Get Updates
Get notified of breaking news, exclusive insights, and must-see stories!

'യൂറോപ്പിലെ ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങൾ;തനിക്ക് വന്ന കോൾ വെളിപ്പെടുത്തി ബാലചന്ദ്രകുമാർ

തിരുവനന്തപുരം; 2017 നവംബര്‍ 15നാണ് ദിലീപിന്റെ ആലുവയിൽ വസതിയായ പത്മസരോവരത്തിൽ ഒരു വിഐപി നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടത്തിയത്.ഈ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും ബാലചന്ദ്രകുമാർ വെളുപ്പെടുത്തിയിരുന്നു. ഇത് പ്രകാരം ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെടുക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ദിലീപിന്റെ വസതിയിലും അദ്ദേഹത്തോട് അടgത്ത കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു.

അതേസമയം ഇപ്പോഴിതാ യൂറോപ്പിൽ ബിസിനസ് നടത്തുന്ന ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. റിപ്പോർട്ടർ ചാനലിനോടാണ് ബാലചന്ദ്രകുമാറിന്റെ തുറന്ന് പറച്ചിൽ.

1


യൂറോപ്പിൽ ബിസിനസ് നടത്തുന്ന ദിലീപിന്റെ സുഹൃത്തിൻറെ കയ്യിൽ ദൃശ്യങ്ങൾ ഉണ്ട്. അയാൾ അത് പ്രചരിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. വെളുപ്പിന് 2 മണിക്കാണ് തന്നെ അയാൾ വിളിച്ചത്. ദിലീപിന്റെ സുഹൃത്ത് മട്ടാഞ്ചേരിയിൽ ബിസിനസ് നടത്തുന്ന ആളാണ്. ദിലീപിന്റെ പാട്ണർ കൂടിയാണ് അദ്ദേഹം.

2


അദ്ദേഹത്തിന്റെ കൈയ്യിൽ ദൃശ്യങ്ങൾ ഉണ്ട്. അയാൾ അത് പ്രചരിപ്പിച്ചേക്കും എന്ന് പറഞ്ഞായിരുന്നു കോൾ. പേരും വിലാസവും പറഞ്ഞ് തന്നെ അയാൾ ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറയണമെന്നും ആവശ്യപ്പെട്ടു. താൻ ഇക്കാര്യം പോലീസിന് കൈമാറിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

3

നിലവിലെ സാഹചര്യത്തിൽ പലതും വെളിപ്പെടുത്താൻ സാധിക്കില്ല. താൻ കേട്ട കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ദിലീപ് കൂടുതൽ കരുക്കിലേക്ക് പോകുന്നുവെന്നാണ് മനസിലായത്. ദിലീപും കാവ്യയും ആ രാജ്യത്ത് പോയിരുന്നുവെന്നും സത്കാരം ഏറ്റുവാങ്ങിയെന്നും അയാൾ പറഞ്ഞു. ഇതുൾപ്പെടെയുള്ള വിവരങ്ങളാണ് താൻ കൈമാറിയതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

4


സംവിധായകൻ റാഫിയുടെ വെളിപ്പെടുത്തലോടെ ദിലീപിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞിരക്കുകയാണെന്നും ബാലചന്ദ്രകുമാർ ചർച്ചയിൽ പറഞ്ഞു. സിനിമയില്‍ നിന്നും പിന്‍മാറിയത് താനാണെന്നും അതിന് ശേഷം ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ കഥാപാത്രം ചെയ്യാന്‍ ദിലീപിന് നല്ല താല്പര്യം ഉണ്ടായിരുന്നുവെന്നും സിനിമയില്‍ നിന്ന് പിന്‍മാറുന്നത് തന്നെ അറിയിച്ചത് ബാലചന്ദ്രകുമാറാണെന്നുമായിരുന്നു റാഫി അന്വേഷണ സംഘത്തോട് പറഞ്ഞത്.

5


ജയിലിലേക്ക് തന്നെ വിളിച്ച് വരുത്തുമ്പോൾ ദിലീപ് പറഞ്ഞത് ഗ്രാന്റ് സിനിമയുടെ ബാനറലിൽ ഇനി ചിത്രം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. നമ്മുക്ക് പടം കാർണിവൽ പിക്ചേഴ്സിനെ ഏൽപ്പിക്കാം. ബാലുവിന് 50 ലക്ഷം രൂപ വാങ്ങി തരാമെന്നുമാണ്.അത് പ്രകാരമാണ് പിക്ക് പോക്കറ്റ് എന്ന ദിലീപിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയുടെ മിനുക്ക് പണി നടത്തുന്നതിനായി സംവിധായകൻ റാഫിയെ ഏൽപ്പിക്കുന്നത്, ബാലചന്ദ്രകുമാർ പറഞ്ഞു.

66


2021 ഏപ്രിൽ 14 ന് രാവിലെയാണ് പിക് പോക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായൻ റാഫിയെ ഞാൻ വിളിച്ച് പറഞ്ഞത്. ദീർഘനാളത്തെ ആലോചനയ്ക്ക് ശേഷമാണ് താൻ അത്തരത്തിൽ സിനിമയിൽ നിന്നും പിൻമാറാൻ തിരുമാനിച്ചത്. മാനസികമായി ഇനി ചിത്രവുമായി മുന്നോട്ട് പോകാൻ സാധിക്കുകയില്ലെന്ന് താൻ അറിയിക്കുകയായിരുന്നു. ഏകദേശം 15 മിനിറ്റോളം റാഫിയുമായി സംസാരിച്ചിരുന്നു. അന്ന് രാത്രിയാണ് താൻ ദിലീപിന് മെസേജ് അയക്കുന്നത്. സിനിമയിൽ നിന്നും പിൻമാറുകയാണെന്നും മെസേജ് വഴി അറിയിക്കുകയായിരുന്നു, ബാലചന്ദ്രകുമാർ പറഞ്ഞു.

Recommended Video

cmsvideo
    ദിലീപിന്റെ സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് അറിയിച്ചത് ബാലചന്ദ്രകുമാറെന്ന് സംവിധായകന്‍ റാഫി
    7


    അതേസമയം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ ദിലീപ് പറഞ്ഞത്. ഇതും ബാലചന്ദ്രകുമാർ തള്ളി. ജയിലിൽ നിന്നും ഇറങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴാണ് റാഫി സാറിന് തിരക്കഥ തിരുത്താൻ ദിലീപ് അഡ്വാൻസ് നൽകിയത്.

    8


    നെഗറ്റീവ് ഷെയ്ഡുള്ള കഥയാണെങ്കിൽ നാല് വർഷം എന്തിനാണ് ദിലീപ് പ്രൊജക്ടിൽ പിടിച്ച് തൂങ്ങി നിന്നതെന്നും ബാലചന്ദ്രകുമാർ ചോദിച്ചു. സിനിമയുടെ ജോലികൾ തുടങ്ങിയില്ലെന്ന് കാണിക്കാൻ തന്ത്രപൂർവ്വമാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ റാഫിയുടെ പേര് ദിലീപ് പരാമർശിക്കാതിരുന്നതെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.

    9


    അതേസമയം ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദിലീപിന്റെ നില പരുങ്ങലിലായിരിക്കുകയാണെന്ന്
    റിട്ട.എസ്പി ജോര്‍ജ് ജോസഫ് ചർച്ചയിൽ പറഞ്ഞു. വെളിപ്പെടുത്തലോടെ കേസിൽ പുതിയ സാക്ഷികൾ വന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ നടി ആക്രമിപ്പെട്ട ദൃശ്യങ്ങളുടെ ഒറിജിനൽ പോലീസ് കണ്ടെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കപ്പവെ ചിലപ്പോൾ ഇതുവരെ കണ്ടെടുക്കാത്ത ദൃശ്യങ്ങൾ ഇനി കണ്ടെടുത്തെന്നും വരാമെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+