അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയില്ലെന്ന് അതിജീവിത; ഹര്‍ജി വീണ്ടും മാറ്റി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി മാറ്റി ഹൈക്കോടതി. കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി മാറ്റിയത്. ആഗസ്റ്റ് 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയില്ലെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു.
ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നതായി ഹൈക്കോടതി അറിയിച്ചത്. കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അതിജീവിത അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന് അതിജീവിതയോട് ഹൈക്കോടതി ചോദിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ( ജൂലൈ 22 ) ആണ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ആറരമാസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ് അനുബന്ധ കുറ്റപത്രത്തിലെ ഏകപ്രതി. അതേസമയം തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കൂടുതല്‍ കുറ്റങ്ങള്‍ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്.

ഇതിനിടെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ 8 ാം പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നാണ് ദീലിപീന്റെ ആവശ്യം. സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ഭാര്യക്കും, അതിജീവിതയ്ക്കുമെതിരെ ദിലീപ് രൂക്ഷ വിമര്‍ശനം ആണ് ഉന്നയിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നു എന്നാണ് ദിലീപ് പറയുന്നത്. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ശ്രമം നടക്കുന്നതായും ദിലീപ് ആരോപിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും തനിക്കെതിരെ മാത്രമല്ല, തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്കെതിരെയും മാധ്യമ വിചാരണ നടക്കുന്നുവെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലയാള സിനിമയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത് എന്നും ദിലീപ് ആരോപിക്കുന്നു.

ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത ഉണ്ട്. തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ് എന്നും ഹര്‍ജിയിലുണ്ട്. ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡി ജി പി റാങ്കില്‍ ആണെന്നും ദിലീപ് ആരോപിക്കുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചു എന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കോടതിയും അന്വേഷണ സംഘവും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നടിയുടെ ദൃശ്യങ്ങളുള്ള എട്ട് ഫോള്‍ഡറുകളും വിവോ ഫോണ്‍ ഉപയോഗിച്ച് തുറന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ദൃശ്യം തുറക്കാതെ തന്നെ മറ്റൊരു ഫോണിലേക്ക് അയച്ചിരിക്കാനുളള സാധ്യതയാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ












Click it and Unblock the Notifications