ദിലീപിനോട് ഇത്രയും സ്നേഹമോ.. പ്രിയനടൻ പുറത്തിറങ്ങാൻ കൊല്ലത്തെ അജ്ഞാതനായ ആരാധകൻ ചെയ്തത്!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊല്ലം: സിനിമാതാരങ്ങളോട് ജനത്തിനുള്ള ആരാധന കാണണമെങ്കില്‍ തമിഴ്‌നാട്ടില്‍ പോകണമെന്ന് പൊതുവേ പറയാറുണ്ട്. കാരണം ഇഷ്ട താരങ്ങള്‍ തമിഴ്‌നാട്ടുകാര്‍ക്ക് പലപ്പോഴും ദൈവങ്ങളെ പോലെയാണ്. കേരളത്തിലെ ഫാന്‍സുകാരും അത്ര മോശമൊന്നുമല്ല. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി ആരാധകര്‍ കാട്ടിക്കൂട്ടുന്നത് കണ്ടാല്‍ തമിഴ്‌നാട്ടുകാര്‍ തന്നെയാണ് ഭേദം എന്ന് തോന്നിപ്പോകും.

ദിലീപിനെ രക്ഷപ്പെടുത്താൻ നീക്കം, വെറും ബലാത്സംഗശ്രമം! പിന്നിൽ ഇവർ.. എംഎൽഎയുടെ ആരോപണം!

ദിലീപിന് വലിയ തിരിച്ചടി.. ഹൈക്കോടതി മുഖംതിരിച്ചു.. ഒന്നും രണ്ടുമല്ല, മുടക്കിയത് 15 കോടി..!

ജാമ്യം ലഭിക്കാതെ ദിലീപ്

ജാമ്യം ലഭിക്കാതെ ദിലീപ്

ദിലീപ് രണ്ട് മാസത്തിലേറെയായി ആലുവ സബ് ജയിലില്‍ അഴിയെണ്ണുകയാണ്. ജാമ്യം നേടി പുറത്തുവരാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. മൂന്ന് തവണ ജാമ്യഹർജികൾ നിരസിക്കപ്പെട്ടു.

ദിലീപിന് വേണ്ടി പ്രാർത്ഥനകൾ

ദിലീപിന് വേണ്ടി പ്രാർത്ഥനകൾ

അമ്മയും ഭാര്യയും മകളുമെല്ലാം അടങ്ങുന്ന കുടുംബം ദിലീപിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. അങ്കമാലി കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ആരാധകരും പ്രാർത്ഥനയിൽ

ആരാധകരും പ്രാർത്ഥനയിൽ

ദിലീപ് നാലാമത്തെ തവണയാണ് ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിക്കുന്നത്. ദിലീപിന്റെ കുടുംബം മാത്രമല്ല താരത്തിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. ആരാധകരും കട്ട പ്രാര്‍ത്ഥനയിലാണ്

ക്ഷേത്രത്തില്‍ വഴിപാട്

ക്ഷേത്രത്തില്‍ വഴിപാട്

കൊല്ലത്തെ ഒരു ക്ഷേത്രത്തിലെ ഈ വഴിപാട് രസീത് കണ്ടാല്‍ അന്തംവിട്ട് പോകും. ദിലീപിന് ജാമ്യം ലഭിക്കാന്‍ വേണ്ടി ഏതോ ഒരു ആരാധകന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് വഴിപാട് നേര്‍ന്നിരിക്കുകയാണ്.

