Get Updates
Get notified of breaking news, exclusive insights, and must-see stories!

മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതിയല്ല, പൊലീസ് അന്വേഷണമാണ് വേണ്ടതെന്ന് അതിജീവിത; വിധി തിങ്കളാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഇതിലാണ് ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുക. കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നും പൊലീസ് അന്വേഷണം നടത്തണം എന്നുമാണ് അതിജീവിതയുടെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും സുപ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാര്‍ഡ്. എന്നാല്‍ ഈ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടു എന്ന് കണ്ടെത്തിയിരുന്നു.

Dileep Case

ഇതിലാണ് കോടതി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടിട്ടുണ്ട് എന്നും ആര് എന്തിന് പരിശോധിച്ചു എന്ന് കണ്ടെത്തണം എന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നും അതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നുമാണ് അതിജീവിത മുന്നോട്ട് വെക്കുന്നത്. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടത്തിയ അന്വേഷണം വസ്തുതാപരമല്ല എന്നും ഉപഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കട്ടി.

സംസ്ഥാന സര്‍ക്കാരും അതിജീവിതയുടെ നിലപാടിനൊപ്പമാണ്. തിങ്കളാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് അതിജീവിതയുടെ ഉപഹര്‍ജിയില്‍ വിധി പറയുക. അതിനിടെ ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേസിലെ എട്ടാം പ്രതി ദിലീപിന് കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റിരുന്നു. അതിജീവിതുടെ ഹര്‍ജിയില്‍ ദിലീപിന്റെ താല്‍പര്യമെന്താണെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതി ചോദിച്ചത്.

അതിജീവിതയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പ് ഇല്ല എന്നും പിന്നെന്തിനാണ് എട്ടാം പ്രതിക്ക് എതിര്‍പ്പ് എന്ുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളാണ് അതിജീവിതയ്ക്ക് വേണ്ടി കേസില്‍ ഹാജരായത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചതിന് ശേഷം കേസില്‍ നടക്കുന്ന സുപ്രധാന സംഭവമാണ് തിങ്കളാഴ്ചത്തെ വിധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+