ദിലീപിനെ കുടുക്കിയതോ?പ്രതികരിച്ച് പൾസർ സുനി;അമ്മ ജയിലിലെത്തി കണ്ടു..മറുപടി ഇങ്ങനെ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ശോഭന സുനിയെ ജയിലിൽ സന്ദർശിച്ചിരുന്നു.ശ്രീലേഖയുടെ ആരോപണങ്ങളെ സുനി പൂർണമായും തള്ളുകയായിരുന്നുവെന്ന് ശോഭന പ്രതികരിച്ചു. സുനി പറഞ്ഞത് വിശദമായി വായിക്കാം
ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപ് നിരപരാധിയാണെന്ന് മുദ്രകുത്തിയിരിക്കുകയാണ് ആർ ശ്രീലേഖ. പൾസർ സുനി മുൻപും പല നടിമാരേയും ഇത്തരത്തിൽ പണത്തിനായി തട്ടിക്കൊണ്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പലരും പണം കൊടുത്ത് ഒതുക്കുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.കേസിൽ ദിലീപ് ആണ് ക്വട്ടേഷൻ നൽകിയിരുന്നതെങ്കിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളിരിക്കെ തന്നെ സുനി അത് സമ്മതിച്ചേനേയെന്നായിരുന്നു ശ്രീലേഖയുടെ മറ്റൊരു വാദം.

ജയിലിൽ നിന്ന് പൾസർ സുനി എഴുതിയതെന്ന് പറയുന്ന കത്ത് വിപിൻ ലാലിനെ കൊണ്ട് പോലീസുകാർ എഴുതിച്ചതാണെന്നും 2022 ൽ പൾ സുനിയുടെ അമ്മയുടെ കൈയ്യിൽ കിട്ടിയത് മറ്റൊരു കത്താണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു. സ്വന്തം ആവശ്യങ്ങൾക്കായി കുറ്റം നടത്തിയിരുന്നവരാണ് സുനി അടക്കം നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ പലരുമെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

എന്നാൽ ശ്രീലേഖയുടെ ആരോപണങ്ങൾ മകൻ നിഷേധിച്ചുവെന്ന് ശോഭന പറയുന്നു.
ഈ വിഷയങ്ങളിൽ സുനിക്ക് പറയാനുള്ളത് എന്താണെന്ന് അറിയാനാണ് താൻ മകനെ കാണാൻ പോയത്. പലരും എന്തൊക്കെയോ വിളിച്ച് പറയുകയാണെന്നാണ് അവൻ പറയുന്നത്. കാശുള്ളവർ പറയുന്നത് കേൾക്കാൻ ആളുണ്ടാകും. നമ്മൾ കാശില്ലാത്തവർ ആണല്ലോ അത് പറയുന്നത് കേൾക്കാൻ ആരും കാണില്ലെന്നും അവൻ പറഞ്ഞു, ശോഭന പറഞ്ഞു.

താൻ മുൻപ് പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ച് നിൽക്കുന്നുവെന്നും സുനി തന്നോട് പറഞ്ഞു. കേസിന്റെ ഗൂഢാലോചന നടത്തിയത് ദിലീപാണെന്നാണ് സുനി നേരത്തേ പറഞ്ഞത്. അക്കാര്യമാണ് കത്തിലൂടെ സുനി പറഞ്ഞത്. അക്കാര്യത്തിൽ താൻ ഉറച്ച് നിൽക്കുന്നുവെന്ന് അവൻ ആവർത്തിച്ചു, ശോഭന പറഞ്ഞു.സുനി തന്നെയാണ് തനിക്ക് കത്ത് നൽകിയത്. കോടതിയിൽ വെച്ചാണ് തന്നത്. തന്റെ മകൻ തന്നോട് കളവ് പറയുമെന്ന് കരുതുന്നില്ല, ശോഭന പറഞ്ഞു.

ഒരു കൊമ്പനോട് അണ്ണാൻ കുഞ്ഞായ തനിക്ക് ഏറ്റുമുട്ടാൻ കഴിയില്ലല്ലോയെനാണ് നേരത്തേ സുനി പറഞ്ഞത്. അത് ആവർത്തിക്കുകയാണ് സുനി. ദിലീപ് തന്നയാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ. മറ്റ് നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ പൾസർ സുനി തയ്യാറായില്ലെന്നും ശോഭന പറഞ്ഞു.

2018 മെയ് 7 നായിരുന്നു സുനി ജയിലിൽ നിന്നും കത്തെഴുതിയത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു കത്തിന്റെ പൂർണരൂപം സുനിയുടെ അമ്മ ശോഭന പുറത്ത് വിട്ടത്. ഈ കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ച് സംഘത്തിന് പിന്നീട് ലഭിച്ചിരുന്നു. പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു കുന്ദംകുളം സ്വദേശി ജിംസിന്റെ വീട്ടിൽ നിന്നായിരുന്നു കത്ത് കണ്ടെത്തിയത്.

അതേസമയം ശ്രീലേഖയുടെ ആരോപണങ്ങളെ തള്ളി ജിംസണും രംഗത്തെത്തിയിരുന്നു. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുന്നുവെന്നായിരുന്നു ജിംസൺ പ്രതികരിച്ചത്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതിന് അനുസരിച്ച് വിപിൻ ലാൽ ജയിലിൽ നിന്നും കത്തെഴുതുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നുവെന്നും ജിംസൺ വ്യക്തമാക്കി.

അതിനിടെ പൾസർ സുനിയും ദിലീപും നിൽക്കുന്ന ഫോട്ടോ വ്യാജമാണെന്ന് ശ്രീലേഖയുടെ ആരോപണങ്ങളെ തള്ളി ഫോട്ടോഗ്രാഫറും രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ ചിത്രമാണത്. യാതൊരു ഫോട്ടോഷോപ്പും നടത്തിയിട്ടില്ല. അന്ന് ദിലീപിനെ കണ്ട കൗതുകത്തിൽ പകർത്തിയതാണ് ആ ചിത്രം. പിന്നീട് വാർത്തയിലൂടെയാണ് ദിലീപിനൊപ്പം ഉള്ളത് പൾസർ സുനിയാണെന്ന് താൻ അറിഞ്ഞതെന്നും ഫോട്ടോഗ്രാഫറായ ബിദിൽ പറഞ്ഞു.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications