കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിന്റെ അവസാന നീക്കം പൾസർ സുനിയേയും രക്ഷിക്കാൻ; അവസാന അടവ് ചീറ്റി പോകുമെന്ന് സംവിധായകൻ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ദിലീപ് നൽകിയ ഹർജി ദിലീപിന് തന്നെ കുരുക്കാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി ഇതുവരെ 75 ഓളം ഹർജികളാണ് ദിലീപ് സമർപ്പിച്ചിരിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരാൾ ആയിരുന്നുവെങ്കിൽ എന്തിനാണ് ഇത്രയും ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിൽ പൾസർ സുനിയേയും രക്ഷപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവസാനത്തെ ഹർജിയെന്നും സംവിധായകൻ ആരോപിച്ചു. ന്യൂസ് ഗ്ലോബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. വായിക്കാം

'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ

1


'നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഇപ്പോൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി നടന് തന്നെ പാരയാകുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വിചാരണ കോടതി ജഡ്ജി സ്ഥലംമാറ്റം കിട്ടി പോകുന്നതിന് മുൻപ് ഈ കേസിന്റെ വിചാരണ തീർക്കണമെന്നതാണ് ദിലീപ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. ജഡ്ജി മാറുന്നതിൽ ഒരു പ്രതിക്ക് എന്തിനാണ് ഇത്ര താത്പര്യം? നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പ്രതി അത്തരമൊരു ആവശ്യം ഉന്നയിക്കൂ. ഇതൊന്നും പുറത്ത് പോലും പറയാൻ പറ്റാത്ത കാര്യങ്ങളാണ്. അതാണ് സുപ്രീം കോടതിയിൽ എഴുതികൊടുത്തിരിക്കുന്നത്'.

2


'ഹർജി പരിഗണിക്കുമ്പോൾ എഫ് എസ് എൽ ലാബിൽ നിന്നും റിപ്പോർട്ട് ലഭിച്ചതും വിചാരണ കോടതി അത് പൂഴ്ത്തി വെച്ചതും ഹർജി തള്ളിയത് രണ്ടാഴ്ച കഴിഞ്ഞ് പ്രോസിക്യൂഷനോട് പറഞ്ഞതും വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതd സംബന്ധിച്ചുമെല്ലാമുള്ള പ്രോസിക്യൂഷൻറെ ചോദ്യത്തിന് സുപ്രീം കോടതിയിൽ കൃത്യമായ പറയേണ്ടി വരും'.

'നടി ആക്രമിക്കപ്പെട്ട കേസ് അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേ ഉള്ളൂ; ജഡ്ജ് മാറുമ്പോൾ കേസ് അവർക്കൊപ്പം പോകാറില്ല''നടി ആക്രമിക്കപ്പെട്ട കേസ് അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേ ഉള്ളൂ; ജഡ്ജ് മാറുമ്പോൾ കേസ് അവർക്കൊപ്പം പോകാറില്ല'

2


'അതിജീവിത മാധ്യമ പ്രവർത്തക ബർഗ ദത്തുമായി നടത്തിയ അഭിമുഖത്തെ കുറിച്ചും ഹർജിയിൽ ആരോപണം ഉണ്ട്. തന്റെ കാര്യങ്ങൾ സധൈര്യം വളരെ ശക്തമായി തുറന്ന് പറഞ്ഞയാളാണ് അതിജീവിത. അവരുടെ ആ തുറന്ന് പറച്ചിലിനെയാണ് ദിലീപ് ചോദ്യം ചെയ്തത്. അതിനർത്ഥം എന്താണ്? ഇവരൊന്നും മിണ്ടാൻ പാടില്ലെന്നാണോ'.

4


'മറ്റൊരു ആരോപണം തന്റെ മുൻഭാര്യയെ കുറിച്ചാണ്. അതിജീവിതയും തന്റെ മുൻ ഭാര്യയും ഇപ്പോൾ ഡിജിപി ആയിരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായി നടത്തിയ ഗൂഢാലോചനയാണ് കേസ് എന്നാണ്. അതിജീവിത എന്നെങ്കിലും കേസിൽ ദിലീപ് ആണ് കുറ്റക്കാരൻ എന്ന് പറഞ്ഞിട്ടുണ്ടോ? താനല്ല കള്ളൻ എന്ന് വിളിച്ച് പറഞ്ഞത് ദിലീപ് തന്നെയാണ്. ജയിലിൽ നിന്നും കത്ത് ലഭിച്ചപ്പോൾ എനിക്കിതാ കത്ത് ലഭിച്ചിരിക്കുന്നു എന്നെ കേസിൽ ഭീഷണിപ്പെടുത്താൻ ശ്രമിക്കുവെന്ന് പറഞ്ഞ് ദിലീപ് തന്നെയാണ് വിഷ്ണു കൊണ്ടുകൊടുത്ത പൾസർ സുനിയുടെ കത്തുമായി പരാതി ഉയർത്തിയത്'.

5


'ആ കത്ത് ലോക്നാഥ് ബെഹ്റയ്ക്ക് കൊടുത്ത് കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ ബുദ്ധിയുള്ള പോലീസുകാർ ആ കത്തിന് പുറകേ പോയി. പൾസർ സുനിയും സഹതടവുകാരും തത്ത പറയുന്നത് പോലെ കാര്യങ്ങൾ പറഞ്ഞു. തെളിവുകൾ ഒന്നൊന്നായി വന്നു. അതോടെ ഇതിന്റെയെല്ലാം സൂത്രധാരൻ ദിലീപ് ആണെന്ന് ക്രൈംബ്രാഞ്ചിന് മനസിലായി.അങ്ങനെയാണ് ദിലീപ് അറസ്റ്റിലാവുന്നത്. പിന്നീട് കേസിൽ പലതും നടന്നു. 20 സാക്ഷികളെ അടക്കം കൂറുമാറ്റി'.

6


'കേസ് അവസാനിക്കാറായ ഘട്ടത്തിലാണ് സംവിധായകൻ ബാലചന്ദ്രകുമാർ വരുന്നതും കേസിൽ തുടരന്വേഷണം നടക്കുന്നതും. അതും തന്റെ പുതിയ ഹർജിയിൽ ദിലീപ് ചോദ്യം ചെയ്യുന്നുണ്ട്. തുടരന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ അന്വേഷണത്തിൽ പരിഗണിക്കരുതെന്നാണ് പറയുന്നത്.പുഴുങ്ങി തിന്നാനാണോ പിന്നെ തുടരന്വേഷണം നടത്തിയത്? പ്രോസിക്യൂഷൻ തെളിവ് നിരത്തുമ്പോൾ താൻ അല്ല അത് ചെയ്തതെങ്കിൽ വാദിച്ച് ജയിക്കാൻ ശ്രമിക്കുകയാണ് ദിലീപ് ചെയ്യേണ്ടത്. താൻ അല്ല അത് ചെയ്തത് എങ്കിൽ ചെയ്തിട്ടില്ല എന്ന് പറയണം. അങ്ങനെയാണല്ലോ കേസിന്റെ തുടക്കം മുതൽ പറഞ്ഞ് കൊണ്ടിരിക്കുന്നത്'.

7


'ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി ഇതുവരെ 75 ഓളം ഹർജികളാണ് ദിലീപ് സമർപ്പിച്ചിരിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരാൾ ആയിരുന്നുവെങ്കിൽ എന്തിനാണ് ഇത്രയും ഹർജിയുമായി കോടതിയെ സമീപിച്ചത്. 75 ലക്ഷത്തോളം പണം നൽകി സുപ്രീം കോടതിയിൽ അഭിഭാഷകനെ വെയ്ക്കുന്നത്'.

8

'പൾസർ സുനിയെ കൂടി ശിക്ഷയില്ലാതെ ജയിലിൽ നിന്നും പുറത്തുകൊണ്ടുവരാനുള്ള അജണ്ട ഉണ്ടെന്ന വ്യക്തമായ സൂചനയാണ് പുതിയ ഹർ‍ജിയിൽ നിന്നും വ്യക്തമാകുന്നത്.ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എല്ലാം കെട്ടിച്ചമച്ചതാണെന്ന ആരോപണമാണ് ഉയർത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ഹർജി ദിലീപിന്റെ അവസാനത്തെ അടവാണെന്ന് പറയുന്നത്. ഉത്സവത്തിന്റെ അവസാനം മാലപടക്കത്തിന് തിരികൊളുത്തും പോലെ തിരികൊളുത്തിയതാണ്. എന്നാൽ പടക്കങ്ങളിൽ എല്ലാം ചീറ്റിപ്പോയതും പൊട്ടാൻ സാധ്യത ഇല്ലാതത്തുമായ പടക്കങ്ങളാണ് എന്നതാണ് നഗ്നമായ സത്യം'.

Recommended Video

cmsvideo
വിവാഹമോചനം നേടിയിട്ടും ദിലീപ് മഞ്ജുവിനെ വേട്ടയാടുന്നു

English summary
Dileep Actress Case; Dileep Is Trying To Escape Pulsar Suni From The Case; alleges baiju kottarakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X