Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ നീക്കം പാളി? തിരിച്ചടിയാകുമോയെന്ന് ആശങ്ക..സിബിഐ അന്വേഷണം വരുമോ?

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് എട്ടാം പ്രതി ദിലീപ്. കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് വിചാരണ വിചാരണയ്ക്ക് പരിഗണിക്കരുതെന്ന ഉൾപ്പെടെയുള്ള വാദങ്ങൾ ഉയർത്തിക്കൊണ്ടാണ് നടന്റെ ഹർജി. എന്നാൽ പുതിയ ഹർജി നടന് തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.

'ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ‍

1

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. തുടരന്വേഷണ റിപ്പോർട്ടിൽ കൂടുതൽ വകുപ്പുകൾ നടനെതിരെ ചുമത്തിയിരുന്നു. കേസന്വേഷണത്തിൽ ദിലീപിനെതിരെ നിർണായക തെളിവുകൾ പലതും കണ്ടെത്താൻ സാധിച്ചത് തുടരന്വേഷണത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.

2


നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈയ്യിൽ ഉണ്ടെന്നും അവ ഒളിപ്പിച്ചിരിക്കാനാണ് സാധ്യത എന്നുമാണ് കുറ്റപത്രത്തിൽ അന്വേഷണ സംഘം പറയുന്നത്. മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ദിലീപിന്റേയും ബന്ധുക്കളുടേയും ഫോണുകളിൽ നിന്നും സുപ്രധാനമായ പല വിവരങ്ങളും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള നോട്ട് ഉൾപ്പെടെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

3


ഇത്തരത്തിൽ തുടരന്വേഷണത്തിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. അതിനിടയിലാണ് തുടരന്വേഷണ റിപ്പോർട്ട് വിചാരണയ്ക്ക് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് കോടതിയെ സമീപിച്ചത്. മാത്രമല്ല കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വിസ്തരിക്കരുതെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

4

ദിലീപിന്റെ ഭാര്യ കാവ്യ, മുൻ ഭാര്യ മഞ്ജു വാര്യർ, നടൻ സിദ്ധിഖ് തുടങ്ങിയവർ ഉൾപ്പെടെ 112 സാക്ഷികളാണ് പുതിയ കുറ്റപത്രത്തിൽ ഉള്ളത്. ഇവരിൽ കാവ്യ അടക്കം ഉള്ളവരെ നേരത്തേ വിസ്തരിച്ചിട്ടുണ്ട്. ഇവരെ വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ നീണ്ടുപോകാൻ കാരണമാകുമെന്നാണ് ദിലീപിന്റെ വാദം.

5


അതേസമയം ദിലീപിന്റെ ഹർജിയിൽ സുപ്രീം കോടതി എന്ത് നിലപാടെടുക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ കൂടുതൽ സമയം അന്വേഷണത്തിന് അനുവദിക്കരുതെന്ന് കാണിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ആറ് മാസം കൂടി നീട്ടി നൽകുകയാണ് കോടതി ചെയ്തത്. ദിലീപിന്റെ അഭിഭാഷകർക്കെതിരേയും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുറന്നിട്ട് കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. അതുകൊണ്ട് തന്നെ തുടന്വേഷണത്തിന് കൂടുതൽ സമയം പ്രോസിക്യൂഷൻ തേടിയാൽ സുപ്രീം കോടതിക്ക് അത് തടയാൻ സാധിക്കില്ല.

6

തുടരന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പാടില്ലെന്ന് പറയാൻ കോടതിയ്ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതിയുടെ തന്നെ വിധികളും ഇടപെടലുകളും മുൻപിൽ ഉണ്ട്. തുടരന്വേഷണം പാടില്ലെന്ന് പറയാൻ പ്രതിയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും.

7

തനിക്കെതിരായ കേസ് തന്റെ മുൻ ഭാര്യയും ഉന്നത പോലീസ് ഓഫീസറും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. ഓഫീസർ നിലവിൽ ഡിജിപി റാങ്കിലാണ് അതിനാൽ നിഷ്പക്ഷ അന്വേഷണം സാധ്യമല്ല എന്നാണ് ദിലീപിന്റെ മറ്റൊരു വാദം. മാത്രമല്ല വിാചരണ കോടതി ജഡ്ജിക്കെതിരെ അടക്കം അതിജീവിത രംഗത്തെത്തിയിട്ടുണ്ടെന്നും വിചാരണ പൂർത്തിയാക്കി വിധി പറയാൻ അവരെ തടസപ്പെടുത്തുന്നുണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

8


ഇത്തരം ഗുരുതര ആരോപണങ്ങൾക്ക് ശക്തമായ തെളിവുകൾ ദിലീപ് കോടതിയിൽ ഹാജരാക്കേണ്ടി വരും. നേരത്തേ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാൻവിൽക്കർ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. പുതിയ ബെഞ്ചാകും കേസ് ഇനി പരിഗണിക്കുക. ഹർജി കോടതി തള്ളിയാൽ സിബിഐ അന്വേഷണമാകും ദിലീപ് ഉന്നയിക്കുന്ന അടുത്ത ആവശ്യം.

Recommended Video

cmsvideo
    ദിലീപിന്റെ പുതിയ അപേക്ഷയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവൻ |*Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+