന്ന് ദിലീപിന് അറിയാം. നികേഷ് കുമാറിനെതിരെ കൊടുത്ത കേസ് എന്താണ്, അത് കോടതി അലക്ഷ്യ ഹര്‍ജിയാണ്. കോടതിയിലെ രേഖകള്‍ നികേഷിന്‍ഛെ ചാനലില്‍ ചര്‍ച്ച ചെയ്തു. ഇങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിച്ചതിന്റെ പേരിലാണെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

4

എന്നാല്‍ ഈ പരാമര്‍ശത്തില്‍ നികേഷ് കുമാര്‍ അപ്പോള്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു, കോടതി അലക്ഷ്യവും അഞ്ച് എഫ് ഐ ആറുകളും ഫയല്‍ ചെയ്തിരിക്കുന്നത് എന്താണ്, ബാലചന്ദ്രകുമാറിന് ഈ കേസുമായി ബന്ധപ്പെട്ട് കേസിന്റെ പരിധിയില്‍ വരാത്ത കുറേ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട് എന്ന അഭിമുഖം പ്രകാരമാണല്ലോ എന്ന് നികേഷ് കുമാര്‍ ചോദ

5

ദിലീപ് ദിലീപിന്റെ കാര്യം മാത്രം നോക്കി പോകുന്നയാളാണ്, ഈ കേസുകള്‍ക്കിടെയില്‍ യുദ്ധം ചെയ്യാനോ ശത്രുക്കളെ വകവരുത്താനോ ഉള്ള സമയമോ സാഹചര്യമോ അതിനുള്ള മനസോ ഉള്ള ആളല്ല ദിലീപ്. നിങ്ങള്‍ പറഞ്ഞ് പറഞ്ഞ് ദിലീപിനെ ഒരു ഭീകരജീവിയാക്കി വച്ചിരിക്കുകയാണെന്ന് സജി നന്ത്യാട്ട് പറഞ്ഞു.

6

എന്നാല്‍ തനിക്കെതിരെ കേസെടുത്തിട്ടുള്ളത് ബാലചന്ദ്രകുമാറിന വെളിപ്പെടുത്തല്‍ ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തു എന്നതിന്റെ പേരിലാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഈ കേസിന്റെ അന്വേഷണ പരിധിയിലും വിചാരണ പരിധിയിലും അപ്പുറത്തുള്ള ചില വെളിപ്പെടുത്തലുകളാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം സാധ്യമായിട്ടുള്ളതെന്ന് നികേഷ് പറഞ്ഞു.

7

പൊലീസിന് സംബന്ധിച്ച് ഈ കേസ് മുന്നോട്ടുകൊണ്ടു പോകാന്‍ സാധിച്ചത്. പക്ഷേ, ആര്‍ ശ്രീലേഖയുടെ കാര്യത്തില്‍ കേസുമായി തൊട്ടുനില്‍ക്കുന്ന പക്ഷേ, ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ പോലെ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ കേസിന്റെ പരിധിയിലുള്ള പൂര്‍ണവിഷയങ്ങളായിരുന്നു. അതില്‍ അവര്‍ തോന്നലുകളുടെ അടിസ്ഥാനത്തില്‍ വിധി നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെന്ന് നികേഷ് കുമാര്‍ പറഞ്ഞു.

പത്ത് വര്‍ഷത്തെ മാറ്റം ഞങ്ങള ഞെട്ടിച്ചു; അമ്മ ഇന്നും അന്നും ഒരു പോലെ, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+