• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ കപ്യൂട്ടര്‍ കണ്ടെത്താത്തിടത്തോളം കാലം ഇതിങ്ങനെ ഗണപതി കല്യാണം പോലെ പോകും'; രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന ഹൈക്കോടതി വിധിയെ ബഹുമാനത്തോടെ വിയോജിക്കുന്നു എന്ന് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരിശോധനകള്‍ നടത്തുന്നത് വിചാരണ വൈകിപ്പിക്കാനാണ് എന്നും അക്കാര്യം അഡ്വക്കേറ്റ് രാമന്‍പിള്ള തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പ്രഗല്‍ഭനായ ജഡ്ജിയാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ നമ്മുടെ നാടിന്റെ അഭിമാനമായ ജസ്റ്റിസ് കെ ടി തോമസിന്റെ മകനാണ്. അദ്ദേഹത്തിന്റെ വിസ്ഡത്തില്‍ ഒരു ഡിസിഷനെടുത്താല്‍ ഞാനോ ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന മറ്റാരെങ്കിലുമോ ബെച്ചു കുര്യന്‍ തോമസിന്റെ മകന്‍ തരുണ്‍ മൂന്നാം ക്ലാസില്‍ കോപ്പി അടിച്ചതിന് അവര്‍ തമ്മില്‍ ഡീലുണ്ടാക്കിയതാണെന്നോ അവരുടെ ഭാര്യയ്‌ക്കെതിരെ വിജിലന്‍സ് കേസ് ഉള്ളത് കൊണ്ട് അദ്ദേഹത്തിന് ആത്മബന്ധമുണ്ടായി എന്നോ എന്ന തരംതാണ വാദഗതികളൊന്നും ഒരിക്കലും ഉയര്‍ത്തില്ല.

ഗണേഷ് കുമാര്‍, ഇടവേള ബാബു, ഷമ്മി തിലകന്‍...അമ്മ യോഗത്തില്‍ നടന്നതെന്ത്? ബാബുരാജിന്റെ പ്രതികരണം ഇങ്ങനെഗണേഷ് കുമാര്‍, ഇടവേള ബാബു, ഷമ്മി തിലകന്‍...അമ്മ യോഗത്തില്‍ നടന്നതെന്ത്? ബാബുരാജിന്റെ പ്രതികരണം ഇങ്ങനെ

1

അദ്ദേഹത്തെ പോലെ പ്രമുഖനായ ജഡ്ജി ഒരു നിലപാടെടുത്തു. ആ നിലപാടിനോട് വിയോജിപ്പ് ഉണ്ടെങ്കിലും അതിനോട് ബഹുമാനിക്കുകയാണ്. വിയോജിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഈ വിധിയില്‍ തന്നെ ഒരു കാര്യം പറയുന്നുണ്ട്. ഒരുപക്ഷെ ആത്യന്തികമായി ഇതിന്റെ കണ്ടെത്തല്‍ സൂപ്പര്‍ഫ്‌ളൂവസോ ഇതുമായി ബന്ധമില്ലാത്തത് എന്ന് കണ്ടെത്തിയാല്‍ തന്നെ എത്രയും പെട്ടെന്ന് അതിന്റെ ഒരു ക്ലാരിഫിക്കേഷന്‍ വേണം. അത് അദ്ദേഹത്തിന്റെ നിലപാടാണ്, അതില്‍ തര്‍ക്കമില്ല.

2

പക്ഷെ ഇത് ട്രയല്‍ വൈകിക്കാനാണ് എന്ന കാര്യം കോടതിയില്‍ രാമന്‍പിള്ള സാറടക്കം സൂചിപ്പിച്ചു. പക്ഷെ കോടതി കുറച്ച് കൂടി ക്ലാരിറ്റി വരുത്താനായിരിക്കും പറഞ്ഞത്. പലപ്പോഴും നമ്മള്‍ മനസിലാക്കേണ്ടത് ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല, ചോര്‍ന്നു എന്ന് എഫ് എസ് എല്‍ റിപ്പോര്‍ട്ടിലുമില്ല. പക്ഷെ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് പറയുന്നത് രാമന്‍പിള്ള സാര്‍ പറയുന്നത് പോലെ കോടതിയെ ആക്രമിക്കാനും കോടതിയെ കരിവാരി തേക്കാനും വേണ്ടിയാണ്.

3

ഇനി പറയുന്ന കൗതുകമുള്ള സംഗതി ഈ പെന്‍ഡ്രൈവ് ഏത് കമ്പ്യൂട്ടറിലിട്ടാല്‍ മാത്രമെ അത് ചോര്‍ന്നോ ഇല്ലയോ എന്ന പറയാന്‍ പറ്റൂ എന്നാണ്. അതായത് ആ കപ്യൂട്ടര്‍ കണ്ടെത്താത്തിടത്തോളം കാലം ഇതിങ്ങനെ ഗണപതി കല്യാണം പോലെ പോകുന്നു. ഈ വിധിയില്‍ ഒരു കാര്യം കൂടിയുണ്ട്. ഇതൊക്കെയാണെങ്കിലും റോവിംഗ് ഇന്‍ക്വയറി നടത്താന്‍, ഫിഷിംഗ് ആന്റ് റോവിംഗ് എന്‍ക്വയറി എന്നൊരു ടേമുണ്ട്.

