Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പ് സാക്ഷിയായ പത്താം പ്രതി വിപിന്‍ ലാലിന് ഹൈക്കോടതി ജാമ്യം നല്‍കി. തനിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് ചോദ്യം ചെയ്താണ് വിപിന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിചാരണ കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ വിചാരണ കോടതിയില്‍ നാളെ വിസ്തരിക്കും. കാവ്യയുടെ സഹോദരനെയും ഭാര്യയെയും കഴിഞ്ഞാഴ്ച വിസ്തരിച്ചിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

കേസുമായുള്ള ബന്ധം

കേസുമായുള്ള ബന്ധം

നടി ആക്രമിക്കപ്പെട്ട കേസില്‍ പത്താം പ്രതിയായിരുന്നു വിപിന്‍ ലാല്‍. ഇയാള്‍ മറ്റൊരു കേസില്‍ പ്രതിയായി കാക്കനാട് ജയിലില്‍ കഴിയവെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുമായി ബന്ധം വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ സുനിക്ക് ജയിലില്‍ കത്ത് എഴുതി നല്‍കിയത് വിപിനാണ് എന്നായിരുന്നു ആരോപണം.

കോടതിയില്‍ ചോദ്യം ചെയ്തു

കോടതിയില്‍ ചോദ്യം ചെയ്തു

ലഭ്യമായ വിവരങ്ങള്‍ പോലീസിന് മുമ്പാകെ പറഞ്ഞ ശേഷം വിപിന്‍ ലാല്‍ മാപ്പ് സാക്ഷിയായി. നേരത്തെ അറസ്റ്റിലായ കേസില്‍ ജാമ്യം ലഭിച്ചതോടെ ഇയാള്‍ ജയില്‍ മോചിതനാകുകയും ചെയ്തു. വിചാരണ തീരും മുമ്പ് വിപിന്‍ ലാല്‍ ജയില്‍ മോചിതനായ കാര്യം ചൂണ്ടിക്കാട്ടി എട്ടാം പ്രതി ദിലീപ് കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് വിപിന്‍ ലാലിനെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

കൂടുതല്‍ വിവാദങ്ങള്‍

കൂടുതല്‍ വിവാദങ്ങള്‍

വിചാരണ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഇന്ന് ഇയാള്‍ക്ക് ജാമ്യം നല്‍കി. വിചാരണ കോടതിയില്‍ ഹാജരാകണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം സ്വദേശിയായ ഇയാള്‍ നിലവില്‍ കാസര്‍കോട്ടെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെയെത്തി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് വിപിന്‍ നേരത്തെ പറഞ്ഞിരുന്നു.

കാവ്യാമാധവനെ വ്യാഴാഴ്ച വിസ്തരിക്കും

കാവ്യാമാധവനെ വ്യാഴാഴ്ച വിസ്തരിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവനെ വ്യാഴാഴ്ച വിചാരണ കോടതി വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷികളിലൊരാണ് കാവ്യ മാധവന്‍. അന്വേഷണ സംഘം നേരത്തെ കാവ്യയെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് അന്ന് കാവ്യ മൊഴി നല്‍കിയത്. ഇക്കാര്യത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ നാളെ പ്രോസിക്യൂഷന്‍ ചോദിച്ചറിഞ്ഞേക്കും.

സഹോദരനെ വിസ്തരിച്ചു

സഹോദരനെ വിസ്തരിച്ചു

കഴിഞ്ഞാഴ്ച കാവ്യ മാധവന്റെ സഹോദരന്‍ മിഥുനെയും ഭാര്യയെയും വിസ്തരിച്ചിരുന്നു. ശേഷമാണ് കാവ്യയെ വിസ്തരിക്കുന്നത്. അടുത്താഴ്ച സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കും. ഫെബ്രുവരി 2നാണ് നാദിര്‍ഷയെ വിസ്തരിക്കുക എന്നാണ് വിവരം. അതേസമയം, കേസിലെ പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

 ക്വട്ടേഷന്‍ ആരോപണം

ക്വട്ടേഷന്‍ ആരോപണം

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായി. വൈകാതെയാണ് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയര്‍ന്നത്. ദിലീപ് അറസ്റ്റിലാകുകയും മൂന്ന് മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്തു. കേസിലെ ചില സാക്ഷികള്‍ നേരത്തെ കോടതിയില്‍ കൂറുമാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+