• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് പങ്കുണ്ടെന്ന് ജിന്‍സണ്‍; മൊബൈല്‍ സെല്ലിലെത്തിയത് ചെരിപ്പില്‍ പൊതിഞ്ഞ്...

Google Oneindia Malayalam News

തൃശൂര്‍: മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ശ്രീലേഖ ഐപിഎസിന് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് ഉയരുന്ന വിമര്‍ശനം. അവര്‍ക്ക് ദിലീപിനോട് നേരത്തെ സിംപതിയുണ്ടായിരുന്നുവെന്നും വിമര്‍ശനമുയരുന്നു. ശ്രീലേഖയുടെത് കോടതിയലക്ഷ്യമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

ഈ വേളയില്‍ കേസിലെ സാക്ഷിയും പള്‍സര്‍ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന വ്യക്തിയുമായ ജിന്‍സണ്‍, ശ്രീലേഖ ഐപിഎസിന്റെ വാദം തള്ളി രംഗത്തുവന്നിരിക്കുകയാണ്. മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് ജിന്‍സണ്‍ ജയിലിലുണ്ടായിരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ദിലീപ് കേസില്‍ ആര്‍ ശ്രീലേഖ വെട്ടിലാകും; ഒരു കത്ത് വന്നാല്‍ പെടും... നിയമ വശങ്ങള്‍ ഇങ്ങനെദിലീപ് കേസില്‍ ആര്‍ ശ്രീലേഖ വെട്ടിലാകും; ഒരു കത്ത് വന്നാല്‍ പെടും... നിയമ വശങ്ങള്‍ ഇങ്ങനെ

1

ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിയത് പള്‍സര്‍ സുനിയല്ല എന്നാണ് ആര്‍ ശ്രീലേഖ പറഞ്ഞത്. ഇക്കാര്യം ശരിയാണെന്ന് ജിന്‍സണ്‍ പറയുന്നു. പള്‍സര്‍ സുനിയുടെ കൈയ്യക്ഷരം ശരിയായിരുന്നില്ല. തുടര്‍ന്നാണ് സഹതടവുകാരനായിരുന്ന വിപില്‍ ലാല്‍ എഴുതിയത്. സുനി തൊട്ടടുത്തിരുന്ന് പറഞ്ഞുകൊടുത്തത് വിപില്‍ലാല്‍ എഴുതുകയായിരുന്നുവെന്നും ജിന്‍സണ്‍ മാതൃഭൂമിയോട് പറഞ്ഞു.

2

പള്‍സര്‍ സുനി പറഞ്ഞു കൊടുത്ത് വിപില്‍ ലാല്‍ എഴുതിയതിന് വ്യക്തമായ തെളിവുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചതാണ്. ആദ്യം റഫ് പേപ്പറില്‍ എഴുതിയിരുന്നു. ഈ വേളയിലാണ് ഞാന്‍ സെല്ലിലേക്ക് വരുന്നത്. എന്നെ മറയ്ക്കാന്‍ അവര്‍ നോക്കിയിരുന്നു. വിചാരണ ഘട്ടത്തില്‍ ജയിലിലെ സിസിടിവി ദൃശ്യം കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയും എല്ലാവര്‍ക്കും ബോധ്യപ്പെട്ടതുമാണെന്നും ജിന്‍സണ്‍ പറഞ്ഞു.

3

ഫോണിന്റെ കാര്യത്തിലും സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ട്. എങ്ങനെയാണ് ജയിലിലേക്ക് ഫോണ്‍ എത്തിയതെന്ന് വ്യക്തമായതാണ്. ഒരു ചെരിപ്പിന് അകത്ത് വച്ചാണ് ഫോണ്‍ കൊണ്ടുവന്നത്. ചെരിപ്പ് കീറിയിട്ടാണ് ഫോണ്‍ പുറത്തെടുത്തത്. എല്ലാത്തിനും തെളിവുണ്ട്. ശ്രീലേഖ ഐപിഎസിനെതിരെ കോടതി നടപടിയെടുക്കണം. അല്ലെങ്കില്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടണമെന്നും ജിന്‍സണ്‍ ആവശ്യപ്പെട്ടു.

4

ദിലീപിന് ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 150 ശതമാനം ഉറപ്പാണത്. ദിലീപിനെതിരെ തെളിവുണ്ട്. വമ്പന്‍മാര്‍ പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ സാധാരണക്കാരായ ആളുകളുടെ അവസ്ഥ എന്താണ്. ഞങ്ങളെ പോലുള്ളവര്‍ കൊടുക്കുന്ന മൊഴി വിലയില്ലാതാകുകയാണ് ഇവിടെ ചെയ്യുന്നതെന്നും ജിന്‍സണ്‍ പറഞ്ഞു.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

ശ്രീലേഖ ഐപിഎസ് അവരുടെ ചാനല്‍ റേറ്റിങ് കൂട്ടാന്‍ എന്തൊക്കെയോ പറയുകയാണ്. മോശം സന്ദേശമാണ് ഇതെല്ലാം സമൂഹത്തിന് നല്‍കുക. സുനി-ദിലീപ് ഫോട്ടോ സംബന്ധിച്ച് എനിക്കറിയില്ല. ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ആ സംഭവങ്ങളെല്ലാം പുറത്തുവന്നതെന്നും ജിന്‍സണ്‍ പറഞ്ഞു. എനിക്ക് അറിയാത്ത കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ലെന്നും ജിന്‍സണ്‍ പറഞ്ഞു,

6

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. യാത്രാ മധ്യേ നടിയുടെ വാഹനത്തിലേക്ക് അതിക്രമിച്ച് കയറിയവര്‍ ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്. ആദ്യം പള്‍സര്‍ സുനിയും കൂട്ടുപ്രതികളുമാണ് അറസ്റ്റിലായത്. മൂന്ന് മാസത്തിന് ശേഷമാണ് ദിലീപിന്റെ പേര് കേസില്‍ പറഞ്ഞുകേട്ടത്.

7

ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്നാണ് പിന്നീട് ഉയര്‍ന്ന ആരോപണം. 2017 ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. മൂന്ന് മാസത്തോളം ജയില്‍ കഴിഞ്ഞ ദിലീപ് ജാമ്യത്തില്‍ ഇറങ്ങി. പിന്നീട് വിചാരണ നടപടികള്‍ ആരംഭിച്ചു. ഒട്ടേറെ സാക്ഷികള്‍ കൂറുമാറിയെന്ന വാര്‍ത്തകള്‍ വന്നു. വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച തുടരന്വേഷണം പൂര്‍ത്തിയാകാനിരിക്കെയാണ് ആര്‍ ശ്രീലേഖ ദിലീപിന് അനുകൂലമായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Recommended Video

cmsvideo
  പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala
  English summary
  Dileep Actress Case: Witness Jinson Believes Dileep Have Role Amid R Sreelekha Revelation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X