'ദിലീപിനുള്ള കത്തിൽ മഞ്ജു വാര്യരോട് ചെയ്തത് പോലെ നിങ്ങൾ എന്നോടും ചെയ്തില്ലേയെന്നാണ് സുനി പറഞ്ഞത്';ടിബി മിനി
മെമ്മറി കാർഡിലെ നിയമവിരുദ്ധമായി ആക്സസ് ചെയ്തുവെന്ന കണ്ടെത്തലിൽ എന്തുകൊണ്ടാണ് വിചാരണ കോടതി അന്വേഷണം പ്രഖ്യാപിക്കാതിരുന്നതെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. നടി ആക്രമിക്കപ്പെട്ട കേസിലെ ഇന്ർവെസ്റ്റിംഗ് ഓഫീസറെ വിധിയിൽ കൃത്യമായി ടാർഗറ്റ് ചെയ്യുന്നുണ്ടെന്നും മിനി ആരോപിച്ചു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ജഡ്ജ്മെന്റിൽ പറയുന്നുണ്ട് ബാലന്ദ്രകുമാർ ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടു ,തോളത്ത് കൈയിട്ട് നിൽക്കുന്നു, പൾസർ സുനിയും ബാലേന്ദ്രകുമാറും അനൂപും കൂടിയാണ് ചുമന്ന സ്വിഫ്റ്റിൽ ഇയാളെ ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ടത്, ആ സമയത്ത് പണത്തിൻ്റെ ഒരു കെട്ട് ആളുടെ കൈയിൽ ഉണ്ടായിരുന്നു, അങ്ങനെ എന്തോ ആണ് മൊഴി.ഇത് തെളിയിക്കാൻ പറ്റില്ല എന്നൊക്കെയാണ് കോടതി പറയുന്നത്. ഈ കോൺസ്പിരസിയിലേക്ക് ഇത്രയും ഡയറക്റ്റ് ആയിട്ട് ഒരു വിറ്റ്നസ് പറഞ്ഞു കഴിഞ്ഞിട്ട് അതിനെ എങ്ങനെയാണ് നമ്മൾ സംശയിക്കുന്നത്.

അല്ലാത്ത ഒരു മൊഴി ഉണ്ടോ ഡിഫൻസിന് ,വേറെ എന്തെങ്കിലും മൊഴി ഉണ്ടോ, അന്നത്തെ ദിവസത്തെ സിസിടിവി കൊണ്ടുവരാം അവരുടെ വീട്ടിലെ. സുനി അവിടെ വന്നിട്ടേ ഇല്ല എന്ന് പറയാൻ തക്ക തെളിവ് ഉണ്ടോ ? ശ്രീലക്ഷ്മി ഇല്ലാതെ തന്നെ എല്ലാ വിറ്റ്നസിനെയും പ്രോസിക്യൂഷൻ വിസ്തരിക്കുന്നില്ല. കോടതിക്ക് അവർ റെലവന്റ് ആയിട്ട് തോന്നിയിട്ടുണ്ടാകം. കോടതി ഇതിൽ ഈ കേസിൽ എന്താ ചെയ്യേണ്ടേത്, വിധി പറയുന്നതിന് മുൻപ് ഫർദർ ഇൻവെസ്റ്റിഗേഷൻ നടത്തിപ്പിക്കണ്ടേ. ഒരു വിറ്റ്നസ് അവശ്യ വിറ്റ്നസ് ആയിരുന്നു, ഇത് നിങ്ങൾ നടത്തിയിട്ടില്ല എന്ന കാര്യം പ്രോസിക്യൂട്ടറോട് പറഞ്ഞിട്ട് ഫർദർ ഇൻവെസ്റ്റിഗേഷന് കോടതിക്ക് ഉത്തരവിടാമായിരുന്നില്ലേ.
