മൂന്നാം ഭാഗ്യപരീക്ഷണത്തിന് ദിലീപ്! പ്രാർത്ഥനയും വഴിപാടുകളുമായി കുടുംബം! ഇനിയെല്ലാം ദൈവത്തിന്റെ കൈയിൽ

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ മൂന്നാം ജാമ്യ ഹർജി സമർപ്പിക്കാനൊരുങ്ങുന്നതിനിടെ പ്രാർത്ഥനയും പൂജയുമായി ദിലീപിന്റെ കുടുംബം. നടിയെ ആക്രമിച്ച കേസിൽ നേരത്തെ രണ്ട് തവണ ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ കരുത്ത് കാട്ടാൻ ബാലഗോകുലവും സിപിഎമ്മും! മൂവായിരത്തിലധികം പോലീസുകാർ...

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതി? എത്തിയത് 1000 തോക്കുകൾ, കണ്ടെടുക്കാനാകാതെ പോലീസ്....

അതിനിടെ, കഴിഞ്ഞദിവസം ദിലീപിനെ കാണാൻ സഹോദരൻ അനൂപും, സഹോദരീ ഭർത്താവ് സുരാജും കഴിഞ്ഞദിവസം ആലുവ സബ് ജയിലിലെത്തിയിരുന്നു. മൂന്നാമത്തെ ജാമ്യ ഹർജി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദിലീപ് ഇരുവരുമായി ചർച്ച ചെയ്തെന്നാണ് വിവരം. മൂന്നാം ജാമ്യ ഹർജി ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കെ ജാമ്യം ലഭിക്കാനും ജയിൽ മോചിതനാകാനും വിവിധ ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും നടത്താൻ ദിലീപ് നിർദേശിച്ചതായി വിവരമുണ്ടെന്നും മംഗളം ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനാണ് വാർത്ത നൽകിയിരിക്കുന്നത്.

ഗൾഫുകാരന്‍ ഭർത്താവിന് സംശയരോഗം! പീഡനം! ഹനാൻ ജീവനൊടുക്കിയതിന് പിന്നിൽ ഇതെല്ലാം... നബീൽ റിമാൻഡിൽ...

രണ്ട് തവണയും...

രണ്ട് തവണയും...

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് നേരത്തെ രണ്ട് തവണ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയിരുന്നു. സുപ്രധാനമായ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച ഹൈക്കോടതി ദിലീപിന് ജാമ്യം നൽകാനാകില്ലെന്നാണ് വിധി പ്രസ്താവിച്ചത്.

മൂന്നാം ജാമ്യഹർജി...

മൂന്നാം ജാമ്യഹർജി...

എങ്ങനെയെങ്കിലും ജയിൽ മോചിതനാകാണമെന്ന ലക്ഷ്യത്തോടെയാണ് ദിലീപ് മൂന്നാമതും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാനൊരുങ്ങുന്നത്. സെപ്റ്റംബർ 13 ബുധനാഴ്ച മൂന്നാമത്തെ ജാമ്യഹർജി സമർപ്പിക്കുമെന്നാണ് സൂചന.

സഹോദരനും അളിയനും...

സഹോദരനും അളിയനും...

മൂന്നാം ജാമ്യഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും കഴിഞ്ഞദിവസം ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു. ജാമ്യഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദിലീപ് ഇരുവരുമായി ചർച്ച ചെയ്തെന്നാണ് വിവരം.

പ്രാർത്ഥനയും വഴിപാടും...

പ്രാർത്ഥനയും വഴിപാടും...

ജാമ്യം ലഭിക്കാനും ജയിൽമോചിതനാകാനും വേണ്ടി വിവിധ ക്ഷേത്രങ്ങളിൽ തനിക്കുവേണ്ടി പ്രത്യേക പൂജകളും പ്രാർത്ഥനകളും വഴിപാടുകളും നടത്താൻ ദിലീപ് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

അവസാന അവസരം...

അവസാന അവസരം...

നേരത്തെ രണ്ട് തവണ ജാമ്യം നിഷേധിക്കപ്പെട്ട നടൻ ഇത് അവസാന അവസരമായിട്ടാണ് കണക്കുക്കൂട്ടുന്നത്. മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടാൽ ദീർഘകാലം ദിലീപ് വിചാരണ തടവുകാരനായി ജയിലിൽ കഴിയേണ്ടി വരും.

പ്രോസിക്യൂഷൻ...

പ്രോസിക്യൂഷൻ...

എന്നാൽ, മൂന്നാം തവണ ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴും താരത്തിനെതിരെ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളാകും കോടതിയിൽ ഉന്നയിക്കുക. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ബി രാമൻപിള്ള....

ബി രാമൻപിള്ള....

ഹൈക്കോടതിയിലെ ദിലീപിന്റെ മൂന്നാം ജാമ്യ ഹർജി ബുധനാഴ്ചയോ വ്യാഴാഴ്ചയോ അദ്ദേഹത്തിന്റെ അഭിഭാഷകൻ ബി രാമൻപിള്ള ഫയൽ ചെയ്തേക്കുമെന്നാണ് സൂചന.

കുറ്റപ്പത്രം നൽകാത്തത്...

കുറ്റപ്പത്രം നൽകാത്തത്...

അന്വേഷണം അന്തിമഘട്ടത്തിലായതും, കേസിൽ ഇതുവരെ കുറ്റപ്പത്രം സമർപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാകും ബി രാമൻപിള്ള ജാമ്യഹർജിയിൽ വാദം നടത്തുക.

ജാമ്യം അകലെ?

ജാമ്യം അകലെ?

മൂന്നാം ജാമ്യഹർജിയിലും ദിലീപിന് പ്രതീക്ഷ വേണ്ടെന്നാണ് അഭിഭാഷകരുടെ വിലയിരുത്തൽ. പീഡനത്തിന് ക്വട്ടേഷൻ നൽകിയതുൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളാണ് ദിലീപിന് മേൽ ചുമത്തിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
dileep may be filed third bail petition in high court on this week.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്