കട്ട ആരാധന

കട്ട ആരാധന

കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോദന ക്ഷേത്രത്തിലാണ് ആരാധകന്‍ പ്രിയനടന് വേണ്ടി വഴിപാട് നേര്‍ന്നത്. ദിലീപിനോടുള്ള ആരാധന മൂത്താണ് അജ്ഞാതനായ ഇയാളുടെ വഴിപാട്

അടുക്കും കള്ളും നേർച്ച

അടുക്കും കള്ളും നേർച്ച

അടുക്കും കള്ളുമാണ് വഴിപാട് നേര്‍ന്നിരിക്കുന്നത്. 70 രൂപ അടച്ച് വാങ്ങിയ രസീതില്‍ ദിലീപ്, സിനിമാ നടന്‍ എന്നും ഉടനെ ജാമ്യം കിട്ടണം എന്നും എഴുതിയിരിക്കുന്നു. ആരാണീ ആരാധകന്‍ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ദിലീപ് നിരപരാധിയെന്ന്

ദിലീപ് നിരപരാധിയെന്ന്

ദിലീപിന് വേണ്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് നടത്തുന്നത്. ദിലീപിനെ ഈ കേസില്‍ പോലീസ് അടക്കം ഗൂഢാലോചന നടത്തി കുടുക്കിയതാണെന്നും ദിലീപ് നിരപരാധി ആണെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

പാളിപ്പോയ റോഡ് ഷോ

പാളിപ്പോയ റോഡ് ഷോ

ഹൈക്കോടതിയില്‍ ദിലീപ് രണ്ടാമത്തെ തവണ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ പുറത്തിറങ്ങും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ജനപ്രിയനെ സ്വീകരിക്കാന്‍ റോഡ് ഷോ വരെ ഫാന്‍സ് ആസൂത്രണം ചെയ്തിരുന്നു. പക്ഷേ അന്ന് കോടതി കനിഞ്ഞില്ല.

ജാമ്യത്തിനായി വീട്ടിൽ പൂജ

ജാമ്യത്തിനായി വീട്ടിൽ പൂജ

നടിയെ ആക്രമിച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ദിലീപ് ജാമ്യത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അങ്കമാലി മജിസ്‌ട്രേററ് കോടതി ജാമ്യം നല്‍കിയില്ല. ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് തലേദിവസം അനൂപിന്റെ പറവൂരിലെ വീട്ടില്‍ ദിലീപിന് വേണ്ടി പൂജ നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. രാത്രി മുതല്‍ നേരം വെളുക്കുന്നത് വരെ ആയിരുന്നു പൂജ.

ജഡ്ജിയമ്മാവന് വഴിപാട്

ജഡ്ജിയമ്മാവന് വഴിപാട്

ദിലീപും കുടുംബവും കടുത്ത ഈശ്വരവിശ്വാസികളാണ്.ആദ്യ പൂജ ഫലിച്ചില്ലെങ്കിലും ദിലീപിന്റെ കുടുംബം പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഹൈക്കോടതി ആദ്യ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ സഹോദരൻ അനൂപ് കോട്ടയം പൊന്‍കുന്നത്തിന് സമീപം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവനെ കാണാനെത്തിയിരുന്നു.

പ്രാർത്ഥിച്ചാൽ ഫലം ഉറപ്പെന്ന്

പ്രാർത്ഥിച്ചാൽ ഫലം ഉറപ്പെന്ന്

ജഡ്ജിയമ്മാവന്റെ പ്രീതിക്കായി പ്രത്യേക അട വഴിപാടും കഴിച്ചു. ദിലീപിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടത്തി. ആയിരണക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകും എന്നാണ് വിശ്വാസം. പ്രത്യേകിച്ചും വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നവര്‍ക്ക്.

ഫലം കാത്തിരുന്ന് കാണണം

ഫലം കാത്തിരുന്ന് കാണണം

എന്നിട്ടും ജാമ്യം കിട്ടിയില്ല. രണ്ടാമത് ഹൈക്കോടതിയെ സമീപിച്ചപ്പോഴും ഫലം പഴയത് തന്നെ. കുടുംബം നടത്തിയ പ്രാർത്ഥനയ്ക്കും പൂജയ്ക്കുമൊന്നും രണ്ട് മാസമായിട്ടും ഫലം കണ്ടിട്ടില്ല. ഇനി ആരാധകന്റെ കള്ള് വഴിപാട് ഫലിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dileep fan's prayer in temple in Kollam for getting bail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്