Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ ചീത്ത വിളിക്കുന്നത് കാണാന്‍ ആളുകൂടും: തള്ള് തൊഴിലാളികള്‍ പറയുന്നതല്ല സത്യമെന്നും ശാന്തിവിള

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം തള്ളിക്കൊണ്ട് സുപ്രീംകോടതി നടത്തിയത് ശക്തമായ നിരീക്ഷണങ്ങളായിരുന്നുവെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടിയുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. അന്ന് ഹൈക്കോടതി നടത്തിയ വിശദീകരണം സുപ്രീംകോടതിയും അതുപോലെ തന്നെ ശരിവെക്കുകയായിരുന്നുവെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്തു എന്നുള്ളത് വരെ രണ്ട് വരിയില്‍ വലിയ അക്ഷരത്തില്‍ കൊടുക്കുന്ന പത്രങ്ങളും ചാനലുകളും സുപ്രീംകോടതി തള്ളിക്കളഞ്ഞ ഈ ആവശ്യത്തെക്കുറിച്ച് ഒരു അക്ഷരവും അന്തിച്ചർച്ചയ്ക്ക് വേണ്ടി എടുത്തില്ലെന്നും സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

ഹാർമോണിയം വായിക്കുന്ന ആള്‍ (നികേഷ് കുമാർ-റിപ്പോർട്ടർ ടിവി)

ആകപ്പാടെ ഈ വിഷയം എടുത്തത് ഹാർമോണിയം വായിക്കുന്ന ആള്‍ (നികേഷ് കുമാർ-റിപ്പോർട്ടർ ടിവി) മാത്രമാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ വിവരക്കേട് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അയാള്‍ തന്നെ ഇത് പറയണം. ശ്രീജിത് ഐ പി എസിനെ മാറ്റിയാല്‍ ഈ കേസ് തകിടം മറിയുമെന്നുമൊക്കെ പറഞ്ഞയാളാണ് ഇത് പറയുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറയുന്നു.

ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി നടപടി

ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി നടപടി ശരിയായിരുന്നോ എന്നായിരുന്നു ചർച്ച. ഇപ്പോള്‍ ഈ മാന്യന് മനസ്സിലായിക്കാണും ഹൈക്കോടതി നിരീക്ഷണം നൂറ് ശതമാനവും ശരിയായിരുന്നുവെന്ന്. അതുകൊണ്ടാണല്ലോ സുപ്രീംകോടതി ഇപ്പോള്‍ ഇങ്ങനെ വിധിച്ചത്. അന്വേഷിയുടെ അധ്യക്ഷയായ അജിതയാണ് ഹണി എം വർഗീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട് കൊടുക്കുന്നത്.

അജിത കൊടുത്ത ആ പരാതിയാണ് ആദ്യം തള്ളിയത്

അജിത കൊടുത്ത ആ പരാതിയാണ് ആദ്യം തള്ളിയത്. ഏത് സാഹചര്യത്തില്‍ പരാതി തള്ളുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നാണ് ദിലീപിനെ തീർക്കാന്‍ നടക്കുന്നവർ ഇപ്പോള്‍ പറയുന്നു. ഇതിനെയൊക്കെയാണ് സുപ്രീംകോടതി പറഞ്ഞ് അവസാനിപ്പിക്കുന്നത്. ദിലീപ് കൊടുത്ത എന്തെല്ലാം ആവശ്യങ്ങള്‍ തള്ളിയിട്ടുണ്ട്. അപ്പോഴൊക്കെ ദിലീപ് തീർന്നു എന്നും പറഞ്ഞ് ചർച്ചയായിരുന്നു.

ദിലീപിനെ ചീത്ത വിളിക്കുന്നത് കാണാനാണല്ലോ

ദിലീപിനെ ചീത്ത വിളിക്കുന്നത് കാണാനാണല്ലോ ആളുകളുള്ളത്. ദിലീപിനെതിരെ കോടതിയില്‍ നിന്ന് എന്തെങ്കിലും പരാമർശങ്ങളോ വിധികളോ ഉണ്ടായാലും അദ്ദേഹത്തിന് വേണ്ടി ചർച്ചയ്ക്ക് പോവുന്ന ഒരാളും കോടതികളെ തെറിവിളിച്ചിട്ടില്ലെന്ന് ധൈര്യപൂർവ്വം പറയാന്‍ സാധിക്കും. അതിപ്പോള്‍ രാഹുല്‍ ഈശ്വറായാലും ശ്രീജീത്ത് ആയാലും മഹേഷായാലും സജി നന്ത്യാട്ട് ആയാലും.

