ശ്രീലേഖ ഐപിഎസ് പറഞ്ഞ പോലെയല്ല ഞാന്‍ കണ്ടത്; ദിലീപ് ജയിലില്‍ കഴിഞ്ഞത് ഇങ്ങനെ, വെളിപ്പെടുത്തല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ വേളയില്‍ ദിലീപിനെ കണ്ടത് വളരെ പരിതാപകരമായ സാഹചര്യത്തിലായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു ദിലീപ്. ബാലന്‍സ് നഷ്ടപ്പെട്ട് വീണു. ഞാന്‍ ഇടപെട്ട് ചികില്‍സ നല്‍കിയെന്നും ശ്രീലേഖ പറഞ്ഞു. എന്നാല്‍ ഇതില്‍ നിന്ന് നേരെ മറിച്ചുള്ള കാര്യമാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത്.
Recommended Video
റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറയുന്നത്, ദിലീപിനെ നിരവധി പേര്‍ ജയിലില്‍ കാണാന്‍ വന്നിരുന്നുവെന്നും അവരുമായെല്ലാം ദിലീപ് സൂപ്രണ്ടിന്റെ മുറിക്ക് മുമ്പില്‍ വച്ച് സംസാരിച്ചിരുന്നുവെന്നും കാവി വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത് എന്നുമാണ്. പ്രത്യേക പരിഗണന ദിലീപിന് കിട്ടിയെന്നും സംവിധായകന്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ആദ്യം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. സുനിയിലൂടെയാണ് ദിലീപിലേക്ക് കേസ് എത്തുന്നത്. അതേ വര്‍ഷം ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. 83 ദിവസം അദ്ദേഹം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ദിലീപിന്റെ ജയിലിലെ ജീവിതം സംബന്ധിച്ച് ഇതുവരെ കേള്‍ക്കാത്ത കാര്യങ്ങളാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞത്.

ദിലീപിന് ജയിലില്‍ വലിയ പരിഗണന കിട്ടിയെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രത്യേക ഭക്ഷണം കിട്ടി, തടവുകാര്‍ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ശേഷമാണ് ദിലീപിന് ഭക്ഷണം നല്‍കാന്‍ കൊണ്ടുപോയിരുന്നത്. കുളിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. സെല്ലില്‍ പ്രത്യേക പരിചാരകനെ നിയോഗിച്ചു... തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മാനുഷികമായ ചില കാര്യങ്ങള്‍ ചെയ്തുവെന്ന് ശ്രീലേഖ പറയുന്നു.

ഏത് വിഐപിക്കും ജയിലിലെ ഒരു സാഹചര്യത്തിന് അനുസരിച്ച് മാത്രമേ പരിഗണന കിട്ടൂ. കോഴിക്കോട് പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ആലുവ ജയിലിലെത്തി പരിശോധിച്ചത്. കരളലിയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. വെറുംതറയില്‍ പായവിരിച്ച് തടവുകാര്‍ക്കിയില്‍ കിടക്കുന്ന ദിലീപിനെയാണ് കണ്ടത്. അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. അതിനിടെ വീണുപോയി. വികൃതമായ രൂപമായിരുന്നു. പിന്നീട് ചികില്‍സ നല്‍കാന്‍ നിര്‍ദേശിച്ചു- എന്നാണ് ശ്രീലേഖ ഐപിഎസ് പറഞ്ഞത്.

ഞാന്‍ ദിലീപിനെ പിടിച്ച് സൂപ്രണ്ടിന്റെ മുറിയിലെത്തിച്ചു. അയാള്‍ക്ക് ശരിക്ക് സംസാരിക്കാന്‍ പോലും വയ്യായിരുന്നു. ഒരു കരിക്ക് കൊടുത്തു. ഒരു ദയയുടെ പുറത്താണ് ഞാന്‍ ഇങ്ങനെ ചെയ്തത്. രണ്ടു പായ് കൊടുത്തു. ഒരു ബ്ലാങ്കറ്റ് നല്‍കി. ചെവിയുടെ പരിശോധന നടത്തി. ബാലന്‍സ് ശരിയാകാനുള്ള ചികില്‍സ നല്‍കി. പ്രത്യേക ഫുഡ് നല്‍കാന്‍ സൗകര്യമൊരുക്കുകയും ചെയ്തുവെന്നും ശ്രീലേഖ പറയുന്നു.

അതേസമയം, ബാലചന്ദ്ര കുമാര്‍ പറയുന്നത് മറ്റൊന്നാണ്. 90ഓളം അതിഥികള്‍ ദിലീപിനെ കാണാന്‍ ജയിലില്‍ വന്നിരുന്നു. ഞാന്‍ ചെന്ന ദിവസം ദിലീപിനെ കണ്ടത് സുപ്രണ്ടിന്റെ മുറിക്ക് മുമ്പില്‍ വച്ചാണ്. മറ്റു ചിലരുമായി അദ്ദേഹം സംസാരിക്കുകയായിരുന്നു. ഞാന്‍ ചെന്ന ശേഷവും ചിലര്‍ അദ്ദേഹത്തെ കാണാന്‍ വന്നു. ഒരു മണിക്കൂറോളം ഞങ്ങളുമായി ദിലീപ് സംസാരിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

നടന്‍ കൊല്ലം തുളസി, ഒരു അബ്കാരി കോണ്‍ട്രാക്ടര്‍, ഞാന്‍ എന്നിവരാണ് പോയത്. അവര്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംസാരിച്ചു. സൂപ്രണ്ടിനെ വിളിച്ച് ജയിലിലെത്താന്‍ എനിക്ക് ദിലീപിന്റെ സഹോദരന്‍ അനൂപും സുരാജും നമ്പര്‍ തന്നിരുന്നു. ഇതുപ്രാകരം വിളിച്ച ശേഷമാണ് ഞാന്‍ ജയിലില്‍ പോയത്. ഇത്രയും സൗകര്യങ്ങള്‍ ദിലീപിന് കിട്ടിയിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

ദിലീപിന് സന്ദര്‍ശക വിലക്ക് എന്ന് വാര്‍ത്തകള്‍ വരുന്ന വേളയിലാണ് ഞങ്ങള്‍ ജയിലില്‍ പോയത്. സൂപ്രണ്ടിനെ വിളിച്ച് പോകുന്നു. അന്ന് സിസ്റ്റമാറ്റികായി കാര്യങ്ങള്‍ നടക്കുന്നുണ്ട്. അകത്ത് നിന്ന് ഒരാള്‍ വെള്ളം കൊണ്ടുവന്നു. ദിലീപ് കുടിച്ചു. കാവി വസ്ത്രമാണ് ദിലീപ് ധരിച്ചിരുന്നത്. മറ്റു തടവുകാരൊന്നും ഈ വസ്ത്രം ധരിച്ചിരുന്നില്ല. ദിലീപ് ജയിലിലെത്തിയ നാള്‍ മുതല്‍ വീട്ടില്‍ നിന്ന് വെള്ളവും ഭക്ഷണവും കൊടുക്കാറുണ്ടായിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications