'തന്നെ കൊല്ലാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തെന്ന് വാർത്ത, നികേഷിന് പിന്നാലെയും അവർ': ബൈജു കൊട്ടാരക്കര
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹൂബ് അബ്ദുള്ളയെ ഉള്‍പ്പടെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മെഹബൂബ് അബ്ദുള്ളയെ ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കിൽ ശബ്ദ സാംപിളും ശേഖരിക്കും. ഇതിനായി കോടതിയിൽ അപേക്ഷ നൽകുന്നത് പരിഗണനയിലാണ്. മെഹബൂബ് അബ്ദുള്ളയ്ക്ക് പുറമെ ദിലീപ്, ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് തുടങ്ങിയവരുടെ ശബ്ദ സാമ്പിളുകളും ശേഖരിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തന്നെ മറുവശത്ത് ദിലീപിനെതിരായ ആരോപണങ്ങളും കൂടുതല്‍ ശക്തമാവുകയാണ്. തന്നെ വധിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പ്പിച്ചുവെന്ന് വാർത്തയുണ്ടെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന റിപ്പോർട്ടർ ടിവി ചർച്ചയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ദിലീപിന്റെ ഗുണ്ടാ സംഘങ്ങള്‍ എന്നെ നാലാമതായാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത് . ഇതൊരു വലിയ ഗൂഡാലോചനയുടെ ഭാഗമാണ്. ഗുണ്ടകള്‍ക്കാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നത്. ആ വാർത്ത കൊടുത്ത ആളുകളെ ഞാന്‍ വിളിച്ച് സംസാരിച്ചിരുന്നു. വിശ്വാസനീയമായ ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ അത്തരമൊരു വാർത്ത കൊടുത്തതെന്നാണ് അവർ പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ആ കിരീടം ശാശ്വതമാണ്: സനൂഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

ദിലീപിന് അനുകൂലമായി തന്നെ പല വാർത്തകളും കൊടുത്തുകൊണ്ടിരുന്നവരാണ് ഈ ഓണ്‍ലൈന്‍ ചാനലുകാർ. അത് ഞാന്‍ വലിയ കാര്യമാക്കിയിട്ടില്ല. നികേഷിനേതിരേയും ഈ പറഞ്ഞ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉണ്ട്. അതുകൊണ്ട് വളരെ അധികം സൂക്ഷിച്ചോളു. താങ്കള്‍ റൂട്ട് പറഞ്ഞ് കൊടുത്താല്‍ കറക്ടാണ്. ഞാനും എന്റെ മേല്‍വിലാസം കൊടുക്കാം. അവർ വന്നോട്ടെ, എന്തും നേരിടാന്‍ ഞാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഡിസംബർ 25 മുതല്‍ ഈ ശബ്ദ സന്ദേശങ്ങള്‍ എയറില്‍ ഇങ്ങനെ കിടന്ന് കറങ്ങുന്നുണ്ട്. ഇത് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഇന്നുവരെ ഇത് എന്റെ ശബ്ദമല്ല എന്ന് പറഞ്ഞ് ദിലീപ് എവിടേയും വന്നിട്ടില്ല. കോടതിയിലും ഇക്കാര്യങ്ങള്‍ പറയുന്നില്ല. റെയിഡ് നടന്ന അതേ ദിവസം തന്നെ ദൃശ്യങ്ങള്‍ കോടതിയെ ഏല്‍പ്പിക്കണം എന്നുപറഞ്ഞ് വിചാരണക്കോടതിയെ സമീപിക്കണമെങ്കില്‍ ഇതിനകത്ത് എന്തെങ്കിലും ഇല്ലാതെ നടക്കുമോയെന്നാണ് എന്റെ ചോദ്യമെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

ഒരിക്കലും ഈ കേസിലൂടെ ദിലീപിനെ കുടുക്കണം എന്നാഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. ദിലീപൊക്കെ സിനിമയില്‍ വന്ന കാലം മുതല്‍ അറിയാവുന്ന ആളാണ് ഞാന്‍. ആ കാലം മുതല്‍ അറിയാവുന്നത് കൊണ്ടാണ് ഈ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട കാര്യവുമായി വിശകലനം ചെയ്ത് കൊണ്ടാണ് നമ്മള്‍ സംസാരിക്കുന്നത്. തെളിവുകള്‍ ഒന്നുമില്ലെങ്കില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ ഇടുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ കേസില്‍ ആദ്യകാലം മുതല്‍ തന്നെ ദിലിപീനെതിരെ തെളിവുകളുണ്ട്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ സാക്ഷികളുടെയൊക്കെ മൊഴി മാറ്റാന്‍ നടക്കുന്നത്. അന്ന് തിരുത്തിയ ആളുകള്‍ തന്നെ ഇപ്പോള്‍ വീണ്ടും പൊലീസിന് അരികിലേക്ക് എത്തുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. മൊഴിമാറ്റിയ സാക്ഷികളുടെ ഫോണ്‍ റെക്കോർഡും അക്കൌണ്ട് വിവരങ്ങളുമൊക്കെ പൊലീസ് ശേഖരിച്ചിരുന്നു. ഇതോടെയാണ് ഞങ്ങള്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയാമെന്ന് വ്യക്തമാക്കി ഇവർ രംഗത്ത് വന്നിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

ഈ കേസില്‍ ഒരുപാട് കള്ളത്തരങ്ങള്‍ നടന്നിട്ടുണ്ട്. കള്ളത്തരങ്ങളുടെ മേല്‍കള്ളത്തരങ്ങളാണ് നടന്നത്. ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിന്യായം ഞാന്‍ അല്‍പസമയം മുമ്പ് വായിച്ചു. സത്യം പറഞ്ഞാല്‍ സങ്കടം തോന്നിപ്പോവും അത് കാണുമ്പോള്‍. ആ കേസിലും വാദിച്ചത് രാമന്‍പിള്ളയാണ്. ഒരു സാക്ഷിപ്പോലും കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം, തന്റെ കയ്യിലുള്ള തെളിവുകളുമായി ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റ് രണ്ട് ചാനലുകളെയായിരുന്നുവെന്നാണ് ബാലചന്ദ്ര കുമാർ റിപ്പോർട്ടർ ടിവി അഭിമുഖത്തില്‍ പറയുന്നത്. ഒരു മാധ്യമം പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ മറ്റൊരു മാധ്യമം എന്നെ വിളിക്കുകയും ബൈറ്റ്സ് എടുക്കുകയും ചെയ്തു. പൊലീസില്‍ പരാതി കൊടുത്ത് ഒരു ആഴ്ചയ്ക്ക് ശേഷമായിരുന്നു അത്.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് പുറത്ത് വരാതിരുന്നതോടെ അതേ കുറിച്ച് ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ ആ റിപ്പോർട്ടർക്ക് എന്നോട് മറുപടി പറയാന്‍ ഒരു ബുദ്ധിമുട്ട് പോലെയായി. ഒടുവില്‍ അദ്ദേഹത്തിന് നടന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വന്നു. ന്യൂസ് ഇവിടെ എഡിറ്റ് ചെയ്യുന്ന കാര്യം ദിലീപ് അറിഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം മുകളിലേക്ക് വിളിച്ചു. ഇതേ തുടർന്നാണ് ഈ സാധനങ്ങള്‍ പുറത്ത് വിടേണ്ടതില്ലെന്ന് നിർദേശം ഞങ്ങള്‍ക്ക് ലഭിച്ചതെന്നായിരുന്നു ആ റിപ്പോർട്ട് പറഞ്ഞതെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

തുടർന്ന് മറ്റ് പല ചാനലുകളേയും സമീപിച്ചെങ്കിലും പലരും ഒഴിവാക്കി. അതിന് ശേഷമാണ് റിപ്പോർട്ടറിലേക്ക് വരുന്നത്. ഞാന്‍ പുറത്ത് വിട്ട തെളിവുകളിലെ ശബ്ദങ്ങള്‍ തങ്ങളുടേതല്ലെന്ന് ഇന്നുവരെ ദിലീപോ അദ്ദേഹത്തിന്റെ സഹോദരനോ മറ്റ് ആരെങ്കിലും പറഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. അത് ഞങ്ങള്‍ പറഞ്ഞ കാര്യമാണെന്ന് നൂറ് ശതമാനം അവർക്ക് തന്നെ ബോധ്യമുള്ളതുകൊണ്ടാണ്. അവര് കോടതിയില്‍ കൊടുത്ത ഹർജികളിലും ഇത് മെന്‍ഷന്‍ ചെയ്തതായി അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications