ദിലീപിനെതിരെ സൂപ്പര്‍ താരം അയച്ച മെസേജ് ഇങ്ങനെ... പുതിയ സിനിമയുമായി ബാലചന്ദ്ര കുമാര്‍
കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ മലയാള സിനിമാ ലോകത്തെ വീണ്ടും അമ്പരപ്പിലാക്കുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തലില്‍ മലയാളത്തിലെ സൂപ്പര്‍ താരത്തിന്റെ പിന്തുണയും ലഭിച്ചുവെന്ന് സംവിധായകന്‍. അദ്ദേഹം അയച്ച മെസേജ് എന്താണെന്ന് ബാലചന്ദ്ര കുമാര്‍ തുറന്നുപറഞ്ഞു. കൂടാതെ പുതിയ സിനിമ ഒരുക്കാന്‍ പോകുന്നത് സംബന്ധിച്ച് വിശദീകരിച്ച ബാലചന്ദ്രകുമാര്‍ പ്രമുഖ താരം തന്റെ സിനിമയില്‍ പ്രധാന വേഷം ചെയ്യുമെന്നും പറയുന്നു.
ദിലീപിന്റെ വീട്ടിലെത്തിയ മുതിര്‍ന്ന നടിയാണോ മാഡം എന്ന ചോദ്യത്തിനും ബാലചന്ദ്ര കുമാര്‍ മറുപടി നല്‍കി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കളമശേരിയിലെ ഒാഫിസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ബാലചന്ദ്ര കുമാറിന്റെ പുതിയ തുറന്നുപറച്ചിലുകള്‍. പിന്തുണ നല്‍കിയ സൂപ്പര്‍ താരം ആര് എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. വിശദാംശങ്ങള്‍ ഇങ്ങനെ...

സിനിമാ മേഖലയിലെ ഒട്ടേറെ താരങ്ങളുടെയും നിര്‍മാതാക്കളുടെയും പിന്തുണ തനിക്ക് ലഭിച്ചുവെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു. സൂപ്പര്‍ താരത്തിന്റെ പിന്തുണയും ലഭിച്ചു. എന്നാല്‍ താരത്തിന്റെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ല. കാര്യങ്ങള്‍ തുറന്നുപറയാന്‍ കാണിച്ച മനസിനെ അഭിനന്ദിക്കുകയാണ് എല്ലാവരും ചെയ്തതെന്ന് പറഞ്ഞ ബാലചന്ദ്ര കുമാര്‍ സൂപ്പര്‍ താരത്തിന്റെ മെസേജ് എന്താണെന്ന് വിശദീകരിച്ചു.

കീപ്പ് ഇറ്റ് അപ്പ് എന്ന മെസേജ് ആണ് സൂപ്പര്‍ താരം അയച്ചത്. കൂടാതെ തംപ്‌സ് അപ്പ് ഇമോജിയും അയച്ചു. ആ താരത്തിന്റെ പേര് പറയില്ല. സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയുണ്ടെന്ന് അറിയാമല്ലോ. അതിലൊരാളാണെന്ന് കരുതിക്കോളൂ. സൂപ്പര്‍ താരം മാത്രമല്ല, ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ മെസേജ് അയച്ചിട്ടുണ്ട്. എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. 90 ശതമാനവും പിന്തുണച്ചാണ് മെസേജ് അയച്ചിട്ടുള്ളത്.

ചിലര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മറ്റു ചിലര്‍ നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു. സൂക്ഷിക്കണമെന്ന് പറഞ്ഞവരുണ്ട്. ഭാവിയില്‍ ദോഷമാകും പിന്‍മാറുന്നതാണ് നല്ലത് എന്ന് പറഞ്ഞവരുണ്ട്. എങ്കിലും ഞാന്‍ നിലപാടില്‍ ഉറച്ച് നിന്നു. പരാതിയുമായി മുന്നോട്ട് പോയി. മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്വേഷണ സംഘങ്ങള്‍ക്ക് തെളിവുകള്‍ കൈമാറുകയും ചെയ്തു.

ഏത് സമയവും ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് മുന്നോട്ട് പോകുന്നത്. ദിലീപുമായി സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. ആ കരാറില്‍ നിന്ന് പിന്‍മാറിയത് 2020 ഡിസംബറിലാണ്. കരാര്‍ കാലാവധി അവസാനിച്ചതോടെ ഞാന്‍ പിന്‍മാറുകയായിരുന്നു. കരാര്‍ പുതുക്കാന്‍ നിന്നില്ല. അതിനെല്ലാം എന്റെ കൈയ്യില്‍ തെളിവുണ്ട്. തെളിവ് അടങ്ങിയ ഫോണ്‍ കോടതിക്ക് കൈമാറിയിരിക്കുകയാണെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

പുറത്തുപറഞ്ഞ കാര്യങ്ങള്‍ വളരെ കുറച്ച് മാത്രമാണ്. വിശദമായ തെളിവുകളും ശബ്ദ രേഖകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസില്‍ ഒരു സ്ത്രീക്ക് ബന്ധമുണ്ട് എന്ന് ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ വീട്ടിലിരിക്കുന്ന വേളയില്‍ ഒരു നടി വന്നിരുന്നു. അവരല്ല മാഡം. വിവാഹിതയായ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന നടിയാണ് അന്ന് വന്നത്. അവര്‍ക്ക് കേസുമായി ബന്ധമില്ല. അന്ന് അവിടെ വെറുതെ വന്നതാണെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
നടന്‍ അനൂപ് കൃഷ്ണന്‍ വിവാഹിതനായി; താലികെട്ട് ഗുരുവായൂരില്‍... ചിത്രങ്ങള്‍ കാണാം

ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല എന്ന് ദിലീപ് പറഞ്ഞത് അവിടെ വന്ന നടിയെ കുറിച്ചല്ല. മറ്റൊരു സ്ത്രീയെ പറ്റിയാണ് പറഞ്ഞത്. മറ്റൊരു പെണ്ണാണ് ശിക്ഷ അനുഭവിക്കേണ്ടതെന്നും അവരെ നമ്മള്‍ രക്ഷിച്ച് കൊണ്ടുപോയിട്ട് അവസാനം ഞാന്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് ദിലീപ് പറഞ്ഞത്. ആദ്യം കാര്യങ്ങള്‍ പുറത്തുപറയാന്‍ ഭയമായിരുന്നു. പിന്നീട് ധൈര്യം വന്ന ശേഷമാണ് എല്ലാം പുറത്തുപറയാന്‍ തീരുമാനിച്ചത്. എല്ലാ തെളിവുകളും വീണ്ടെടുക്കുന്നതിനും സമയം പിടിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ഞാന്‍ പുതിയ സിനിമയുടെ എഴുത്തിലാണ്. അത് എഴുതുന്ന തിരക്കിലായിരുന്നു. അതിനിടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. എന്റെ സിനിമയുമായി മുന്നോട്ട് പോകും. മലയാളത്തില്‍ കുഴപ്പമില്ലാത്ത നടനാണ് ചിത്രത്തില്‍ അഭിനയിക്കുക. പുതിയ സിനിമയുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദിലീപുമായി ആലോചിച്ച സിനിമയെ പറ്റി പിന്നെ തീരുമാനമായിട്ടില്ല. അത് എന്നെങ്കിലും ചെയ്യുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications