Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ഉണ്ടാക്കിയ കഥയെന്ന് വരെ കേട്ടു: എഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ വീണ്ടും അടി; അതിജീവിതയായ നടി പറയുന്നു

അതിജീവിതയായ നടി വർഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി അക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായ നടി ആറ് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമ രംഗത്തേക്കുള്ള തിരിച്ച് വരവിന് ഒരുങ്ങുകയാണ്. താരം അഭിനയിക്കുന്ന ചിത്രം ഉടന്‍ തന്നെ പുറത്തിറങ്ങും. ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു നടി പൂർണ്ണമായും അഭിനയ രംഗത്ത് നിന്നും പൊതു രംഗത്ത് നിന്നും മാറി നിന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലും താരം തീരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഒടുവില്‍ പ്രമുഖ മാധ്യമ പ്രവർത്തക ബർഗദത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു കോടതി മുറികളില്‍ നിന്നടക്കം താന്‍ നേരിടേണ്ടി വന്ന ദുരഃനുഭവങ്ങള്‍ വ്യക്തമാക്കി മുന്നോട്ട് വന്നത്. ഇപ്പോഴിതാ അത്തരമൊരു തിരിച്ച് വരവിലേക്ക്, അല്ലെങ്കില്‍ തുറന്ന് പറച്ചിലിന് ഇടയാക്കിയ സാഹചര്യം തുറന്ന് പറയുകയാണ് അതിജീവിതയായ നടി. ട്രൂ കോപ്പി തിങ്കിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പുറത്ത് പറയാനുള്ള ധൈര്യം കിട്ടിയത്

പുറത്ത് പറയാനുള്ള ധൈര്യം കിട്ടിയത്

ഇതെല്ലാം പുറത്ത് പറയാനുള്ള ധൈര്യം കിട്ടിയത് എവിടുന്നാണ് എന്ന് ചോദിച്ചാല്‍ അതിനൊന്നും എനിക്ക് ഉത്തരമില്ല. എന്റെ ജീവീതം എന്നെ അങ്ങനെയങ്ങ് കൊണ്ടുപോയതാണ്. എനിക്ക് അതില്‍ നിന്നും ഒളിച്ചോടാന്‍ പറ്റുമായിരുന്നില്ല. വളരെ അപ്രതീക്ഷിതമായി ഒരു കാര്യം എന്റെ ജീവിതത്തില്‍ ഉണ്ടാവുകയും അതിനെതിരെ അപ്പോള്‍ തന്നെ ഞാന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തെന്നും താരം വ്യക്തമാക്കുന്നു.

ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന്

ഇതിന്റെ പേരിലൊക്കെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേള്‍ക്കേണ്ടി വന്നു. ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ കേള്‍ക്കേണ്ടി വന്നു. അതൊക്കെ എന്നെ തുടക്കത്തില്‍ വല്ലാതെ ബാധിച്ചു. ഇതൊന്നും ആർക്കും ഉണ്ടാവരുത്. നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്നമുണ്ടാവുന്നു. അതില്‍ നിന്നും എഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ പിന്നേയും അടിച്ച് താഴെ ഇടുകയാണ്. ആ ഒരു സമയത്തെക്കുറിച്ചോ അത് എങ്ങനെ ഓവർകം ചെയ്തെന്ന് ചോദിച്ചാലോ എനിക്ക് അതേക്കുറിച്ച് പറയാന്‍ അറിയില്ല.

അനുഭവങ്ങളില്‍ നിന്നും തനിയെ പഠിക്കുന്നതാണ്

അനുഭവങ്ങളില്‍ നിന്നും തനിയെ പഠിക്കുന്നതാണ്

സമാന സാഹചര്യം നേരിടുന്ന ആരോടെങ്കിലും ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഓക്കെയായിരിക്കും എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. അത് ഒരോരുത്തരുടേയും ജീവിതത്തില്‍ വരുന്ന അനുഭവങ്ങളില്‍ നിന്നും തനിയെ പഠിക്കുന്നതാണ്. വേറെ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് വേണ്ടി ഞാന്‍ തന്നെ പോരാടിയെ മതിയാവുമായിരുന്നുള്ളു. ഞാന്‍ കോടതിയില്‍ പോവില്ല, പകരം നിങ്ങള്‍ പൊക്കോളോ എന്ന് എനിക്ക് പറയാന്‍ സാധിക്കുമായിരുന്നില്ലെന്നും താരം പറയുന്നു.

മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം: ഇതാ പരിഹാരമായി രണ്ട് എണ്ണകള്‍, ഫലം ഉറപ്പ്

ലോകത്ത് അനീതിയും ഇത്തരം

ലോകത്ത് അനീതിയും ഇത്തരം ദുരന്തവും നേരിടേണ്ടി വന്നത് ഞാന്‍ മാത്രമല്ല. മുപ്പത് വയസ് വരേയുള്ള ജീവിതം നമ്മള്‍ നല്ല രീതിയില്‍ എന്‍ജോയി ചെയ്യും, അത് കഴിഞ്ഞാല്‍ ജീവിതത്തില്‍ വരുന്ന ഓരോ കാര്യങ്ങളിലും ഇത് എന്ത് ലൈഫ് ആണെന്ന് ചിന്തിക്കുന്നതായിരിക്കുമെന്നാണ് അജിത് സർ പണ്ട് പറഞ്ഞത്. ഇരുപതുകളിലും മറ്റുമൊക്കെ നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അത് വേറെ തരത്തിലായിരിക്കും.

ഒന്ന് കഴിയുമ്പോള്‍ വീണ്ടും പ്രശ്നങ്ങള്‍

ഒരുപാട് പ്രശ്നങ്ങള്‍ വരുമ്പോഴും ജീവിക്കാന്‍ തന്നെ നമുക്കൊരു പേടി വരും. നാളെ എന്താണ്, ഇനിയും നമ്മള്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമോയെന്നുള്ള ചിന്ത. ഒന്ന് കഴിയുമ്പോള്‍ വീണ്ടും പ്രശ്നങ്ങള്‍ വരുമ്പോള്‍ എല്ലാം മതിയാക്കാം എന്ന് തോന്നും. അപ്പോള്‍ മറ്റുള്ള പല കാര്യങ്ങളും ചിന്തിക്കും. എനിക്ക് തോന്നുന്നത് എല്ലാവരുടെ ലൈഫിലും ഇതുപോലുള്ള ഒരുപാട് കാര്യങ്ങള്‍ നേരിടുന്നുണ്ടാകാം.

എനിക്ക് ഇങ്ങനെ സംഭവിച്ചുവെന്ന്

എനിക്ക് ഇങ്ങനെ സംഭവിച്ചുവെന്ന് ഞാനുമായി ബന്ധപ്പെട്ട പലരോടും പറയാനുള്ള സാഹചര്യം എനിക്കുണ്ട്. എന്നാല്‍ സ്വന്തം അച്ഛനും അമ്മയോടും പോലും ഇതേക്കുറിച്ച് തുറന്ന് പറയാന്‍ സാധിക്കാത്ത എത്രയോ കുട്ടികളുണ്ട് ഇവിടെ. അവർ എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും കുറഞ്ഞ പക്ഷം ഇങ്ങനെയെങ്കിലും ചെയ്യാന്‍ പറ്റിയല്ലോ എന്ന് ഞാന്‍ ആലോചിക്കും.

എനിക്കൊരു സപ്പോർട്ട് സിസ്റ്റം ഉണ്ടായിരുന്നു

എനിക്കൊരു സപ്പോർട്ട് സിസ്റ്റം ഉണ്ടായിരുന്നു

എന്റെ കാര്യം പുറത്ത് വന്നത് കൊണ്ടാണല്ലോ എല്ലാവരും ഞാന്‍ ബോള്‍ഡാണ്, അതാണ് ഇതാണ് എന്നൊക്കെ പറയുന്നത്. അവിടേക്ക് എത്തിപ്പെടാന്‍ പോലാത്ത നിരവധി ആളുകളുണ്ട് അവരേയാണ് നോക്കേണ്ടത്. എനിക്കൊരു സപ്പോർട്ട് സിസ്റ്റം ഉണ്ടായിരുന്നു. ഇതൊന്നും പുറത്ത് പറയണ്ട, അത് നിന്റെ വിധിയെന്ന് കുടുംബം പറഞ്ഞിരുന്നെങ്കില്‍ എന്താവുമായിരുന്നു. കുടുംബമാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും എന്നെ പിന്തുണയ്ക്കുന്ന നിരവധി ആളുകളുണ്ടായിരുന്നുവെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+