Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടീം ദിലീപ് ഇപ്പോഴും ശക്തമാണ്: പൊലീസിന്റെ ഈ നീക്കങ്ങളൊന്നും അവരെ ഭയപ്പെടുത്തിയേക്കില്ല'

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുരുക്കുകള്‍ ഒരോന്നായി മുറുക്കിക്കൊണ്ടിരിക്കുകയാണ് പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത പുതിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ താരത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കേസില്‍ ഇന്നാണ് ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷ കോടതി പരിഗമിക്കുന്നത്. അപേക്ഷ തള്ളിയാല്‍ അറസ്റ്റ് ഉള്‍പ്പടേയുണ്ടാവാന്‍ സാധ്യതയുണ്ട്. അതേസമയം, പൊലീസ് നീക്കം സജീവമാണെങ്കിലും 'ടീം ദിലീപ്' ഇപ്പോഴും ശക്തമാണെന്ന് വേണം മനസ്സിലാക്കാനെന്നാണ് അഡ്വ. അജകുമാർ പറയുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് കേസില്‍ കൂറുമാറിയ സാക്ഷികളെ

ദിലീപ് കേസില്‍ കൂറുമാറിയ സാക്ഷികളെ പ്രോസിക്യൂഷന്‍ വീണ്ടും വിളിച്ച് ചോദ്യം ചെയ്യുകയും വിസ്തരിക്കുകയും ചെയ്യാം. അവർ എന്തുകൊണ്ടാണ് കോടതിയില്‍ നിലപാട് മാറ്റിയതെന്ന് വ്യക്തമാക്കിയാല്‍ തെളിവിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. എന്നാല്‍ ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഇപ്പോഴം ടീം ദിലീപ് ശക്തമാണ് എന്നുള്ളതാണ്. ഈ പറഞ്ഞ റെയിഡോ, ഈ പറഞ്ഞ നിയമനടപടികളോ ഒന്നും അവരെ ഭീഷണിപ്പെടുത്തുന്നതിനോ അവരെ വരുതിയില്‍ വരുത്തുന്നതിനോ സഹായകരമല്ലെന്നും അഡ്വ. അജകുമാർ പറയുന്നു.

ഇടിച്ചിടുമോ അനുശ്രീ: വർക്ക് ഔട്ട് ചിത്രങ്ങളുമായി താരം, ഏറ്റെടുത്ത് ആരാധകർ

ടീം ദിലീപ് അത്രയും ശക്തരാണ്, ഒളിഞ്ഞും തെളിഞ്ഞു

ടീം ദിലീപ് അത്രയും ശക്തരാണ്. അതില്‍ ഒളിഞ്ഞും തെളിഞ്ഞും ഇരിക്കുന്ന ശക്തികളുണ്ട്. ഒരാള്‍ ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ വരുമ്പോള്‍ ഇതിന്റെ പ്രധാന തെളിവുമായി ഒരു വി ഐ പി അവിടെ എത്താന്‍ ധൈര്യം കാണിച്ചിട്ടുണ്ടെങ്കില് അത് ടീം ദിലീപിന്റെ ഒരു കണ്ണി മാത്രമേ ആകുന്നുള്ളു. ഇതുപോലെ അനേകം കണ്ണികളുണ്ട്. അവർ അതിശക്തരാണ്. അതുകൊണ്ട് തന്നെ നമ്മള്‍ ജാഗരൂകരായി ഇരുന്നില്ലെങ്കില്‍ ഈ കേസ് ഇനിയും അട്ടിമറിക്കപ്പെടുകയും പോലീസിനെ വീണ്ടും വിരട്ടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈ കേസില്‍ പുതിയ സാക്ഷികള്‍ ഉണ്ടാവുമെന്നായിരുന്നു

അതേസമയം ഈ കേസില്‍ പുതിയ സാക്ഷികള്‍ ഉണ്ടാവുമെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത് സംവിധായകാന്‍ ബാലചന്ദ്ര കുമാർ പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേദിവസമായി നടക്കുന്നതിനാല്‍ തന്നെ അക്കാര്യം അറിയാം. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വിശദമാക്കാന്‍ കഴിയില്ല. വളരെ ആത്മാർത്ഥമായും ആത്മവിശ്വാസത്തോടെയും പറുകയാണ് കേസില്‍ സാക്ഷി പറയാനായി രണ്ട് മൂന്ന് പേർകൂടി രംഗത്ത് വന്നിട്ടുണ്ടെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു.

എനിക്ക് കിട്ടിയ ആ അറിവ് സത്യമാണ്

എനിക്ക് കിട്ടിയ ആ അറിവ് സത്യമാണ്. ആരൊക്കെയാണ് വന്നിരിക്കുന്നതെന്ന് പൊലീസ് രണ്ട് ദിവസം കൊണ്ട് പുറത്ത് വിടുമായിരിക്കും. നേരത്തെ മൊഴിമാറ്റി പറഞ്ഞവരില്‍ നിന്ന് തന്നെ ആരൊക്കെയോ തിരിച്ച് ബന്ധപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പലരുടേയും ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കുന്നതാുള്ള വാർത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. മൊഴിമാറ്റുന്നതിനായി ആർക്കൊക്കെയോ ബാങ്ക് വഴി പണം കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു.

സിനിമകള്‍ക്ക് പ്രതിഫലമായി

ഒന്ന് രണ്ട് സാക്ഷികളെയൊക്കെ ഇവരുമായി ബന്ധപ്പെട്ട സിനിമയില്‍ സഹകരിപ്പിക്കും. എന്നിട്ട് അതില്‍ പ്രതിഫലം കൂട്ടി വാങ്ങിപ്പിച്ച് കൊടുക്കും. അതിന്റെ തെളിവുകളൊക്കെ ഉടന്‍ പുറത്ത് വരും. ഇത് ദിലീപ് അഭിനയിക്കുന്ന സിനിമ ആകണമെന്നില്ല. മറ്റേതെങ്കിലും സിനിമയില്‍ അഭിനയിപ്പിച്ച് പ്രതിഫലം കൂട്ടി നല്‍കും. അഞ്ച് രൂപ നല്‍കേണ്ടവർക്ക് അമ്പത് രൂപ കൊടുത്ത് തൃപ്തിപ്പെടുത്തുന്നാണ് രീതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മുന്‍ ഡി ജി പി ലോക്നാഥ് ബഹ്റയും ദിലീപും തമ്മില്‍

മുന്‍ ഡി ജി പി ലോക്നാഥ് ബഹ്റയും ദിലീപും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. എന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തെ ഫോണ്‍ചെയ്യുകയും ചെയ്തിട്ടുണ്ട്. ബഹറയെ കയ്യിലെടുക്കാന്‍ ദിലീപ് പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രൊഫസർ ഡിങ്കന്‍ എന്ന ദിലീപ് നായകനാവുന്ന സിനിമയുടെ ഷൂട്ട് വെച്ചു. അതിന് തൊട്ടുമുന്‍പ് ലോക്നാഥ് ബെഹ്റ തന്നെ പൂജയ്ക്ക് വിളക്ക് കൊളുത്തണമെന്ന വാശി പിടിച്ച് നിർബന്ധപൂർവ്വം അദ്ദേഹത്തെ പൂജയ്ക്ക് കൊണ്ടുവന്നത് ദിലീപാണ്. സിനിമയുമായി ഒരു ബന്ധമില്ലാത്ത ആളാണ് ബഹ്റയെങ്കിലും അദ്ദേഹം തന്നെ വന്നാണ് പൂജയ്ക്ക് വിളക്ക് കൊളുത്തിയത്. അന്നേ ദിവസം ഇവർ രഹസ്യമായി അവിടെ മാറി നിന്ന് പത്തിരുപത് മിനുട്ടോളം സംസാരിച്ചു.

നടി ആക്രമിക്കപ്പെട്ടതിന് ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം

നടി ആക്രമിക്കപ്പെട്ടതിന് ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഞാനും അന്ന് അവിടെ ഉണ്ടായിരുന്നു. അന്ന് ഉച്ചയ്ക്ക് ഞാന്‍ ദിലീപിന്റെ കാരവാനില്‍ ചെല്ലുമ്പോഴും അദ്ദേഹം ബെഹ്റയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദുരന്തം വരാന്‍ പോകുന്നതിന് തൊട്ടുമുന്പ് ഇവരെയെല്ലാം കൂടെ നിർത്താം എന്ന് വിചാരിച്ചിട്ട് തന്നെയാവാം ബെഹ്റയെ ഒക്കെ കൂട്ടുപിടിച്ചത്. പൊലീസിന് മുന്നില്‍ വ്യക്തമായ വിവരണങ്ങള്‍ അടക്കമുള്ള മൊഴിയാണ് കൊടുത്തത്. വെറുതെയങ്ങ് പറഞ്ഞ് പോകുകയായിരുന്നില്ല. ഒരു കാര്യങ്ങളും അതിന്റെ സാഹചര്യവും പിന്നീട് ഉണ്ടായതുമൊക്കെ വിശദമായി പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ അഭിപ്രായപ്പെട്ടു.

മാന്‍പവറും മണിപവറും ഉള്ളവർക്കും

മാന്‍പവറും മണിപവറും ഉള്ളവർക്കും പല കേസുകളില്‍ നിന്നും രക്ഷപ്പെടാമെന്നായിരുന്ന ചർച്ചയില്‍ പങ്കെടുത്ത മറ്റൊരു സംവിധായകനായ ആലപ്പി അഷ്റഫ് അഭിപ്രയാപ്പെട്ടത്. ഇവർക്ക് ഉന്നതങ്ങളില്‍ വലിയ പിടിപാട് ഉണ്ടാവും. അതിനൊക്കെ നമുക്ക് ഇപ്പോള്‍ തെളിവുകളുണ്ട്. അതൊക്കെ എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് ഒരു ക്രിമിനല്‍ മൈന്‍ഡ് ഉണ്ടെന്ന കാര്യം പലരും വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

നടിയെ ആക്രമിക്കുമ്പോള്‍ ഉണ്ടായിരുന്നുള്ള ഒരു സാഹചര്യമല്ല

നടിയെ ആക്രമിക്കുമ്പോള്‍ ഉണ്ടായിരുന്നുള്ള ഒരു സാഹചര്യമല്ല ഇപ്പോള്‍ മലയാള സിനിമയിലുള്ളത്. ബാലചന്ദ്ര കുമാർ എന്ന് പറയുന്ന ആള്‍ രംഗത്ത് വന്നതാണ് പ്രധാനം. അല്ലെങ്കില്‍ ഇതെല്ലാം അടിമുടി മാറിയേനെ. നമ്മളൊക്കെ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നേനെ. ബെഹ്റയെ ഉള്‍പ്പടെ കയ്യിലെടുത്തെന്നാണ് പറയുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രതീക്ഷയുടെ പുതിയൊരു നാമ്പ് ഉണ്ടായിരിക്കുകയാണ്. അതാണ് ഇപ്പോള്‍ തുടരന്വേഷണൊക്കെ. ഇദ്ദേഹത്തേക്കാള്‍ വലിയ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+