നടി ആക്രമിക്കപ്പെട്ട കേസ്; മാപ്പ് സാക്ഷിയെ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ കോടതി ഉത്തരവ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പ് സാക്ഷിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് വിചാരണ കോടതി. മാപ്പ് സാക്ഷി വിഷ്ണു തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നില്ല. ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. വിഷ്ണു ഹാജരാകാത്തത് കാരണം വിചാരണ നടപടികള്‍ വൈകുകയാണ്. ആഗസ്റ്റ് 15നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പൂര്‍ത്തിയാകില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് വിചാരണ കോടതി കൂടുതല്‍ സമയം തേടി കത്തയച്ചിട്ടുണ്ട്.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇതിനിടെയാണ് മാപ്പ് സാക്ഷി വിഷ്ണു തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്നത്. ഇയാള്‍ക്കെതിരെ ചൊവ്വാഴ്ച കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ന് ഹാജരാകണമെന്നും നിര്‍ദേശിച്ചു. പക്ഷേ, ഇന്നും വിഷ്ണു എത്തിയില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തുകൊണ്ടുവരാന്‍ കോടതി നിര്‍ദേശിച്ചത്. വിഷ്ണുവിന് കൊവിഡ് ബാധിച്ചിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്.
രോഗം ഭേദമായെങ്കിലും വീണ്ടും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. വിഷ്ണു ചികില്‍സ തേടിയതിന്റെ രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. നേരത്തെ കേസില്‍ പത്താം പ്രതിയായിരുന്നു വിഷ്ണു. ജയിലില്‍ വച്ച് ഒന്നാം പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് എഴുതിയതിന് സാക്ഷിയാണ് വിഷ്ണു. അറിയാവുന്ന എല്ലാ വിവരങ്ങളും പോലീസിനോട് തുറന്നു പറയാം എന്ന് വ്യക്തമാക്കിയാണ് വിഷ്ണു മാപ്പ് സാക്ഷിയായത്.












Click it and Unblock the Notifications