Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതുകൊണ്ടാണ് ദൃശ്യങ്ങൾ കൈയ്യിൽ ഉണ്ടെന്ന് പലരും പറഞ്ഞത്..വിശദമായി അന്വേഷിക്കണം';അഡ്വ ആശ ഉണ്ണിത്താൻ

കൊച്ചി; നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് കോടതിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്നതാണെന്ന് അഡ്വ ആശ ഉണ്ണിത്താൻ.ഫോറൻസിക് പരിശോധന ഫലത്തോടെ എന്തുകൊണ്ട് അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു എന്നും തന്റെ ആശങ്ക അറിയിക്കേണ്ടി വന്നുവെന്നും വ്യക്തമായിരിക്കുകയാണെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

ഇരയെ സംബന്ധിച്ച് 'അവരുടെ ജീവിതം' സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച കോടതിയിൽ നിന്നും ഈ രീതിയിലാണ് കൈകാര്യം ചെയ്തത് എന്ന് മനസിലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റി നിർത്തി ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. അഭിഭാഷകയുടെ വാക്കുകളിലേക്ക്

1

'മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ തെളിവാണ് കേസിലെ മെമ്മറി കാർ‍ഡ്. അതുകൊണ്ട് തന്നെ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടിയിരുന്ന തെളിവാണത്. കോടതിയുടെ വിശ്വാസ്യതയെ പോലും ബാധിക്കുന്ന വിഷയമാണിത്. ഈ ദൃശ്യങ്ങൾ എവിടെയൊക്കെ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എങ്ങനെയാണ് കണ്ടെത്തുക.വിചാരണ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വെറും നിയമലംഘനം മാത്രമായി ചുരുക്കരുത്.

'ഫോറൻസിക് പരിശോധന ഫലത്തോടെ എന്തുകൊണ്ട് അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു എന്നും തന്റെ ആശങ്ക അറിയിക്കേണ്ടി വന്നുവെന്നും വ്യക്തമായിരിക്കുകയാണ്. എവിടേക്കൊക്കെ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ട്, ആരൊക്കെ കണ്ടിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണ്ടി വരും'.

2

'വലിയ ഫയലുകൾ ട്രാൻസ്ഫർ ചെയ്യണമെങ്കിൽ പുതിയ പല ആപ്പുകളും ഉണ്ട്. അവയുടെ സഹായത്തോടെ വേഗത്തിൽ ഫയലുകൾ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഇവ മെയിലുകൾ വഴി ട്രാൻസ്ഫർ ചെയ്താൽ പ്രത്യേകിച്ച് ജഡ്ജിന്റെ ഇ-മെയിലുകൾ ഒക്കെ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടി വരും. ഫോണിലൂടെ മെമ്മറി കാർഡ് ഉപയോഗിച്ചാൽ ആ ഫോൺ മാറ്റാനും സിം മാറ്റാനുമടക്കമുള്ള സംവിധാനം ഉണ്ട്. അത് ഒളിപ്പിക്കൽ എളുപ്പമല്ല. മെമ്മറി കാർഡ് ഇട്ട ഫോണിൽ നിന്നും ആ ദൃശ്യങ്ങൾ കണ്ടു എന്ന് മാത്രമല്ല വിവിധങ്ങളിലായി ആപ്പുകളിലൂടെ ഈ ദൃശ്യങ്ങൾ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് കൂടിയാണ് താൻ മനസിലാക്കിയത്.അതുകൊണ്ട് തന്നെയാണ് ഇത് തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് പലരും പലയിടത്തും പറഞ്ഞത്'.

3

'ഫോണിലിട്ട് ഫയലുകൾ തുറക്കാതെ തന്നെ ദൃശ്യങ്ങൾ അയക്കാൻ ഐടി വിദഗ്ദന്റെ സഹായത്തോടെ സാധിക്കും. ഇക്കാര്യങ്ങൾ അന്വേഷിക്കണം. ആരുടെയെക്കെ ഫോണിലേക്ക് ദൃശ്യങ്ങൾ പോയിട്ടുണ്ടെന്ന് അന്വേഷിക്കണം. അരിയും തിന്ന് ആളേയും കടിച്ച് പിന്നേയും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ'.

'മെമ്മറി കാർഡ് ഫോണിലിട്ട് ഉപയോഗിച്ചുവെന്നത് പരിശോധനയിൽ വ്യക്തമാണ്. അത് എന്തിന് ഉപയോഗിച്ചു, കേസിന്റെ തെളിവിനെ ബാധിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ വിഷയമാണ്.ഇരയെ സംബന്ധിച്ച് അവരുടെ ജീവിതം സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച കോടതിയിൽ നിന്നും ഈ രീതിയിലാണ് കൈകാര്യം ചെയ്തത് എന്ന് മനസിലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റി നിർത്തി ഇക്കാര്യം അന്വേഷിച്ച് ഉത്തരം കണ്ടെത്തണം'.

4


'ഇനിയും അതേ പദവിയിൽ അവർ ഇരുന്നാൽ എന്തൊക്കെ അപകടം അവർ ചെയ്യുമെന്നും സ്വന്തം തെറ്റ് മറക്കാൻ എന്തൊക്കെ തെളിവുകൾ അവർ നശിപ്പിക്കുമെന്ന കാര്യവുമെല്ലാം ചോദ്യമാണ്. അതുകൊണ്ട് തന്നെ വിചാരണ കോടതി ജഡ്ജിയെ മാറ്റുകയെന്നതാണ് പ്രധാന ആവശ്യം', അഡ്വ ആശ ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം ഫോറൻസിക് പരിശോധന ഫലത്തോടെ കോടതികളിൽ കേസിലെ സുപ്രധാന തെളിവായ ഡോക്യുമെന്റുകൾ ഒട്ടും സേഫ് ആയിരുന്നില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ ടിബി മിനി പ്രതികരിച്ചു. ആൺ പെൺ വ്യത്യാസമില്ലാതെ ജുഡീഷ്യറിയിൽ ഇരിക്കുന്ന ആളുകൾ ആ കുട്ടിയുടെ ജീവിതം യഥാർത്ഥത്തിൽ നിസാരമായാണ് കൈകാര്യം ചെയ്തത്. കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന കാര്യങ്ങളാണ് ഇതെന്നും, അഡ്വ മിനി പറഞ്ഞു.

'ദിലീപിന് അതുകൊണ്ട് എന്ത് കാര്യമാണ്?..കാവ്യയും മാഡവുമൊന്നും ഇപ്പോൾ ആർക്കും വേണ്ടേ';രാഹുൽ

Recommended Video

cmsvideo
    മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+