vastu tips: സമ്പത്ത് വർധിക്കണോ, വാസ്തുവിലുണ്ട് മാർഗ്ഗങ്ങള്‍, മണിപ്ലാന്റ് മാത്രമല്ല, പാത്രത്തിന്റെ നിറവും പ്രധാനമാണ്

 വാദി ഭാഗത്തിനെതിരെ എന്തെങ്കിലും പരാമർശം

എന്നാല്‍ വാദി ഭാഗത്തിനെതിരെ എന്തെങ്കിലും പരാമർശം ഉണ്ടായാല്‍ അന്ന് വൈകീട്ട് വക്കീലന്മാർ അടക്കം ചാനലുകളില്‍ വന്നിരുന്ന് ജഡ്ജിയെ തെറിവിളിക്കുകയാണ്. ഇതാണ് ഈ നാട്ടിലെ ഏറ്റവും വലിയ ഗതികേട്. കേരള ഹൈക്കോടതിയില്‍ തോറ്റ ഒരു കേസ് എന്ന നിലയില്‍ സുപ്രീംകോടതിയും അതിനെ ആ തരത്തിലെ കാണുകയുള്ളു. ഇതൊന്നും ഇവിടെ ആരും കാണുകയും പറയുകയുമില്ല.

ചില തള്ള് തൊഴിലാളികള്‍ പറയുന്നത് പോലെയല്ല

ചില തള്ള് തൊഴിലാളികള്‍ പറയുന്നത് പോലെയല്ല ചില ലീഗല്‍ വെബ്സൈറ്റില്‍ വന്നിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഞാന്‍ പറയുന്നത് കള്ളമാണെങ്കില്‍ ആർക്കും ഈ സൈറ്റില്‍ കയറി നോക്കാവുന്നതാണ്. തനിക്ക് തോന്നുന്നത് മാത്രം പടച്ച് വിടുന്നതല്ല ഈ സൈറ്റ്. നിങ്ങള്‍ ഒരോരോ കാരണങ്ങള്‍ പറഞ്ഞ് സുപ്രീംകോടതിയിലേക്ക് വന്നാല്‍ ജഡ്ജിമാർക്ക് നേരാവണ്ണം പണിയെടുക്കാന്‍ സാധിക്കില്ലെന്നും വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെട്ട്

ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെട്ട് എന്തെങ്കിലും മാറ്റം വരുത്തി കഴിഞ്ഞാല്‍ അതൊരു മോശം കീഴ് വഴക്കമാവും എന്നും പറഞ്ഞിട്ടുണ്ട്. ഇത് ഏതെങ്കിലും മുത്തശ്ശി പത്രങ്ങളോ ദിലീപിന്റെ ചോര കൊതിക്കുന്ന മാധ്യമങ്ങളോ ഇത് വാർത്തയാക്കിയിട്ടുണ്ടോ. എന്തെങ്കിലും കാരണം പറഞ്ഞ് ഓരോ കേസും കേള്‍ക്കുന്ന ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വന്നാല്‍ നാളെ ഇന്ത്യയിലെ നൂറ് കണക്കിന് കോടതികള്‍ക്കെതിരെ സമാന ആവശ്യം ഉയരുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അന്തിച്ചർച്ചയില്‍ ഇവിടെ നടന്ന കാര്യങ്ങളാണ്

അന്തിച്ചർച്ചയില്‍ ഇവിടെ നടന്ന കാര്യങ്ങളാണ് നടിക്ക് വേണ്ടി സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ വാദിച്ചത്. പരാതിക്കാരിയോട് മോശം ചോദ്യങ്ങള്‍ ചോദിച്ചു, ജഡ്ജിയുടെ ഭർത്താവുമായി ദിലീപിന് അടുപ്പമുണ്ട്, ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണമില്ല എന്ന് തുടങ്ങി ചാനല്‍ ചർച്ചയിലെ ജഡ്ജിമാർ നടത്തിയ കാര്യങ്ങള്‍ കോടതിയിലും ആവർത്തിച്ചെങ്കിലും അതൊന്നും കോടതി ഗൌരവപരമായി കേട്ടതേയില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+