മഞ്ജുവാര്യർ വരുന്നതോടെ കളിമാറും: അവസാന നിമിഷം ദിലീപ് കൂടുതല്‍ കുരുക്കിലേക്കെന്ന് ജോർജ് ജോസഫ്
ദിലീപിന്റെ കൂടെ വർഷങ്ങളോളം താമസിച്ച മുന്‍ഭാര്യ എന്നുള്ളതാണ് കേസില്‍ മഞ്ജു വാര്യറുടെ പ്രാധാന്യം വർധിപ്പിക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിസ്താം പൂർത്തിയാവാന്‍ ആറ് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട വിചാരണ കോടതിയുടെ നടപടി യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണ് റിട്ട. എസ്പി ജോർജ് ജോസഫ്. നിലവിലെ സാഹചര്യത്തില്‍ കേസിലെ വിചാരണ പൂർത്തിയാക്കി വിധി പറയാന്‍ അത്രയും സമയം വേണ്ടി വരും. ഈ കേസ് വളരെ അധികം ദൂഷ്യമാകുന്ന ഒരുപോക്കാണ് ഈ കേസിന്റെ ചീഫും ക്രോസുമായി പോകുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും ജോർജ് ജോസഫ് പറയുന്നു. മലയാളി വാർത്ത ഇന്‍സൈഡെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി
കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ വിചാരണ ഏതാണ്ട് ആറ് വർഷം കഴിഞ്ഞ് ഏഴാം വർഷത്തിലേക്ക് നീളുകയാണ്. റിമാന്‍ഡ് പിരീയഡിലായ എനിക്ക് 90 ദിവസം കഴിഞ്ഞാല്‍ ജാമ്യം ലഭിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഈ കേസിലെ പ്രാഥമികമായ ശിക്ഷ 7 വർഷമാണെങ്കില്‍ അതിന് അടുത്തുള്ള സമയം റിമാന്‍ഡ് തടവ് തന്നെയായി അനുഭവിച്ചിരിക്കുകയാണ്. അപ്പോള്‍ ജാമ്യം ചോദിക്കുന്നത് ന്യായമാണ്.

പള്‍സർ സുനിയുടെ കാര്യത്തില്‍ സംസ്ഥാന സർക്കാർ വലിയ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ജാമ്യത്തിന്റെ കാര്യത്തില്‍ ഹൈക്കോടതിക്ക് തീരുമാനം എടുക്കാമെന്നാണ് ഇപ്പോള്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. ഈ കേസുകളുടെ സാക്ഷിവിസ്താരത്തിലൊന്നും ഇടപെടാനുള്ള അധികാരവും സുപ്രീംകോടതിക്കില്ല, അതൊക്കെ വിചാരണകോടതിയാണ് തീരുമാനിക്കേണ്ടത്.

തെളിവുകളാണ് കോടതിയില്‍ പ്രധാന്യം
സാക്ഷികളെ എപ്പോള്‍ വിളിക്കണം, എത്ര ദിവസം വിസ്തരിക്കണം എന്നുള്ളതെല്ലാം വിചാരണ കോടതിക്ക് തീരുമാനിക്കാം. ഫെയർ ആയിട്ടുള്ള വിചാരണയാണെങ്കില്‍ എത്ര ദിവസം എടുത്താലും ഒരു പ്രശ്നവുമില്ല. തെളിവുകളാണ് കോടതിയില്‍ പ്രധാന്യം. ഈ കേസില്‍ തെളിവുകള്‍ കൊടുക്കാന്‍ പ്രോസിക്യൂഷന്‍ അമാന്തം കാണിക്കുന്നില്ല. എല്ലാത്തിനും തയ്യാറായി തെളിവുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണെന്നും ജോർജ് ജോസഫ് പറയുന്നു.
നിസ്സാരനാണെന്ന് കരുതി തള്ളിക്കളയരുതെ: ഊർജ്ജം നല്‍കും വീരനാണ് റോബസ്റ്റ പഴം, വില തുച്ഛം, ഗുണമേറെ

ഇത്ര ദിവസം കൊണ്ട് തെളിവെടുപ്പ് തീർക്കണമെന്ന് പറയാന്‍ കോടതിക്ക് അവകാശമില്ല. ഇനിയുള്ള നാളുകളില്‍ ഈ കേസിന്റെ കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുമ്പില്‍ ഹാജരാവും. നമ്മള്‍ വിചാരിക്കുന്ന രീതിയിലല്ല കേസിന്റെ പോക്ക്. വരും ദിവസങ്ങളില്‍ ബാലചന്ദ്രകുമാറിനെ വിസ്തരിച്ച് കഴിഞ്ഞ് അതിന്റെ ക്രോസും കഴിഞ്ഞാല്‍ ദിലീപിനെതിരായ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാവും എന്ന് കരുതുന്നുണ്ട്.

മഞ്ജു വാര്യറെ വിസ്തരിക്കണം എന്ന് പറയുന്നതിന്
മഞ്ജു വാര്യറെ വിസ്തരിക്കണം എന്ന് പറയുന്നതിന് തടസ്സമിട്ട് നോക്കിയെങ്കിലും അത് നടന്നില്ല. മഞ്ജു വാര്യറെ ഉടന്‍ തന്നെ വീണ്ടും വിസ്തരിക്കും. മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത് ദിലീപിന്റേയും സഹോദരങ്ങളുടേയും ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ്. പല തെളിവുകളും തിരിച്ചെടുത്തപ്പോള്‍ ഇവരുടെ ശബ്ദവുമുണ്ട്. ശാസ്ത്രീയമായി ഇത് ആരുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വർഷങ്ങളോളം കൂടെയുണ്ടായിരുന്ന ഒരാളുടെ സാക്ഷിമൊഴിയാവുമ്പോള്‍ അതിന്റെ പ്രധാന്യം വർധിക്കും.

മഞ്ജുവാര്യറുടെ വിസ്താരത്തോട് കൂടെ ദിലീപിനെതിരായ
മഞ്ജുവാര്യറുടെ വിസ്താരത്തോട് കൂടെ ദിലീപിനെതിരായ തെളിവുകള്‍ വളരെ ശക്താവും എന്നാണ് ഞാന്‍ കരുതുന്നത്. പള്‍സർ സുനി എല്ലാം തുറന്ന് പറയാന്‍ തയ്യാറായാല്‍ ഇതുവരെ പ്രോസിക്യൂഷന്‍ കണ്ടെടുക്കാത്ത ചില കാര്യങ്ങള്‍ കൂടെ വെളിയില്‍ വവരും എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയാണെങ്കില്‍ ദിലീപിന് വളരെ അധികം ദൂഷ്യം ചെയ്യുന്ന തെളിവുകളായിരിക്കും ഇനി വരുന്നതെന്നാണ് ഞാന്‍ കരുതുന്നത്.












Click it and Unblock the Notifications