4

അതായത് മീന്‍ പിടിക്കാന്‍ പോകുന്നത് പോലെ ഒരു അന്വേഷണം പാടില്ല, ടൈം ലൈന്‍ ഇംപോര്‍ട്ടന്റ് ആണ്. അതിനുള്ളില്‍ തന്നെ നിര്‍ത്തണം അത് സുപ്രീംകോടതിയും പറഞ്ഞതാണ്. ആ ടൈം ലൈനില്‍ നിര്‍ത്തണം എന്ന് ഈ വിധിയില്‍ കൂടിയുണ്ട്. അതായത് സുപ്രീംകോടതി 2021 ആഗസ്റ്റ് 18 ആണ് എന്നാണ് എന്റെ ഓര്‍മ, നിര്‍ത്തണം എന്ന് പറഞ്ഞ അന്വേഷണം ദിസ് ലോംഗ് ഡ്യൂ എന്ന വാക്ക് തന്നെ സുപ്രീംകോടതി ഉപയോഗിച്ചിട്ടുണ്ട്.

5

അതുകൊണ്ട് 10 ദിവസത്തിന് ശേഷം വീണ്ടും സമയം ചോദിക്കാനുള്ള നടപടിയാണോ എന്ന് അറിയില്ല. എന്തായാലും അതിജീവതയെ പിന്തുണക്കുന്നവരുടെ വിജയമാണ് വിധി. അതിനെ അംഗീകരിക്കുന്നു. പേജ് നമ്പറില്‍ ഒമ്പതില്‍ ട്രയല്‍ കോര്‍ട്ടിനോട് ഹൈക്കോടതി യോജിക്കുകയാണ്. അതായത് മുന്‍പ് ഈ പ്രോസിക്യൂഷന്‍ കൊടുത്ത റിക്വസ്റ്റ് ആണ് അണ്‍ഇന്റലിജിബിള്‍ ആണ്. അതില്‍ ഒന്നുകൂടി ഉണ്ട്. പ്രോസിക്യൂഷന്റെ ഡ്രാഫ്റ്റ്മാന്‍ കഴിവില്ലായ്മയുണ്ട് ഇത്തരം കാര്യങ്ങള്‍ ഡ്രാഫ്റ്റ് ചെയ്യുന്നത്.

6

അതുകൊണ്ട് അദ്ദേഹത്തിന്റെ ഡ്രാഫ്റ്റിംഗ് ശരിയല്ല എന്നുകൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. ഞാന്‍ ബെച്ചു കുര്യന്‍ തോമസിനെ അവഹേളിക്കുന്നില്ല എന്നാണ് പറഞ്ഞത്. എല്ലാ ദിവസവും ജഡ്ജിയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ ആ രീതിയില്‍ ഒരു കാര്യം ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്നേക്ക് ഏകദേശം 98 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1924 ലാണ് സുപ്രീംകോടതി ഇംഗ്ലണ്ടിലെ സസക്‌സ് ലോര്‍ഡ് ലീനി ആണെന്ന് തോന്നുന്നു.

8

നീതി കാണിച്ചാല്‍ പോര, നീതി കാണിച്ചു എന്ന് ബോധ്യപ്പെടുത്തണം എന്ന് പറയുന്നത്. എന്നാല്‍ നമ്മുടെ ജസ്റ്റിസ് ഗോപിനാഥ് സര്‍, ദിലീപേട്ടന്റെ കേസില്‍ തന്നെ പറഞ്ഞിട്ടുണ്ട് പൊതുബോധമല്ല പ്രധാനം, നീതി ബോധമാണ് പ്രധാനം. ആള്‍ക്കൂട്ട ഭൂരിപക്ഷമോ കൈ പൊക്കി ഭൂരിപക്ഷമോ അല്ല നമുക്ക് ജസ്റ്റിസ് എന്താണ് എന്നാണ്. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനമുണ്ട്. നമുക്ക് കളക്ടീവ് കോണ്‍ഷ്യസിന് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നപ്പോള്‍ പോലും അനുകൂലിച്ച ഒരു വ്യക്തിയല്ല ഞാന്‍.

8

ദൃശ്യത്തേക്കാള്‍ വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. ആ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായ ലാലേട്ടനെ കള്ളക്കേസില്‍ ചില ആള്‍ക്കാര്‍ കുടുക്കിയതിന് അവസാനം അദ്ദേഹം ശക്തനായി തിരിച്ചുവരുന്നൊരു കഥയുണ്ട്. എനിക്ക് ലൂസിഫറാണ് കൂടുതല്‍ ഇഷ്ടം.

Recommended Video

cmsvideo
  ജപ്തി ഭീഷണി ഒഴിവാകാൻ കാരണമായത് നടൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ് |*Kerala

  ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ

  English summary
  Dileep Actress Case: this what rahul easwar said about the memory card re examine verdict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X