ഇൻവെസ്റ്റിഗേഷനിൽ ഇടപെടാൻ കോടതിക്ക് യാതൊരു പവറും ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റത്തിൽ ഇല്ല. ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർ അത് ചെയ്തില്ല അയാൾ അത് ചെയ്യ ചെയ്യേണ്ടായിരുന്നു അത് ഇങ്ങനെ ചെയ്യേണ്ടതായിരുന്നു എന്ന് പറയേണ്ട കാര്യമില്ല കോടതിക്ക്. ഇൻവെസ്റ്റിഗേഷൻ കഴിഞ്ഞ് ചാർജ് സമർപ്പിച്ചു കഴിഞ്ഞാൽ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറുടെ ജോലി കഴിഞ്ഞു. പിന്നെ പ്രോസിക്യൂട്ടറും കോടതിയുമാണ്. ആ സൈഡിൽ പോലും വരേണ്ട കാര്യം ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർക്ക് ഇല്ല. ഇത് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറെ ടാർഗറ്റ് ചെയ്യുന്നതായിട്ട് നമുക്ക് ആ ജഡ്ജ്മെന്റ് കാണാൻ കഴിയും.
ദിലീപിന്റെ അടുത്തു നിന്ന് എനിക്ക് പൈസ വേണ്ടോ എന്ന് പറയുന്ന ഒരു കത്തിൽ മഞ്ജുവാര്യരോട് ചെയ്തത് പോലെ എന്നോടും ചെയ്തു, ഈ ലോകത്ത് എത്ര പേരുടെ ഇത്തരത്തിലുള്ള വീഡിയോകൾ നിങ്ങൾ വിറ്റ് കാശാക്കിയിട്ടുണ്ട് എന്ന് എനിക്കറിയാവുന്ന ഒരു സെന്റൻസ് ഉണ്ട്. പൾസർ സുനിക്ക് അറിയാം ഇത് വിറ്റാ കാശ് കിട്ടും എന്ന്. അതുകൊണ്ടാണ് ഞാൻ മെമ്മറി കാർഡിന്റെ കേസ് പോയത്. പൾസർ സുനിയുടെ കൈയ്യിൽ മെമ്മറി കാർഡ് ഉണ്ടെങ്കിൽ ആ സാധനം തിരിച്ചേൽപ്പിക്കണമെന്നോ പിടിച്ചെടുക്കണമെന്നോ പോലീസിനോ ഒരു നിർദ്ദേശം ആ ജഡ്ജ്മെന്റിൽ ഉണ്ടോ . അതിനെക്കുറിച്ച് പരാമർശമില്ല.
മെമ്മറി കാർഡ് അവന്റെ കൈയ്യിൽ ഉണ്ടെങ്കിൽ എത്രയോ കോപ്പി ചെയ്യാൻ അവന് പറ്റും. എത്രയോ ആൾക്ക് വിൽക്കാൻ പറ്റും. സാങ്കേതിക വിദഗ്തരുടെ അടുത്ത് സംസാരിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞ ഒരു കാര്യം എല്ലാവരും പറയുന്നത് സീൻ കാണാനാണ് ഈ മെമ്മറി കാർഡ് ഇട്ടത് എന്നാണ് ആ മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറണമെങ്കിൽ അത് ഓപ്പൺ ചെയ്യാൻ ശ്രമിക്കണം നിങ്ങൾ ഈ മെമ്മറി കാർഡ് ഇട്ടത് എന്നാണ്. മെമ്മറി കാർഡ് കോപ്പി ചെയ്യാൻ ശ്രമിച്ചാൽ ഹാഷ് വാല്യു മാറില്ല. എന്തുകൊണ്ട് ഇത്രമാത്രം അഡ്മിനിസ്ട്രേറ്റീവ് കംപ്ലൈന്റ് കൊടുത്തിട്ടും മെമ്മറി കാർഡിൽ ഇല്ലീഗൽ ആക്സസ് നടത്തിയ ആളുകൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ കോടതി തയ്യാറായില്ല. ഈ മെമ്മറി കാർഡിനെ ഇങ്ങനെ ബ്ലോക്ക് ചെയ്യാൻ ഒരു പെൺകുട്ടിയുടെ ഈ പ്രൈവസിയെ പ്രൊട്ടക്ട് ചെയ്യാൻ എന്തുകൊണ്ട് ഹൈക്കോടതിയുടെ ജുഡീഷ്യൽ സിസ്റ്റത്തിനോ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റത്തിനോ കഴിഞ്ഞില്ല, എന്തിന് സുപ്രീം കോടതിക്ക് പോലും കഴിഞ്ഞില്ല. ഇത് ഒരു ജുഡീഷ്യൽ സംവിധാനത്തിന്റെ വലിയ വീഴ്ചയാണ്.'
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications