'അവർക്കുള്ള ശക്തമായ കരണത്തടിയാണ് അതിജീവിതയായ നടിയുടെ ഈ പ്രത്യക്ഷപ്പെടലും തുറന്ന് പറച്ചിലും'
അക്രമത്തിലൂടെ ഇല്ലാതാക്കി കളയണം എന്ന് ഉദ്ദേശിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ദിലീപ് ഉള്‍പ്പടെയുള്ളവർ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസിലെ അതിജീവിതയായ നടിയുടെ വെളിപ്പെടുത്തലെന്ന് അഡ്വ. അജകുമാർ. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവും വിലമതിക്കുന്നത് അവരുടെ ആത്മാഭിമാനത്തിനാണ്.
ഈ ആത്മാഭിമാനത്തിന് ഒരുക്ഷതം സംഭവിപ്പിക്കണം, അവരെ ജീവിത കാലം മുഴുവന്‍ മരിച്ചതിന് തുല്യം ജീവിപ്പിച്ച് അപമാനിക്കണം അവഹേളിക്കണം, നിയന്ത്രിക്കണം എന്നുള്ള മുന്‍കരുതലോട് കൂടിയാണ് ഈ കൃത്യം ചെയ്തതെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ ഇന്ത്യന്‍ പീനല്‍ കോഡിന്റെ ഡ്രാഫ്റ്റേഴ്സ് പോലും ചിന്തിക്കാത്ത രീതിയിലായിരുന്നു ഒരു ലൈംഗികാതിക്രമത്തിന് കൊട്ടേഷന്‍ കൊടുത്ത് അതിക്രൂരവും പൈശാചികവുമായി അവരെ അപമാനിച്ചത്. ജീവിത്തതില്‍ പുറത്തേക്ക് ഒരു ലോകത്തേക്ക് അവർക്ക് വരാന്‍ കഴിയാത്ത രീതിയില്‍ ആക്കണം എന്ന് ഉദ്ദേശിച്ചവർക്കുള്ള കരണത്തടി പോലെയാണ് അതിജീവിത ഇന്ന് നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതെന്നും അജകുമാർ പറയുന്നു.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളും ഈ അഞ്ച് വർഷം തന്റെ ജീവിതം എന്തായിരുന്നുവെന്നും അവർ അതിവിദഗ്ധമായി പൊതുസമൂഹത്തോട് പറഞ്ഞിരിക്കുകയാണ്. വാസ്തവത്തില്‍ 1980 ലെ ഒരു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിക്ടിമിന്റെ പേര് ജഡ്ജ്മെന്റില്‍ ഉള്‍പ്പെടുത്തരുതെന്ന് കീഴ്ക്കോടതികളെ നിയന്ത്രിച്ചത്. അതിന് ശേഷം 1983 ല്‍ ഐപിസി അമന്‍ഡ് ചെയ്തുകൊണ്ട് 228 എ എന്ന് പറയുന്ന ഒരു വകുപ്പ് ഉള്‍പ്പെടുത്തുകയും വിക്ടിമിന്റെ സമ്മതമില്ലാതെ പേരോ, ഐഡന്‍റിറ്റിയോ വെളിപ്പെടുത്തുന്ന രീതിയില്‍ ഏതെങ്കിലും കാര്യങ്ങള്‍ പബ്ലിഷ് ചെയ്യുന്നത് കുറ്റകരമായി പ്രഖ്യാപിക്കുകയും ചെയ്തു.

വാസ്തവത്തില്‍ കോടതി സദുദ്ദേശപരമായി ചെയ്ത ഒരു പ്രവർത്തിയായിരുന്നു ഇത്. എന്നാല്‍ നേർവിപരീതമായ ഫലമാണ് ഈ വിഷയത്തിലുണ്ടായത്. ഇരകളെ ഇരുട്ട് മറയില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി കുറ്റവാളികള്‍ ഇതിനെ ഉപയോഗിച്ചു. ഇന്‍ക്യാമറ വിചാരണയും ഒരു പരിധിവരെ ഇപ്പോള്‍ കൌണ്ടർ പ്രൊഡക്ടീവ് ആണ്. കോടതിയില്‍ എന്ത് നടക്കുന്നു എന്നുള്ളത് പൊതുജനം അറിയാതിരുന്നാല്‍ അതിന്റെ കൂടുതല്‍ ഗുണം ലഭിക്കുക കുറ്റവാളികള്‍ക്കാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും അജകുമാർ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കുന്നു.

ഇന്നത്തെ വെളിപ്പെടുത്തലുകളോട് കൂടി തന്നെ സമൂഹത്തില്‍ ഒരു തരത്തിലും ഒളിച്ച് കഴിയേണ്ടവളല്ല താനെന്ന് അവർ സ്വയം പ്രഖ്യാപിച്ചത് കൂടി ഇന്നത്തെ വനിതാ ദിനത്തില്‍ വാസ്തവത്തില്‍ ഒരു അഡ്വാന്റേജാണ്. ഇങ്ങനെയുള്ള ഇരകള്‍ക്ക് ഇപ്പോഴും പൊതുസമൂഹത്തില്‍ ജീവിക്കാന്‍ കഴിയാതെ നിരന്തരമായി കഷ്ടപ്പെട്ട് നരകതുല്യമായി ജീവിക്കുന്നു. വാസ്തവത്തില്‍ അവർ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്.

സാധാരണ ഇത്തരം കേസുകളില്‍ അതിജീവിതയെ അവഹേളിക്കാനും മറ്റും ഉദ്ദേശിച്ചുള്ള ചോദ്യങ്ങളുണ്ടാവും. ഇതില്‍ പലതും നമ്മുടെ തെളിവ് നിയമത്തിലെ 2013 ലെ ഭേദഗതിയോടെ നിയന്ത്രിച്ചിട്ടുണ്ട്. പല ചോദ്യങ്ങളും കോടതിക്ക് നിയന്ത്രിക്കാനും സാധിക്കും. എന്നാല്‍ പലപ്പോഴും നമ്മള്‍ കോടതികളില്‍ കാണുന്നത് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന അഭിഭാഷകരേയാണ്.

എന്തിനാണ് 327 അനുസരിച്ച് ഇന്‍ക്യാമറ വിചാരണ ഉണ്ടാവുന്നതെന്ന് വെച്ചാല്‍ അത് അതിജീവിതയായ സ്ത്രീയെ രക്ഷിക്കാനാണ്. എന്നാല്‍ ഒരു പ്രതിക്ക് വേണ്ടി അഭിഭാഷകരുടെ ഒരു പട തന്നെയാണ് അവിടെ എത്തുന്നത്. അവരെ വളറെ സർക്കാസ്റ്റിക് ആയി ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ ഒരു ഇരയെ സംബന്ധിച്ചിടത്തോളം വലിയ പീഡനമാണ്. അത് അവർ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

ഒരു വിചാരണ ജഡ്ചി എന്ന് പറയുന്ന ആള്‍ ഇത്തരം കേസുകളില്‍ ഒരു റഫറി മാത്രമല്ല. അവർക്ക് നമ്മുടെ നിയമം ആവശ്യത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. ഇതെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ട്രയല്‍ ജഡ്ജിന് അധികാരവും അവകാശവും ഉണ്ട്. അത് ചെയ്യേണ്ടതുമാണ്. അതോടൊപ്പം തന്നെ ഈ പറയുന്ന പ്രതിയുടെ അവകാശമാണ് ക്രോസ് എക്സാമിനേഷന്‍. അതിന് ഒരു തടസ്സമുണ്ടായാലും വിചാരണയെ ബാധിക്കും. അതുകൊണ്ട് തന്നെ ഒരു ബാലന്‍സിങ് ആക്ടാണ് ട്രയല്‍ ജഡ്ജിങ്ങില്‍ നടത്തേണ്ടതെന്നും അജകുമാർ കൂട്ടിച്ചേർക്കുന്നു.
ക്യൂട്ട് അഹാനക്കുട്ടി...: വൈറാലായി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications