Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെയും കാവ്യയുടെയും ശബ്ദ സാംപിളെടുക്കും; പോലീസ് നിര്‍ണായക നീക്കത്തിന്, പ്രവാസിയെ വിളിപ്പിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം നിര്‍ണായക നീക്കത്തിന് ഒരുങ്ങുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട സമയം അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ത്വരിത നീക്കത്തിനാണ് തീരുമാനം. കേസില്‍ നിര്‍ണായക വ്യക്തിയായ വിഐപിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ചില വ്യക്തകള്‍ വരുത്തുന്നതിന് വിഐപിയാണെന്ന് സംശയത്തിലുള്ള മൂന്ന് പേരുടെ ശബ്ദ സാംപിള്‍ ശേഖരിച്ചേക്കും.

അതേസമയം, കേസിലെ പ്രതി പള്‍സര്‍ സുനിയെ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിച്ചു. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

1

ദിലീപുമായി ബന്ധമുള്ള ആറ് പേരുടെ ഫോട്ടോകളാണ് പോലീസ് ശേഖരിച്ചിരുന്നത്. എല്ലാവരും ബിസിനസുകാരാണ്. ഇവ ബാലചന്ദ്രകുമാറിനെ കാണിച്ചു. ഇതില്‍ വിഐപിയെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ ഫോട്ടോകള്‍ ഷോട്ട് ലിസ്റ്റ് ചെയ്തു. ഈ മൂന്ന് പേരില്‍ കോട്ടയത്തെ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ലയുമുണ്ട്. ഇവരുടെ ശബ്ദ സാംപിള്‍ ശേഖരിക്കുന്നത് പരിഗണനയിലാണ്. മെഹബൂബിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

2

മെഹബൂബിന് കൂടാതെ മറ്റു രണ്ടു പേരുടെ ഫോട്ടോ കൂടി ബാലചന്ദ്ര കുമാറിനെ പോലീസ് കാണിച്ചിരുന്നു. ഇവരില്‍ ഒരാളെ പോലീസ് വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. വൈകാതെ മൂന്ന് പേരുടെയും ശബ്ദ സാംപിള്‍ എടുത്തേക്കും. ഇതിന് കോടതിയില്‍ നിന്ന് അനുമതി വാങ്ങും. ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളിലുള്ളവരുടെ ശബ്ദ സാംപിളും ശേഖരിക്കും.

3

ദിലീപ്, കാവ്യ മാധവന്‍, അനൂപ്, സൂരജ്, അപ്പു, ബൈജു ചെങ്ങമനാട് എന്നിവരുടെ ശബ്ദ സാംപിളുകള്‍ ശേഖരിക്കാനും പോലീസിന് ആലോചനയുണ്ട്. ഇതിന് വേണ്ടി വരുംദിവസങ്ങളില്‍ കോടതിയെ സമീപിക്കും. കോടതിയുടെ അനുമതി ലഭിച്ചാല്‍ സാംപിളുകള്‍ ശേഖരിച്ച് ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും. ബാലചന്ദ്ര കുമാര്‍ നല്‍കിയ ഓഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിന് കൂടിയാണിത്.

4

ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും അന്വേഷണം നടക്കുന്നത്. ഇതില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ വാദം പൊളിയും. ഇതോടെ ദിലീപിന്റെ വാദങ്ങള്‍ക്ക് ബലമാകും. അതുകൊണ്ടുതന്നെ വീണ്ടും അന്വേഷണം എന്നത് പോലീസുകാരെ സംബന്ധിച്ചിടത്തോളം കൈവിട്ട കളിയാണ്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ വീണ്ടും അന്വേഷണത്തിന് മുതിരൂ.

5

കഴിഞ്ഞദിവസം ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ഐപാഡ്, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താനിരിക്കുകയാണ്. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിക്കുക.

6

അതേസമയം, കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചു. ഉറക്കം ലഭിക്കാത്തത് കാരണമുള്ള അസ്വാസ്ഥ്യമാണ്. മാനസിക രോഗ വിഭാഗത്തിലെ ഡോക്ടര്‍മാരാണ് പരിശോധിച്ചത്. നെടുമ്പാശേരി പോലീസാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്. മാനസിക സംഘര്‍ഷം കാരണമാണം ഉറക്കം കിട്ടാത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭാവനയെ അതിസുന്ദരിയാക്കി മഞ്ജുവാര്യരുടെ ക്ലിക്ക്; ആ വാക്കുകള്‍ വൈറല്‍... കാണാം ചിത്രങ്ങള്‍

7

ദിലീപുമായി ബന്ധമുള്ള വ്യവസായികള്‍ പോലീസ് നിരീക്ഷണത്തിലാണ്. ബിസനസ് ബന്ധം മാത്രമാണ് ദിലീപുമായുള്ളതെന്ന് കോട്ടയത്തെ മെഹബൂബ് അബ്ദുല്ല പറഞ്ഞിരുന്നു. മറ്റുചില പ്രവാസികളുമായും ദിലീപിന് ബിസിനസ് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ബിസിനസ് പങ്കാളികള്‍ 2017ന് ശേഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്. വിഐപിയെ കണ്ടെത്താന്‍ സാധിച്ചാല്‍ നടി ആക്രമിക്കപ്പെട്ട വീഡിയോ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+