'കൊല്ലണം എന്നൊക്കെ തോന്നിയാല്‍ കണ്ണാടി നോക്കിയേ പറയാവൂ'; ദിലീപ് കേസില്‍ പ്രതികരിച്ച് അശ്വതി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയുമെന്നാണ് കോടതി അറിയിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷന്‍ കെട്ടിചമച്ചതാണ് ഈ കേസെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.
ഈ വാദങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മറുപടി പറയുകയാണ് ഇന്ന് പ്രോസിക്യൂഷന്‍. ഹര്‍ജിയില്‍ അനന്തമായ വാഗം നീളുന്നുവെന്ന വിമര്‍ശനം പൊതു സമൂഹത്തിലുണ്ടെന്നും എത്രയും വേഗം കേസില്‍ അന്തിമമായി തീര്‍പ്പുണ്ടാക്കണമെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട ദിലീപിന്റെ ജാമ്യാപേക്ഷകയില്‍ വിധി നീണ്ടു പോകുന്നതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. ഫേസ്ബുക്ക് പോസ്റ്റിലാണ് അശ്വതി പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപ് പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചാണ് അശ്വതി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.

അശ്വതിയുടെ പോസ്റ്റ് ഇങ്ങനെ, എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേല്‍ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താല്‍ ഒരു മുറീല്‍ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ... അല്ലേല്‍ ആരൊക്കെയാണ് അത് റെക്കോര്‍ഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയില്‍ വച്ചു തരിക എന്ന് പറയാന്‍ പറ്റുലാ. കര്‍ത്താവേ ഞാന്‍ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേല്‍ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ദിലീപ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സമാനമാണ്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് ശാപ വാക്കുകള്‍ മാത്രമാണെന്നുമാണ് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ഇതിനെ തള്ളി ഇന്ന് പ്രോസിക്യൂഷന്‍ രംഗത്തുവന്നിരുന്നു. ഒരാള്‍ക്ക് പണി കൊടുക്കുമെന്നത് ശാപ വാക്കുകളായി കാണാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

അശ്വതി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചിലര്‍ താരത്തെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ഒരുത്തനെ ഇങ്ങനെ വെളുപ്പിക്കാന്‍ ഉളുപ്പുണ്ടോ എന്നാണ് ഒരാള്‍ കമന്റിലൂടെ ചോദിക്കുന്നത്. ഇതിന് വ്യക്തമായ മറുപടിയും താരം നല്‍കി.

ഹലോ പോസ്റ്റിന്റെ പൊരുള്‍ മനസിലാക്കി സംസാരിക്കൂ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിച്ചു ശിക്ഷ കൊടുക്കട്ടെ. ഇത് മിഥുനത്തിലെ പോലെ തേങ്ങ ഒട സാമി തേങ്ങ ഒട സാമി എന്ന് ന്യൂസ് കാണുന്ന പ്രേക്ഷകര്‍ പറയാന്‍ തുടങ്ങിയിട്ട് ആഴ്ച കൊറേ കഴിഞ്ഞു. ഇപ്പോളും എപ്പോളും പറയും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടണം എന്നാണ് അശ്വതി മറുപടി നല്‍കിയത്.

ഇരയെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറില്ലേ എന്നാണ് മറ്റൊരാള്‍ കമന്റായി ചോദിച്ചത്., ഇതിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഇപ്പൊ വാര്‍ത്തകളില്‍ ആ കേസ് ആണോ നടക്കുന്നെ? ആ കുറ്റം ചെയ്തിട്ടുണ്ടേല്‍ അത് തെളിയിച്ചു ശിക്ഷ കടുത്തത് തന്നെ കിട്ടണം എന്ന് അശ്വതി മറുപടി കമന്റായി കുറിച്ചു.

, അതേസമയം, ചിലര്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ദിലീപിനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. ചില കമന്റുകള്‍ ഇങ്ങനെയാണ്, 'ദിലീപ് ഇതില്‍ കുറ്റക്കാരനാണെങ്കില്‍ തക്കതാശ ശിക്ഷ ലഭിക്കണം .എന്നാല്‍ അയാളെ ഇതില്‍ ഒതുക്കാനായി ഇരായാക്കാനാണ് ആരെങ്കിലും ശ്രമിക്കുന്നത് എങ്കില്‍ അവരെയും പൊക്കി അകത്തിടണം', 'ഒരു മകള്‍ സ്വന്തം അമ്മയെ വിട്ട് അച്ഛനില്‍ അഭയം തേടി എങ്കില്‍ ആ അച്ഛനില്‍ എന്തെകിലും മഹത്വം കാണാതിരിക്കില്ല എന്നാല്‍ ഉപ്പ തിന്നവന്‍ വെള്ളം കുടിക്കണം'












Click it and Unblock the Notifications