Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ മണിച്ചിത്രത്താഴിട്ട്‌ പൂട്ടുന്നു; ഒന്നര മാസം നിര്‍ണായകം, വിജിലന്‍സ് കോടതി ഉത്തരവിട്ടു

പരാതിക്കാരന്റെ മൊഴി കോടതി വിശദമായി പരിശോധിച്ചിട്ടുണ്ട്. തുടര്‍ന്നാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടത്.

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് കൂടുതല്‍ തിരിച്ചടി നല്‍കിയ വിജിലന്‍സ് കോടതി. ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം സംബന്ധിച്ച് അന്വേഷിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. നടി ആക്രമിക്കപ്പെട്ട കേസിന് പുറമെ ഭൂമി കേസിലും ദിലീപ് കുടുങ്ങുന്ന കാഴ്ചയാണിപ്പോള്‍.

ഡി സിനിമാസ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയാണ് നിര്‍മിച്ചതെന്നാണ് പരാതി. നേരത്തെ ഇതുസംബന്ധിച്ച് റവന്യൂ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ അന്വേഷണം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് വിജിലന്‍സ് കോടതി വിഷയത്തില്‍ ഇടപെടുന്നത്.

റിപ്പോര്‍ട്ട് സപ്തംബര്‍ 13ന്

റിപ്പോര്‍ട്ട് സപ്തംബര്‍ 13ന്

തീയേറ്റര്‍ സമുച്ചയം നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമി കൈയേറിയ സ്ഥലത്താണോ എന്ന് വിജിലന്‍സ് പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് സപ്തംബര്‍ 13ന് കോടതിയില്‍ ഹാജരാക്കണം.

പരാതിക്കാരന്റെ മൊഴിയെടുത്തു

പരാതിക്കാരന്റെ മൊഴിയെടുത്തു

വിജിലന്‍സ് ഒന്നര മാസത്തിന് ശേഷം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും. പരാതിക്കാരന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയതാണ്.

വിജിലന്‍സ് റിപ്പോര്‍ട്ട് മറിച്ചാകില്ല?

വിജിലന്‍സ് റിപ്പോര്‍ട്ട് മറിച്ചാകില്ല?

കളക്ടറുടെ റിപ്പോര്‍ട്ടും ദിലീപിന് എതിരായിരുന്നു. ഈ പശ്ചാത്തലത്തില്‍ വിജിലന്‍സ് മറിച്ചൊരു റിപ്പോര്‍ട്ട് നല്‍കാന്‍ സാധ്യതയില്ല. കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ ഡി സിനിമാസ് നില്‍ക്കുന്ന സ്ഥലം പ്രത്യേകം അളന്ന് തിട്ടപ്പെടുത്തിയിരുന്നു.

പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതി

പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതി

പരാതിക്കാരന്റെ മൊഴി കോടതി വിശദമായി പരിശോധിച്ചിട്ടുണ്ട്. തുടര്‍ന്നാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടത്. പ്രാഥമിക അന്വേഷണം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.

കോടതി നിര്‍ദേശങ്ങള്‍

കോടതി നിര്‍ദേശങ്ങള്‍

ഭൂമി കൈയേറിയിട്ടുണ്ടോ, ഇതിന് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോ, വ്യാജ രേഖ ചമച്ചാണോ ഇടപാട് നടന്നത് എന്നീ കാര്യങ്ങള്‍ പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കേസെടുക്കല്‍ പിന്നീട്

കേസെടുക്കല്‍ പിന്നീട്

വിജിലന്‍സ് ഒന്നര മാസത്തിന് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദിലീപിനെതിരേ കേസെടുക്കുന്ന കാര്യം തീരുമാനിക്കുക. റിപ്പോര്‍ട്ട് നടന് എതിരാണെങ്കില്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്തും.

ചാലക്കുടി നഗരസഭയുടെ ശുപാര്‍ശ

ചാലക്കുടി നഗരസഭയുടെ ശുപാര്‍ശ

ഡി സിനിമാസിന് പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണവും ദിലീപിന് കൂടുതല്‍ പ്രതിസന്ധിയാകും. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ചാലക്കുടി നഗരസഭാ യോഗം ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോള്‍ കൈക്കൂലി വിഷയം കോടതി പരിഗണിച്ചിട്ടില്ല.

ദിലീപിന് നോട്ടീസ്

ദിലീപിന് നോട്ടീസ്

ഡിസിനിമാസ് നില്‍ക്കുന്ന സ്ഥലം സ്വന്തമാക്കുന്നതിന് ഭൂമി തട്ടിപ്പ് നടത്തിയെന്ന പരാതി ലോകായുക്തയിലും ലഭിച്ചിട്ടുണ്ട്. പരാതിയില്‍ ദിലീപ് ഉള്‍പ്പെടെ 13 പേര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലും രേഖകളില്‍ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പൊതുപ്രവര്‍ത്തകനായ മുകുന്ദന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കൈയേറ്റ ഭൂമി തന്നെ

കൈയേറ്റ ഭൂമി തന്നെ

ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് തിയേറ്റര്‍ സമുച്ചയം നില്‍ക്കുന്നത് കൈയേറ്റ ഭൂമിയില്‍ തന്നെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച ആരോപണം അന്വേഷിച്ച തൃശൂര്‍ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമി കൈയേറിയാണ് തിയേറ്റര്‍ സമുച്ചയം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ തിരിച്ചടിയാകും

കൂടുതല്‍ തിരിച്ചടിയാകും

ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണമാണ് കളക്ടര്‍ ഡോ. എ കൗശിക് നടത്തിയത്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ദിലീപിന് കൂടുതല്‍ തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടാണ് കളക്ടറുടേത്.

1956 മുതലുള്ള ഭൂമി രേഖകള്‍

1956 മുതലുള്ള ഭൂമി രേഖകള്‍

വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. 1956 മുതലുള്ള ഭൂമി രേഖകളാണ് കളക്ടര്‍ പരിശോധിച്ചത്. രാജ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമി പിന്നീട് സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തുകയായിരുന്നു.

ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി

ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി

ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കാനായിരുന്നു തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം.

എട്ട് ആധാരങ്ങള്‍

എട്ട് ആധാരങ്ങള്‍

സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

മന്ത്രിയുടെ ഇടപെടല്‍

മന്ത്രിയുടെ ഇടപെടല്‍

മുമ്പ് ഈ ആരോപണം ഉയര്‍ന്നപ്പോള്‍ നടപടിയെടുക്കാന്‍ തുടങ്ങിയ തൃശൂര്‍ ഭരണകൂടത്തെ ഒരു മന്ത്രി തടഞ്ഞതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ ഭൂമയിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കാണത്രെ. കൈയേറിയ ഭൂമിയില്‍ പുറമ്പോക്ക് ഉള്‍പ്പെടുന്നുണ്ടെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് ഉന്നതരുടെ സമ്മര്‍ദ്ദം മൂലം മുക്കിയെന്നാണ് ആരോപണം.

ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല

ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല

ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച് എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.

20 ലക്ഷം രൂപ കൈക്കൂലി

20 ലക്ഷം രൂപ കൈക്കൂലി

യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് അന്നത്തെ നഗരസഭാ സമിതി അനുമതി നല്‍കിയത്. 2014ലായിരുന്നു ഇത്. അനുമതി ലഭിക്കുന്നതിന് ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

കലാഭവന്‍ മണിയും ദിലീപും

കലാഭവന്‍ മണിയും ദിലീപും

ഡി സിനിമാസുമായി ബന്ധപ്പെട്ട് കലാഭവന്‍ മണിയും ദിലീപും തമ്മില്‍ ഉടക്കിയിരുന്നുവെന്ന് വിവരവും പുറത്തുവന്നിരുന്നു. മണിയുടെ മരണത്തിന് കുറച്ചുനാള്‍ മുമ്പായിരുന്നു ഇത്. സംഭവത്തെ കുറിച്ച് മണിയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ആദ്യം കൊല്ലം കൊട്ടാരക്കരയില്‍ തിയറ്റര്‍ സമുച്ചയം ആരംഭിക്കാനായിരുന്നു ദിലീപിന്റെ ലക്ഷ്യമത്രെ. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണ് ഇതു ചാലക്കുടിയിലേക്ക് മാറ്റിയത്.

ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസം

ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസം

മരണത്തിന് കുറച്ചുനാള്‍ മുമ്പ് മണിയുമായി ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് സിബിഐക്ക് വിവരം ലഭിച്ചത്. ഇപ്പോള്‍ ദിലീപിന്റെ ഉടമസ്ഥതയിലാണ് ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍. എന്നാല്‍ മണിയും ദിലീപും സംയുക്തമായാണ് ഈ സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+