'വേറെ ഒരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു'; ദിലീപിന്റെ ശബ്ദരേഖയും കുരുക്ക് മുറുക്കിയ പൊലീസും
കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവായിരുന്നു 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. തൃശ്ശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് പുറപ്പെട്ട താരത്തെ ആലുവയില്‍ വെച്ച് അക്രമി സംഘം മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനി അടക്കമുള്ള പ്രതികളെ ആദ്യദിനങ്ങളില്‍ തന്നെ പിടികൂടിയെങ്കിലും അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ആദ്യ കുറ്റപത്രത്തിലും ഇത് സംബന്ധിച്ച സൂചകങ്ങളൊന്നുമുണ്ടായില്ല. പിന്നീട് കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ നടി മഞ്ജു വാര്യറാണ് ആദ്യമായി ഗൂഡാലോചനയെന്ന സംശയം മുന്നോട്ട് വെക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് നേരെയുള്ള സംശയങ്ങള്‍ ആദ്യ ആഴ്ചകളില്‍ തന്നെ ഉയർന്ന് വന്നിരുന്നു. പിന്നീട് പള്‍സർ സുനി ജയിലില്‍ നിന്നും അയച്ച കത്തിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപിനെതിരായ കുരുക്കുകള്‍ പൊലീസ് മുറുക്കിയത്. പിന്നീട് ജനപ്രിയ താരത്തെ എട്ടാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അക്ഷരാർത്ഥത്തില്‍ കേരളം ഞെട്ടുകയായിരുന്നു.

അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തിനടുത്താണ് റിമാന്‍ഡില്‍ കഴിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പിന്നീട് പലരുടേയും പേരുകള്‍ ഉയർന്ന് വന്നെങ്കിലും ദിലീപ് പള്‍സർ സുനിക്ക് നല്‍കിയ ക്വട്ടേഷന്‍ ആക്രമണമാണ് ഇതെന്നായിരുന്നു പൊലീസ് കുറ്റപത്രം. മാധ്യമങ്ങളിലെല്ലാം വലിയ രീതിയില്‍ കേസ് ചർച്ചയായെങ്കിലും രഹസ്യ വിചാരണ ആരംഭിച്ചത് മുതല്‍ എല്ലാം നിശബ്ദമായി. ഒടുവില്‍ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കുമ്പോഴാണ് 2022 ന്റെ തുടക്കത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ രംഗത്ത് വരുന്നത്.

കേസിന്റെ ഇതുവരേയുള്ള ഗതിയെ ആകെ മാറ്റി മറിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ നടത്തിയത്. 2021 ഡിസംബർ അവസാനമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളിലൂടെ രംഗത്ത് വരികയായിരുന്നു. പല മാധ്യമങ്ങളും ഇത് സംബന്ധിച്ച കാര്യം റിപ്പോർട്ട് ചെയ്യാന്‍ തുടക്കത്തില്‍ മടിച്ചെങ്കിലും റിപ്പോർട്ടർ ടിവി വിഷയത്തില്‍ എല്ലാ ഘട്ടത്തിലും സജീവമായ ഇടപെടല്‍ നടത്തി.
Hair Care: പേന്‍ ശല്യമാണോ? പരിഹാരം വേപ്പെണ്ണയിലുണ്ട്, താരന്‍ അകറ്റി മുടി പനങ്കുല പോലെ വളർത്തും

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച പൊലീസ് അന്വേഷണ സംഘത്തിനെതിരെ വധ ഗൂഡാലോചന നടത്തിയെന്ന പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതോടൊപ്പം തന്നെ നിരവധി ഓഡിയോ ക്ലിപ്പുകളും പലഘട്ടങ്ങളിലായി പുറത്ത് വന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ലെന്ന തരത്തിലുള്ള ദിലീപിന്റെ വെളിപ്പെടുത്തല്‍.

മര്യാദക്ക് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറൊരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ രക്ഷപ്പെടുത്തി താൻ പെടുകയായിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോയില്‍ ദിലീപ് പറഞ്ഞത്. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദം സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ചും വ്യക്തമാക്കി. കോടതി മുഖേന ദിലീപിന്റെയും സുഹൃത്തുക്കളുടേയും ഫോണുകളും പൊലീസ് ഈ വർഷം പിടിച്ചെടുത്തു.

ആക്രമിക്കപ്പെട്ട നടി കൂടുതല്‍ സജീവമായ വർഷം കൂടിയായിരുന്നു 2022. തനിക്ക് കോടതിയില്‍ നിന്നടക്കം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ നടി ഒരു അഭിമുഖത്തില്‍ ആദ്യമായി തുറന്ന് പറഞ്ഞു. പിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഹർജിയിലൂടെ ആരോപിച്ച നടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഐഎഫ്എഫ്കെ വേദിയില്‍ മുഖ്യാഥിതിയായ താരം നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ച് വരുന്നു.

തുടരന്വേഷണത്തില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെ കോടതിയില്‍ വീണ്ടും രഹസ്യ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഈ ജനുവരി 31 ഉള്ളില്‍ കേസിലെ വിചാരണ അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യറെ അടക്കം വീണ്ടും വിസ്തരിച്ച് കേസ് ശക്തമാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications