'കാവ്യയുമായുള്ള ബന്ധം മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ്'; നടിയുടെ മൊഴി വിശ്വാസിക്കാതെ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ മൊഴി അവിശ്വസനീയമെന്ന് വിചാരണ കോടതി. ദിലീപ് ഭീഷണിപ്പെടുത്തി എന്ന നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തല്‍. കാവ്യ മാധവനുമായി തനിക്ക് ബന്ധം ഉണ്ട് എന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നായിരുന്നു അതിജീവിത നല്കിയ മൊഴി.
ഇതിന് പിന്നാലെ ദിലീപ് തന്നെ ഭീഷണിപ്പെടുത്തി എന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും ആണ് കോടതിയുടെ നിരീക്ഷണം. 2012 ല്‍ കൊച്ചിയില്‍ വെച്ചായിരുന്നു യൂറോപ്യന്‍ യാത്രക്കുള്ള റിഹേഴ്സല്‍. ഇതില്‍ ദിലീപും അതിജീവിതയായ നടിയും ആയിരുന്നു ലീഡിംഗ് റോളുകള്‍ ചെയ്തിരുന്നത്.

ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ല എന്നും സ്റ്റേജ് ഷോക്കിടെ മാത്രമാണ് ദിലീപ് സംസാരിച്ചതെന്നും നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ രണ്ട് പേരും തമ്മില്‍ സംസാരിച്ചില്ല എന്നത് എങ്ങനെ വിശ്വാസയോഗ്യമാകും എന്നാണ് കോടതി ചോദിക്കുന്നത്. സ്റ്റേജ് ഷോയ്ക്കിടെ തന്റെ അടുത്ത് വന്ന് തറയിലിരുന്ന ദിലീപ്, എന്തിനാണ് മഞ്ജുവിനോട് കാവ്യയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞത് എന്ന് ചോദിച്ചു.
അക്കാര്യം മഞ്ജുവിനോട് തിരുത്തിപ്പറയണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്ത് മഞ്ജു വാര്യര്‍ തെളിവുകളുമായാണ് തന്റെ അടുത്ത് വന്നതെന്നും അതെങ്ങെനെ താന്‍ നിരാകരിക്കും എന്നുമാണ് താന്‍ ചോദിച്ചത് എന്നും നടി പറഞ്ഞു. അപ്പോള്‍ താന്‍ വിചാരിക്കുന്നവര്‍ മാത്രമേ മലയാളസിനിമയില്‍ നിന്നിട്ടുള്ളൂവെന്ന് പറഞ്ഞ് ദിലീപ് ഭീഷണിപ്പെടുത്തി എന്നാണ് നടി മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം ദിലീപിന്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങള്‍ കേട്ടില്ലെന്നും നടിയുടെ അടുപ്പക്കാര്‍ ഉണ്ടായിട്ടും ഇക്കാര്യം എന്തുകൊണ്ട് ആരോടും പറഞ്ഞില്ലെന്നുമാണ് കോടതി ചോദിക്കുന്നത്. ഇക്കാര്യം നടി രഹസ്യമായി വെച്ച് യൂറോപ്യന്‍ യാത്രയില്‍ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നുമൊക്കെയാണ് കോടതി വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്.
ആ യാത്ര സംഘടിപ്പിച്ചത് പോലും ദിലീപാണെന്നും അങ്ങനെയൊരു ഭീഷണി ഉണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് നടി യാത്ര തുടര്‍ന്നെന്നും കോടതി ചോദിക്കുന്നുണ്ട്. ഈ സമയത്ത് എന്തെങ്കിലും അസാധാരണമായ സംഭവങ്ങള്‍ ഉണ്ടായതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നാണ് കോടതിയുടെ വാദം. ദിലീപിന് നടിയോട് മുന്െൈവരാഗ്യമുണ്ടായിരുന്നു എന്നത് പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്ന് കോടതി പറഞ്ഞു.
അതിജീവിത, അവരുടെ ഉറ്റസുഹൃത്തുക്കള്‍, സിനിമാരംഗത്തെ ഇരുവരുടെയും സഹപ്രവര്‍ത്തകരും പരിചയക്കാരും എന്നിവരുടെ സാക്ഷിമൊഴികളുടെ ബലത്തിലാണ് ദിലീപിന് അതിജീവിതയോടു വൈരാഗ്യമുണ്ടെന്ന വാദം കോടതിയില്‍ പ്രോസിക്യൂഷന് ഉന്നയിച്ചത്. എന്നാല്‍ സാക്ഷികളില്‍ പലരും അന്വേഷണ ഉദ്യോഗസ്ഥനു നല്കിയ മൊഴികളും കോടതിയില്‍ പറഞ്ഞ മൊഴികളും തമ്മിലുള്ള വൈരുധ്യങ്ങള്‍ അവയുടെ മൂല്യം കുറച്ചു.
തനിക്ക് അനുകൂലമായി മൊഴി നല്‍കുമെന്ന് അതിജീവിത വിശ്വസിച്ചവരില്‍ പലരും വിസ്താരത്തില്‍ അതിനു തയാറാകാതിരുന്നതു പ്രോസിക്യൂഷന് വാദത്തെ കൂടുതല്‍ ദുര്‍ബലമാക്കി. അതിജീവിതയുടെ മൊഴികളില്‍ പറയുന്ന കാര്യങ്ങള്‍ക്കു നേരിട്ട് സാക്ഷിയായ അമ്മയെ പ്രോസിക്യൂഷന് വിസ്തരിക്കാതിരുന്നതില് അത്ഭുതമുണ്ട് എന്ന് കോടതി പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications