'സാറേ ദിലീപേട്ടന് ജാമ്യം കിട്ടി','നികേഷ് 2 തൊട്ടി വെള്ളം കോരി വെച്ചോ',ആഘോഷിച്ച് ഫാൻസ്,ലഡു വിതരണവും
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത് ആഘോഷമാക്കി ഫാൻസ്. ദിലീപിന്റെ വീടിന് മുൻപിൽ ആരാധകൻ ലഡു വിതരണം ചെയ്തു. സത്യം ജയിച്ചുവെന്നും ദിലീപിന് ജാമ്യം കിട്ടുമെന്ന് ഏറെ പ്രതീക്ഷിരുന്നുവെന്നുമെന്നുമാണ് ദിലീപ് ആരാധകൻ മുഹമ്മദ് അസ്ലത്തിന്റെ പ്രതികരണം.
ദിലിപ് തെറ്റ് ചെയ്യില്ലെന്ന് പൂർണവിശ്വാസം ഉണ്ട്. അതുകൊണ്ടാണ് സത്യത്തോടൊപ്പം, അദ്ദേഹത്തോടൊപ്പം നിൽക്കുന്നതെന്നും അസ്ലം പറഞ്ഞു. അതേസമയം ദിലീപ് ഫാൻസിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ജാമ്യ വാർത്ത ആഘോഷമാക്കുന്നുണ്ട്.

'ഒറ്റയ്‌ക്ക് പോരാടാൻ ശക്തനായിരിക്കുക, നിങ്ങളുടെ ഊഴത്തിനായി ബുദ്ധിപൂർവ്വം കാത്തിരിക്കുക. എല്ലാം ശരിയാകും',ദിലീപ് ഓൺലൈൻ പേജിൽ നടന്റെ ചിത്രം പങ്കുവെച്ച് കൊണ്ടുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു. പോസ്റ്റിന് താഴെ നടനെ അനുകൂലിച്ച് നിരവധി കമന്റുകളാണ് നിറയുന്നത്. ചിലത് വായിക്കാം

'ദിലീപിനെ ഇപ്പം പിടിച്ച് അകത്തിടാമെന്ന് വിചാരിച്ചിരുന്നതാ അന്വേഷണ സംഘം ... ഊഞ്ഞാല. ഊഞ്ഞാല... 2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. 80 ദിവസം പിടിച്ച് അകത്തിട്ട് പോലീസ് ശുഷ്കാന്തി കാണിച്ചു എന്നിട്ടും ഒരു തുമ്പും കിട്ടിയില്ല : അയാൾ തെറ്റ് ചെയ്തെങ്കിൽ പിടിച്ച് ശിക്ഷിക്കട്ടെ ... അല്ലാതെ',
'ഒരു ഫ്രോഡിന്റെ കള്ളക്കഥകൾക്ക് പിറകെ പോയ കേരള പോലീസിനും മല്ലു മാധ്യമങ്ങൾക്കും ആദരാഞ്ജലികൾ'

'നിലനിൽക്കുന്ന കേസല്ല ഏത് സാധാരണക്കാരനും മനസിലാക്കാവുന്ന കേസിൽ ഇത്രയും പോലീസിനെയും കോടതിയെയും കുരങ്ങു കളിപ്പിച്ച ബാലചന്ദ്രകുമാരനെ പോലെയുള്ള പക്കാ ഫ്റോഡുകളെ അന്തിചർച്ചക്കിരുത്തി ആളാക്കുന്ന മാധ്യമങ്ങളെ പറഞ്ഞാൽ മതി.
കുറേ നാൾ സുഹൃത്തായി കൂടെ നടന്ന് ,സംസാരത്തിനിടയിൽ പറഞ്ഞ വെറും വാക്കൊ പൊങ്ങച്ചമോ അഭിപ്രായമൊക്കെ ആയി പറയുന്ന കാര്യങ്ങൾ റേക്കോഡ് ചെയ്ത് കേസാക്കി ബ്ലാക്ക് മെയിൽ ചെയ്യാൻ നടക്കുന്ന ഇവനെ മുഖവിലയ്ക്ക് എടുത്ത പോലിസ് ഒരു അത്ഭുതമാണ് എന്ന് പറയാതെ വയ്യ.ഇനിയിപ്പം കുറേ എണ്ണം ഇറങ്ങും കോടതിയിൽ വിശ്വാസമില്ല, ദിലീപ് പണമെറിഞ്ഞു ജഡ്ജിയെ വാങ്ങി എന്നൊക്കെ പറഞ്ഞ് ... അവരോട് ഒറ്റ ചോദ്യം .. വിശ്വസനീയമായ ഒരു തെളിവ് ? എവടെ ... കുറേ ദിവസം കിണറേഷിനെ പോലുള്ളവർക്ക് കഞ്ഞി കുടിക്കാനായി ,ചാനൽ റേറ്റിങ്ങ് ഒന്ന് ഭേതം വെച്ചു. അത്ര തന്നെ സത്യമേവ ജയതേ..'

'വിശ്വാസ്യത തീരെയില്ലാത്ത ഒരു സാക്ഷിയെ വിശ്വസിച്ച്, അമിത ആത്മവിശ്വാസത്തോടെ കേസ് മുന്നോട്ടുകൊണ്ടുപോയ പ്രോസിക്യൂട്ടറും,
ദുർബ്ബലമായ തെളിവുശേഖരണത്തിന്റെ ബലത്തിൽ,
പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരുടെ വീട്ടിൽ ഇന്ന് അറസ്റ്റിന് തയ്യാറെടുത്ത് നിന്ന പോലീസും സൂപ്പർ എന്ന് പറയാതെ വയ്യ'

'ഒരു സംസ്ഥാനത്തെ പോലീസ് സംവിധാനം മുഴുവനും കൂടെ മാധ്യമങ്ങളും തലകുത്തിനിന്ന് ശ്രമിച്ചിട്ടും വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു കോടതി മുൻകൂർ ജാമ്യം കൊടുത്തു.. അപ്പോൾ ചോദ്യം ഇതാണ് ഇത്രയും നാൾ ഉണ്ടായ മാനഹാനിക്ക് ആര് സമാധാനം പറയും? കേസിലെ വാദിയുടെ പ്രൈമറി എവിഡൻസ് ആയ ഗൂഢാലോചന റെക്കോർഡ് ചെയ്ത് ടാബ് കാണാനില്ല എന്ന് പറഞ്ഞപ്പോൾ ബാലചന്ദ്രമേനോൻ ഭൂലോക തട്ടിപ്പുകാരനാണെന്ന് മനസ്സിലായത് ആണ്.. അതുകൊണ്ട് സ്വാധീനമുപയോഗിച്ച് ഒതുക്കിയത് ആണെന്ന് വിരോധികൾ പോലും ഇതുവരെ പറയുന്നത് കേട്ടില്ല.. ഇതുവരെയുള്ള സാഹചര്യം വെച്ച് ദിലീപിനെതിരെ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട് എന്ന ബോധ്യമുള്ളതുകൊണ്ട് ഇനിയങ്ങോട്ട് പരസ്യമായി തന്നെ സപ്പോർട്ട് ചെയ്യാനാണ് തീരുമാനം', ഇങ്ങനെ പോകുന്നു കമന്റുകൾ.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ട റിപ്പോർട്ടർ ചാനൽ എംഡി നികേഷ് കുമാറിനെതിരേയും ചിലർ രൂക്ഷ പരിഹാസം ഉയർത്തുന്നുണ്ട്. 'ബൈജു കൊട്ടാരക്കരയും ബാലചന്ദ്ര കുമാറും നികേഷ് കുമാറും പറയുന്ന വിടു വായ്‌തരങ്ങൾ അല്ല കോടതി പരിഗണിക്കുന്നത്... തെളിവ് ആണ് വേണ്ടത് എന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെട്ട ദിവസം ആണിന്ന് എന്നായിരുന്നു ഒരു കമന്റ്. നികേഷ് രണ്ടു തോട്ടി വെള്ളം കോരി വെച്ചോ...നികേഷിനെ ഓർത്ത് ചിരി അടക്കാൻ പറ്റുന്നില്ല മലപ്പുറം കത്തി... തേങ്ങാക്കൊല എന്തൊക്കെയായിരുന്നു എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട്.

അതേസമയം ദിലീപിന്റെ സുഹൃത്തുക്കളും നടന് ജാമ്യം കിട്ടിയതിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദൈവം വലിയവനാണ് എന്നാണ് നാദിര്‍ഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.ദിലീപിന് സ്വാഭാവിക നീതി കിട്ടി.
ബാലചന്ദ്രകുമാറിന്റെയും പോലീസിന്റേയും
റിപോർട്ടർ തുടങ്ങിയ ചാനലുകളുടേയും
നീചോദ്ദേശം
കോടതി വാരിവലിച്ചു കളഞ്ഞു.
സന്തോഷം. എന്നായിരുന്നു സംവിധായകൻ ജോൺ ഡിറ്റോ കുറിച്ചത്.

ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു നടന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. ഫോണുകൾ ഹാജരാക്കാത്തത് നിസഹകരണമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. പാതിവെന്ത സത്യങ്ങള്‍വെച്ച് കോടതിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നും ഹൈക്കോടതി ഇന്ന് അഭിപ്രായപ്പെട്ടിരുന്നു.
Recommended Video
ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ.. വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications