''ആ പെണ്ണുങ്ങള്‍ക്കു വേണ്ടി ആക്രോശിക്കുന്ന ഒന്നിനെയും അവിടെ കണ്ടില്ല... സരയൂ കാണിച്ചത് ആത്മാര്‍ത്ഥ സ്നേഹം''
കൊച്ചി: അന്തരിച്ച കെപിഎസി ലളിതയുടെ മൃതദേഹത്തിനരികെ രാത്രി മുഴുവന്‍ ഇരുന്ന നടി സരയൂ മോഹന്റെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആയിരുന്നു. നടിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സരയുവിനെ അഭിനന്ദിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മലയാള സിനിമയില്‍ ആത്മാര്‍ത്ഥയുള്ള വ്യക്തികളുണ്ടെന്ന് സരയൂ തെളിയിച്ചിരിക്കുകയാണെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. ലളിത ചേച്ചിയോടുള്ള സ്നേഹം ക്യാമറയ്ക്കു മുന്നില്‍ വിളിച്ചു പറഞ്ഞ മറ്റ് നടിമാരെപ്പോലെ അല്ല സരയൂ എന്നും ക്യാമറയ്ക്കു മുന്നില്‍ അഭിനയിച്ചവരെ ഒന്നും സംസ്കാര ചടങ്ങില്‍ കണ്ടില്ല എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ലളിത ചേച്ചിയെ തൃപ്പൂണിത്തുറയിൽ മകൻ സിദ്ധാർത്ഥിന്റെ ഫ്ളാറ്റിൽ കൊണ്ടുവന്ന് കിടത്തി. പാതിരാത്രി വരെ അവിടെ സന്ദർശകർ വന്ന് കൊണ്ടേയിരുന്നു. മോഹൻലാൽ, ദിലീപ് എന്നിവരൊക്കെ വന്നത് ഏറെ ഇരുട്ടിയാണ്. എല്ലാവരും വന്ന് കണ്ട് ചാനലിന് ബൈറ്റ് ഒക്കെ കൊടുത്ത് മടങ്ങി. അതുകഴിഞ്ഞ് ഒരു യുട്യൂബ് ചാനൽ കാണിച്ച ഒരു ദൃശ്യം കണ്ടപ്പോൾ എനിക്ക് വളരെയധികം വേദനയും ഒപ്പം അഭിമാനവും തോന്നി.

മക്കൾ പോലും തളർന്നു ബെഡ്‌റൂമിൽ കിടക്കുന്ന ആ സമയത്ത് ലളിത ചേച്ചി ഒറ്റയ്ക്കായപ്പോൾ വെളുക്കുന്നതു വരെ ഒരു മകളെ പോലെ മരുമകളെ പോലെ സരയു എന്ന പെൺകുട്ടി ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന ആ രംഗമായിരുന്നു അത്.അവർ തമ്മിൽ അത്ര ആത്മബന്ധം ഉണ്ടായിരുന്നോ എന്ന് അറിയില്ല. ലളിത ചേച്ചിക്കൊപ്പം ചില പടങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ടെന്നറിയാം.

ചേച്ചിക്ക് ചുറ്റും കത്തിച്ച് വെച്ച വിളക്കുകളിൽ എണ്ണ കുറയുമ്പോൾ അതിലെല്ലാം എണ്ണ ഒഴിച്ച് വിളക്കുകൾ എല്ലാം കെടാതെ സൂക്ഷിച്ചു. സാമ്പ്രാണി തിരി കത്തിത്തീരുമ്പോൾ പുതിയത് കത്തിച്ചുവച്ച് ഒരു കസേരയിൽ നേരം വെളുക്കുന്നതുവരെ ലളിതച്ചേച്ചിക്ക് കൂട്ടിരിന്ന സരയുവിനെ കണ്ടപ്പോൾ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ല എന്ന് തനിക്ക് ബോധ്യമായി.

സിനിമാക്കാർ സാധാരണ ക്യാമറയുടെ മുന്നിൽ നിന്ന് കരഞ്ഞു പറയുന്നത് അല്ല, സിനിമാക്കാർക്ക് സ്നേഹം എന്നത് ലൈവിൽ നിൽക്കുമ്പോൾ മാത്രം ആണെന്നൊക്കെയുള്ള പറച്ചിലുകൾക്ക് അപവാദമുണ്ടെന്ന് മനസിലായി. അല്ലാതെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ ചുരുക്കം പേരെങ്കിലും ഉണ്ടെന്ന് സരയു തെളിയിക്കുന്നു.

സരയു ഇരുന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ആരെങ്കിലും അവിടെ നിന്നേനെ. പക്ഷേ സരയു കാണിച്ച ആ ആത്മാർഥത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. സരയുമാരെപ്പോലെ കുറേപേർ ഉണ്ടായിരുന്നെങ്കിൽ, ചേച്ചി മരിച്ചു കിടക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു, തലയിൽ കണ്ണട വച്ച പെണ്ണുങ്ങൾക്ക് വേണ്ടി രാപകൽ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനേയും അവിടെ കണ്ടില്ല,

അതുപോലെ ചേച്ചി പ്രിയപ്പെട്ടവളാണെന്ന് ചാനലിൽ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും ഞാനവിടെ കണ്ടില്ല, ഒന്നാം സ്ഥാനത്തൊക്കെ നിൽക്കുന്ന മഹതികൾ ഉണ്ടല്ലോ. അവരാരും അവിടെ ചേച്ചിയെ കാണാൻ വന്നില്ല. അവരൊക്കെ കാമറ വിഴുങ്ങാനും പത്രക്കാർ ചോദിക്കുമ്പോൾ പറയുന്ന പ്രകടിപ്പിക്കുന്ന സ്നേഹം മാത്രമേ ഉള്ളൂ.

അതൊക്കെ കപട സ്നേഹമാണ്. ഒരു അമ്മയ്ക്ക് എന്ന പോലെ രാത്രിയുടെ ഏഴാം യാമത്തിലൊക്കെ ചേച്ചി ഒറ്റയ്ക്ക് അനാഥയായി കിട പാടില്ല എന്ന് തോന്നിയിട്ട് ,രക്ത ബന്ധമൊന്നുമല്ല അതിനപ്പുറം ആത്മാർത്ഥയ്ക്ക് സ്ഥാനമുണ്ടെന്ന് തെളിയിച്ച് എണ്ണ പകർന്ന് കൊടുക്കുന്ന കാഴ്ചയൊക്കെ കണ്ടപ്പോൾ തനിക്ക് ആ കുട്ടിയോട് വലിയ മതിപ്പാണ് തോന്നിയത്.

സരയുവിന് നല്ലൊരു ജീവിതം ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടാകും. ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിന്റെ അഭിനയം, ക്യാമറയുടെ മുന്നിൽ മാത്രം മതി മേക്കപ്പിടൽ.ക്യാമറയുടെ മുന്നിൽ മാത്രം മതി ഗ്ലിസറിൻ തേച്ചുള്ള കണ്ണീര്‍, നിങ്ങൾ യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ എന്ന് മാത്രമേ പറയാനുള്ളു.
'അനുശ്രീ മുത്താണ്'......പേൾ അഴകിൽ നടിയുടെ എലഗന്റ് ഫോട്ടോസ്.. വൈറൽ












Click it and Unblock the Notifications