• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍'

Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറനെതിരായ പീഡന പരാതി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇല്ലാത്ത പരാതി ഉണ്ടാക്കിയത് ദിലീപ് അനുകൂലികളാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

ഇവര്‍ ആദ്യം ചാനലില്‍ ഇരുന്ന് ബാലചന്ദ്രകുമാറിനെ സ്വഭാവ ദൂഷ്യമുള്ളവനാക്കി ചിത്രീകരിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്തുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കം ചേര്‍ന്നാണ് ഈ കേസ് ഉണ്ടാക്കിയതെന്നും ബൈജു പറഞ്ഞു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

1

ഈ ആറ് പേര്‍ പ്രതികളാണോ എന്ന് തനിക്ക് അറിയില്ലെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. പക്ഷേ ഇവര്‍ ദിലീപിന്റെ സംഘത്തിലുള്ളതാണ്. പ്രതിയാണോ എന്ന് കോടതി തീരുമാനിക്കട്ടെ. ദിലീപിനൊപ്പം സ്‌കൂള്‍ തലം മുതല്‍ പഠിക്കുകയും, അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരു സംവിധായകന്‍ ഇക്കൂട്ടത്തിലുണ്ട്. പിന്നെ ദിലീപിന് വേണ്ടി ചാനലില്‍ വന്നിരുന്ന് സംസാരിക്കുന്ന ഒരു സംവിധായകന്‍.

2

ദിലീപിന് വേണ്ടിയുള്ള ഒരു യുട്യൂബ് ചാനല്‍ നടത്തിപ്പുകാര്‍, ദിലീപ് ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയായ ഒരാള്‍ എന്നിങ്ങനെയാണ് ഇതിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബൈജു കൊട്ടാരക്കരയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. പരാതിക്കാരിക്ക് കാശ് കൊടുത്തതായി വരെ പറയുന്നുണ്ട്. പോലീസ് തന്ന റിപ്പോര്‍ട്ടില്‍ പരാതിക്കാരി ഒളിവിലാണെന്നാണ് പറയുന്നത്. അവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. എവിടെയാണെന്ന് അറിയില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

3

അവര്‍ക്കെതിരെ കൊലക്കേസ് വരെയുണ്ട്. പലയിടത്തും ഈ സ്ത്രി പ്രായം മാറ്റി സംസാരിച്ചിട്ടുണ്ട്. ദിലീപിന് വേണ്ടി സംസാരിക്കുന്ന ആ യുട്യൂബ് ചാനലില്‍ ഇവര്‍ വന്നിരുന്ന് പറയുന്നതില്‍ തന്നെ വിരുദ്ധമായ കാര്യങ്ങളാണ്. പോലീസ് സത്യസന്ധമായി തന്നെയാണ് അന്വേഷിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അവരെ കണ്ടിട്ടില്ല. അവരെ പറ്റി എനിക്കൊന്നും അറിയില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

4

നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന സാക്ഷികളിലൊരാളാണ് ഞാന്‍. സാക്ഷിയെന്ന നിലയില്‍ എന്റെ വിശ്വാസ്യതയെ തകര്‍ക്കുകയായിരുന്നു അവരുടെ ഉദ്ദേശം. ഞാന്‍ മോശപ്പെട്ടയാളാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ അതൊന്നും വിജയിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

5

അത് ഏത് വിധേനയും വരാം. 9 കേസുകളാണ് നികേഷ് കുമാറിനെതിരെ വ്യാജമായി എടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ പറയുന്നത് നശിപ്പിച്ച് കളയുക എന്ന ഉദ്ദേശത്തില്‍ നിന്നാണ് ഈ കേസുകള്‍ വരുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. വ്യാസന്‍ എടവനക്കാടും തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ചാനലുകള്‍ നടത്തുന്നവരും തമ്മില്‍ നടത്തിയ നീക്കമാണ് ബാലചന്ദ്രകുമാറിനെതിരായ പരാതിക്ക് പിന്നിലെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

6

അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി: 'മതിപ്പ് വർധിപ്പിക്കുന്ന ഘടകം'അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി: 'മതിപ്പ് വർധിപ്പിക്കുന്ന ഘടകം'

തിരുവനന്തപുരത്ത് ഭാരത് ടിവി എന്ന സ്ഥാപനം നടത്തുന്നതിന്റെ പിന്നണിയിലുള്ളവരാണ് ഇതിന്റെ പിന്നില്‍ കളിച്ചത്. ദിലീപിന്റെ സന്തത സഹചാരിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ് വ്യാസന്‍. ഇയാള്‍ ആകെ ഒരു പടമെങ്ങാനുമാണ് ചെയ്തത്. അത് പൊളിഞ്ഞു. വ്യാസനാണ് ഈ കേസിന് പിന്നില്‍ കളിച്ച അമരക്കാരന്‍. ഇതില്‍ നിന്ന് തന്നെ ആരാണ് യഥാര്‍ഥത്തില്‍ കേസിന് പിന്നിലെന്ന് ആള്‍ക്കാര്‍ക്കറിയാമെന്നും ബൈജു വ്യക്തമാക്കി.

7

കാലിഫോര്‍ണിയ പോലീസിന് മൃഗശാലയില്‍ നിന്ന് കോള്‍: അന്വേഷിച്ചപ്പോള്‍ ഞെട്ടി, സംഭവിച്ചത് ഇതാണ്!!കാലിഫോര്‍ണിയ പോലീസിന് മൃഗശാലയില്‍ നിന്ന് കോള്‍: അന്വേഷിച്ചപ്പോള്‍ ഞെട്ടി, സംഭവിച്ചത് ഇതാണ്!!

ഈ ആറ് പേര്‍ എറണാകുളത്ത് വെച്ചാണ് ഈ പെണ്‍കുട്ടിയുടെ അഭിമുഖം എടുത്തത്. തിരുവനന്തപുരത്തുള്ള സംവിധായകന്‍ ഈ വീഡിയോ എഡിറ്റ് ചെയ്തു. അയാളുടെ ചാനലിലൂടെ എന്തോ ബോംബ് പൊട്ടിക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് പുറത്തുവിട്ടത്. ഈ ചാനലും സംവിധായകനും ഒരുപാട് ആക്ഷേപങ്ങള്‍ ബാലചന്ദ്രകുമാറിനെതിരെ പറഞ്ഞു. ചാനലുകള്‍ തോറും ഓടി നടന്നാണ് ചീത്ത പറഞ്ഞത്. സിനിമയില്‍ ഒന്നുമാവാത്ത പുള്ളി ഇപ്പോള്‍ സിനിമാക്കാരെ മുഴുവന്‍ ചീത്ത പറയുകയാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

8

രണ്ട് പ്രാവശ്യം ഈ ചാനലിന്റെ ഉടമ പണം നല്‍കിയിട്ടുണ്ട്. വിശദമായി അന്വേഷിച്ചാല്‍ ലക്ഷങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തും. പരാതിക്കാരി ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്. 58 വയസ്സുള്ളവരാണ് ഈ സ്ത്രീ. പോലീസിന് നല്‍കിയ പരാതിയില്‍ മൂന്ന് വ്യത്യസ്ത വയസ്സാണ് നല്‍കിയിരിക്കുന്നത്. പോലീസ് പിണറായിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് യഥാര്‍ത്ഥ വയസ്സ് കണ്ടെത്തിയത്. ഒരു കൊലക്കേസില്‍ പ്രതിയുമാണ് ഇവര്‍. ഈ ഗൂഢാലോചന നടത്തിയവരൊക്കെ ഉള്ളിലാവും. പോലീസിന്റെ റിപ്പോര്‍ട്ടില്‍ അതൊക്കെ പറയുന്നുണ്ട്. നടിയെ പിന്തുണച്ചതിന്റെ പേരില്‍ ദ്രോഹങ്ങള്‍ മാത്രമാണ് താന്‍ അടക്കമുള്ളവര്‍ നേരിട്ടതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

തൂവെള്ളയില്‍ ക്യൂട്ടായി അമൃത സുരേഷ്; ഇത് ഗോപി സുന്ദറിനുള്ളത്, ആ ചിരിക്കാണ് നൂറ് മാര്‍ക്ക്, വൈറലായി ചിതങ്ങള്‍

Recommended Video

cmsvideo
  കോടതിയെ വിശ്വാസമില്ല, അതിജീവിതയുടെ ഹർജി പരിഗണിക്കാതെ ജഡ്ജി | *Crime
  English summary
  dileep actress case: these people trying to trap balachandra kumar, baiju kottarakara remarks viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X