'മഞ്ജുവിനെ ഒഴിവാക്കാനുള്ള ദിലീപിന്റെ വാദം, അതിന് തെളിവില്ല, ദിലീപിന് ഭയമാണ്'; അഡ്വ ആശാ ഉണ്ണിത്താൻ

നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ കോടതിയിലെത്തുന്നത് ദിലീപ് ഭയക്കുന്നുണ്ടെന്ന് അഭിഭാഷകയായ ആശാ ഉണ്ണിത്താൻ. ഈ കേസിൽ ഏറ്റവും പോസിറ്റിവായ നിലപാടാണ് സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്നത്. സാക്ഷികളിൽ ആരെ വിസ്തരിക്കണമെന്ന് തീരുമാനിക്കുന്നത് പ്രോസിക്യൂഷൻ ആണ് അക്കാര്യത്തിൽ എതിർപ്പ് പറയാൻ പ്രതിഭാഗത്തിന് അവകാശം ഇല്ലെന്നും അവർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരുക്കുകയായിരുന്നു അവർ.

സാക്ഷികളിൽ ആരെ വിസ്തരിക്കണമെന്നത്
ഈ കേസിൽ ഏറ്റവും പോസിറ്റിവായ നിലപാടാണ് സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്നത്. സാക്ഷികളിൽ ആരെ വിസ്തരിക്കണമെന്ന് തീരുമാനിക്കുന്നത് പ്രോസിക്യൂഷൻ ആണ്. പ്രോസിക്യൂഷൻ പഠിച്ച് തയ്യാറാക്കിയ പട്ടികയിൽ ഉള്ളവരുടെ മൊഴി കോടതിയിൽ വന്നാലാണ് ഈ കേസ് തെളിയുള്ളൂയെന്ന് പ്രോസിക്യൂഷൻ വിശ്വസിക്കുന്നെടുത്തോളം കാലം കോടതിക്ക് പോലും ആ സാക്ഷി പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാനുള്ള അധികാരം ഇല്ല. പിന്നെയെങ്ങനെയാണ് പ്രതിഭാഗത്തിന് അവരുടെ ഇഷ്ടത്തിന് ഇന്നയാൾ മൊഴി പറയട്ടെ എന്ന് പറയാൻ കഴിയുക.

ഒരു സാധാരണക്കാരനും മനസിലാവില്ല ദിലീപിന്റെ ന്യായം
ഡിഫൻസിനും പ്രോസിക്യൂഷനും അവരുടെ സാക്ഷികളേയും മൊഴികളേയും കോടതിയിൽ കൊണ്ടുവരാനുള്ള അധികാരമില്ല. അത് ക്രോസ് എക്സാമിൻ ചെയ്ത് അവരുടെ മൊഴികളിൽ എന്തെങ്കിലും സാധുത കുറവുണ്ടെങ്കിൽ അതിനെതിരെ കാര്യങ്ങൾ ഉന്നയിക്കാം. ഒരു സാധാരണക്കാരനും മനസിലാവില്ല ദിലീപിന്റെ ന്യായം. ഇത് നീതിക്കെതിരായ വാദമാണ്.

മഞ്ജു ദിലീപിനെ കൊല്ലാൻ നടക്കുന്നുവെന്നല്ല
മഞ്ജു വാര്യർ ദിലീപുമായി ഡിവോഴ്സ് ചെയ്തു എന്നതിനർത്ഥം മഞ്ജു ദിലീപിനെ കൊല്ലാൻ നടക്കുന്നുവെന്നല്ല. പക്ഷേ 20 കൊല്ലത്തോളം ദിലീപിനൊപ്പം കഴിഞ്ഞയാൾ എന്ന നിലയിൽ മഞ്ജുവിന് ദിലീപിന്റെ ശബ്ദം തിരിച്ചറിയാൻ സാധിക്കും. അതുപോലെ തന്നെ ദിലീപിന്റെ ബന്ധുക്കളുടെ ശബ്ദവും തിരിച്ചറിയാനാകും. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴിക്ക് അതീവ പ്രധാന്യമുണ്ട്. അവരുടെ ശബ്ദം നന്നായി തിരിച്ചറിയാൻ കഴിയുന്ന ആളെ ഒഴിവാക്കാൻ വേണ്ടി പറയുന്ന കാര്യം ഞങ്ങൾ ഡിവോഴ്സ് ചെയ്തതാണ് അവർക്ക് എന്നോട് വൈരാഗ്യം ഉണ്ടെന്നതാണ്.

മഞ്ജു അയാളോട് വൈരാഗ്യത്തോടെ പെരുമാറിയതിന് തെളിവില്ല
നാളിത് വരെ മഞ്ജു അയാളോട് വൈരാഗ്യത്തോടെ പെരുമാറിയെന്നത് തെളിയിക്കാനുള്ള ഒന്നും ദിലീപിന്റെ കൈയ്യിൽ ഇല്ല. അതുകൊണ്ട് തന്നെ ദിലീപ് ഇപ്പോൾ പറയുന്നത് വെറും വിലകുറഞ്ഞ വാദം മാത്രമാണ്. ഇവിടെ കേസ് നീട്ടിക്കൊണ്ട് പോകുന്നത് അതിജീവിതയാണെന്നാണ് ദിലീപ് വാദിച്ചത്. എന്നാൽ ഈ കേസ് നീട്ടുന്നത് ദിലീപാണ്. അവർക്ക് കേസ് പെട്ടെന്ന് തീർക്കണമെന്ന് തോന്നിയത് ജഡ്ജ് തങ്ങൾക്ക് അനുകൂലമാണെന്ന തരത്തിൽ പ്രതീക്ഷ വന്ന ഒരു കാലഘട്ടം അവർക്കുണ്ടായപ്പോഴാണ് കേസ് വേഗം തീർക്കണമെന്ന് ദിലീപ് വാദിച്ചത്.

കേസ് നീട്ടിക്കൊണ്ട് പോകുന്നേയെന്ന് കരഞ്ഞത്
ജഡ്ജിന്റെ പെരുമാറ്റത്തിൽ അതിജീവിതയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്തായിരുന്നു അയ്യോ കേസ് നീട്ടിക്കൊണ്ട് പോകുന്നേയെന്ന് കരഞ്ഞത്. ഇപ്പോൾ റൈറ്റ് ട്രാക്കിലാണ് കേസ് പോകുന്നത്. ഈ കേസ് ഇങ്ങനെ പോയാൽ എനിക്ക് തിരിച്ചടിയാകുമെന്ന ഭയം കൊണ്ടാണ് ഇപ്പോഴത്തെ നീക്കം. അതുകൊണ്ടാണ് സാക്ഷികൾക്കെതിരായുള്ള ബാലിശമായ ആരോപണങ്ങൾ ഉയർത്തുന്നത്.

ദിലീപിന് എതിരായിട്ട് പറയുന്നില്ല
മഞ്ജുവാര്യരുടെ ഒരു പ്രവൃത്തിയും ദിലീപിന് എതിരായിട്ട് പറയുന്നില്ല. ദിലീപിന്റെ വാദം സാക്ഷികളെ കാണുമ്പോഴുള്ള പേടിയാണ്. ഇത് മറ്റ് കേസുകൾ പോലെയല്ല, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പ്രത്യേകം തയ്യാറാക്കിയ സ്പെഷ്യൽ കോടതിയും സെപ്ഷ്യൽ ജഡ്ജുമാണ്', അഡ്വ ഈശ ഉണ്ണിത്താൻ പറഞ്ഞു.












Click it and Unblock the Notifications