അവന്‍ നടിയോട് ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തത്, പക്ഷേ പെട്ടുപോയതാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ
കൊച്ചി: പള്‍സര്‍ സുനി നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പെട്ടുപോയതാണെന്ന് അമ്മ. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് അവരുടെ പ്രതികരണം. മകന്‍ ചെയ്ത കാര്യങ്ങള്‍ ഒരു പെണ്‍കുട്ടിയോടും ആരും ചെയ്യാന്‍ പാടില്ലാത്ത കുറ്റമാണെന്ന് അവര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു പള്‍സര്‍ സുനിയുടെ അമ്മ കേസിനെ കുറിച്ച് സംസാരിച്ചത്. എപ്പോള്‍ കാണുമ്പോള്‍ ഈ കേസില്‍പെട്ട് പോയി എന്നാണ് അവന്‍ പറയുന്നത്. പണം നല്‍കാമെന്ന് പറഞ്ഞതാണ് ഇത് ചെയ്യിപ്പിച്ചത്. അവനെ ഇല്ലാതാക്കുമെന്ന ഭയം എനിക്കുണ്ട്. പണമില്ലാത്തവര്‍ക്ക് ആരും ഉണ്ടാവില്ല എന്നതാണ് അവസ്ഥ. പണവും പദവിയുമുള്ളവര്‍ക്ക് മാത്രമേ എല്ലാം ഉണ്ടാവൂ. ഇത് നടിയുമായി എന്തെങ്കിലും വിയോജിപ്പുണ്ടെന്ന് കരുതുന്നില്ല. പണത്തിന് വേണ്ടി ചെയ്ത് കുടുങ്ങി പോയതാണെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസവും സുനിയുടെ അമ്മയുടെ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. സുനി ജയിലില്‍ ഭയത്തോടെയാണ് കഴിയുന്നതെന്ന് അവര്‍ പറയുന്നു. കൊലപ്പെടുത്തുമോ എന്ന് മകന്‍ ഭയക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കോടതിയില്‍ വെച്ച് കണ്ടപ്പോള്‍ ഇക്കാര്യം പലവട്ടം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും,അമ്മ പറയുന്നു. ജയിലില്‍ തന്റെ കൂട്ടുപ്രതി വിജീഷ് ആത്മഹത്യക്ക് ശ്രമിച്ച വിവരവും മകന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സുനിയുടെ അമ്മ പറയുന്നു. കഴിഞ്ഞ ദിവസം ഒരു ഞായറാഴ്ച്ച അവന്റെ കൂടെ കേസില്‍പ്പെട്ട് കിടക്കുന്ന പ്രതി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പറഞ്ഞത്. തലയ്ക്കും കൈക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് അന്ന് മകന്‍ തന്നോട് പറഞ്ഞതെന്നും പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു.
കാണുമ്പോഴെല്ലാം അറിയാത്ത ആളുകളോട് സംസാരിക്കരുതെന്ന് അവന്‍ പറയാറുണ്ട്. ജയിലില്‍ ഇടയ്ക്ക് പോയി കാണാറുണ്ട്. ഇപ്പോള്‍ എനിക്ക് തീരെ വയ്യാത്ത അവസ്ഥയാണ്. അവന്റെ അച്ഛന്‍ തീരെ വയ്യാത്ത ആളാണെന്നും അവര്‍ പറഞ്ഞു. ഇവരുടെ മൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചന ഉണ്ടന്ന് സുനിയുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു. 2015 മുതല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപിന് ഒപ്പം പലരും പങ്കാളിയായിട്ടുണ്ട്. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗ്ദാനം ചെയ്്തിട്ടുണ്ടായിരുന്നുവെന്നും സുനിയുടെ അമ്മ പറഞ്ഞു.
ഒളിവില്‍ കഴിയുമ്പോള്‍ പോലും സുനിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നുണ്ടെന്നും പള്‍സര്‍ ഇവര്‍ വ്യക്തമാക്കി. അതേസമയം സുനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ കത്ത് മരണമൊഴിയായി സ്വീകരിക്കാവുന്നതാണെന്ന് പ്രമുഖ അഭിഭാഷകനും ചര്‍ച്ചയില്‍ പറഞ്ഞു. ഇതിനിടെ കൊച്ചിയില്‍ എഎസ്‌ഐയെ കുത്തിയ വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജര്‍ക്ക് കൈമാറിയത് വിഷ്ണുവായിരുന്നു. ബൈക്ക് കവര്‍ന്നത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസുകാരെ ആക്രമിച്ചത്.












Click it and Unblock the Notifications